പരിശുദ്ധാത്മാവ് എന്റെ ജീവിതത്തില്‍
എന്താണ് ചെയ്യുന്നത്?
പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവനാക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ കഴിവ് നല്കുന്നു.
പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യ അതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനഃസാക്ഷിയില്‍ അല്ലെങ്കില്‍ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുക എന്നതിന്റെ അര്‍ത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി, നിലകൊള്ളുക എന്നാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിന്റെ ‘ലിവിംഗ് റൂം’ ആണെന്ന് പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നാം എത്രമാത്രം തുറവിയുള്ളവരായിരിക്കുമോ അത്രമാത്രം അവിടുന്ന് നമ്മുടെ യജമാനനായിരിക്കും. സഭയുടെ പടുത്തുയര്‍ത്തലിനുവേണ്ടി ഇന്നും നമുക്ക് അത്രവേഗം സിദ്ധികള്‍ നല്കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിന്റെ പ്രവൃത്തികള്‍ക്കുപകരം പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍ വളരും.
യുകാറ്റ് (120)
”എന്റെ നാമത്തില്‍ പിതാവ്
അയക്കുന്ന സഹായകനായ
പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട്
പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹന്നാന്‍ 14/26)
വാട്ട്‌സാപ്പ് നോക്കാന്‍ പറഞ്ഞ
പരിശുദ്ധാത്മാവ്
രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് അക്കാര്യം ഓര്‍ത്തത്, പിറ്റേന്നത്തെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് തുക രാവിലെ ലോണ്‍ അക്കൗിലുാകണം. 11,000 രൂപയോളമാണ് വേത്. എന്റെ അക്കൗിലുള്ളതാകട്ടെ വെറും 1000 രൂപ. എന്തുചെയ്യും? ആരോടെങ്കിലും കടം ചോദിക്കണമെങ്കില്‍, ആ സമയത്ത് ആരെയും ഫോണ്‍ ചെയ്യുന്നത് ഉചിതവുമല്ല. താമസിയാതെ ലോണ്‍ പുതുക്കി എടുക്കേ ആവശ്യമുള്ളതിനാല്‍ ഈ ഇന്‍സ്റ്റാള്‍മെന്റ് ബൗണ്‍സ് ആകാതെ നോക്കേത് വളരെ അത്യാവശ്യമാണ്.
നിസ്സഹായതയുടെ പാരമ്യത്തില്‍, പൂര്‍ണമായ ആശ്രയത്തോടെ വിളിച്ചു, ‘പരിശുദ്ധാത്മാവേ….’ പെട്ടെന്നൊരു തോന്നല്‍, ഒരു കൂട്ടുകാരി വാട്ട്‌സാപ്പില്‍ ഓണ്‍ലൈനില്‍ ഉാേ എന്ന് നോക്കാന്‍. നോക്കി, ഒരു മിനിറ്റ് മുമ്പ് അവള്‍ ഓണ്‍ലൈനില്‍ ഉായിരുന്നു. ഉടനെ കാര്യം പറഞ്ഞ് മെസേജ് അയച്ചു. പിറ്റേന്ന് വൈകിട്ട് എനിക്ക് ശമ്പളം കിട്ടുമ്പോള്‍ തിരികെ നല്കാമെന്നും കൂട്ടിച്ചേര്‍ത്തു. അവള്‍ വീും ഓണ്‍ലൈനില്‍ വരുമോ എന്ന് ആകാംക്ഷയോടെ നോക്കുകയാണ്. അതാ പെട്ടെന്ന് അവള്‍ ഓണ്‍ലൈന്‍ ആയി! ഞെട്ടല്‍ കാണിക്കുന്ന ഇമോജിയായിരുന്നു ആദ്യത്തെ മറുപടി. എങ്കിലും മിനിറ്റുകള്‍ക്കകം അവളുടെ കൈയിലുായിരുന്ന തുകയെല്ലാം ഒന്നിച്ചുചേര്‍ത്ത് 10,000 രൂപ അയച്ചുതന്നു. എന്റെ ബുദ്ധിയിലുദിക്കുന്ന വഴികളില്‍ ആശ്രയിച്ചിരുന്നെങ്കില്‍ സമയത്തിന് പണം ലഭിക്കാതെ വരുമായിരുന്നു. അതെ, ഇങ്ങനെയാണ് പരിശുദ്ധാത്മാവ്.
ആന്‍ മരിയ ജോണ്‍
നമ്മുടെ ആത്മാവിന്റെ
പ്രശാന്തനായ അതിഥിയാണ്
പരിശുദ്ധാത്മാവ്.
വിശുദ്ധ അഗസ്റ്റിന്‍