Shalom Times Malayalam – Shalom Times Shalom Times |
Welcome to Shalom Times

അവനോടൊപ്പം ആയിരുന്നാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഉള്ളൂ…

റയാന്‍ സിറ്റൗട്ടിലിരുന്ന് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ലാപ്‌ടോപ്പിലൂടെ കണ്ണുകള്‍ ഓടുന്നുണ്ടെങ്കിലും മനസിലെ ഭാരം മൂലം ഒന്നും മനസിലാകുന്നില്ല. കോളജ്ഫീസ് അടയ്ക്കാന്‍ സമയം കഴിഞ്ഞിരിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വേറെ… പലവഴി ശ്രമിച്ചിട്ടും ഒന്നുമങ്ങ് സെറ്റായില്ല. അതിനിടെ ആരുടെയോ കാല്‍പെരുമാറ്റം കേട്ട് നോക്കിയപ്പോള്‍ മുറ്റത്ത് ഒരു ആണ്‍കുട്ടി നില്ക്കുന്നു. തിളക്കമുള്ള കണ്ണുകള്‍. മുഖം കോമളമെങ്കിലും യാചനാ ഭാവം. ”എന്റെകൂടെ കളിക്കാന്‍… Read More

ശരിയായ വഴിയിലെത്തിക്കും ‘അസിസ്റ്റന്റ്’

പുതിയ കാലത്തിലെ വാഹനങ്ങള്‍ക്കൊക്കെ ട്രാക്ക് മാറിയാല്‍ മുന്നറിയിപ്പ് നല്കുന്ന സെന്‍സറുകള്‍ ഉണ്ടല്ലോ. നമ്മുടെ വാഹനം ട്രാക്ക് തെറ്റുന്നു എന്ന് കണ്ടാല്‍ അലാം വരുന്നതോടൊപ്പം സ്റ്റിയറിംഗില്‍ ഒരു വൈബ്രേഷനും വരും. ട്രാക്ക് മാറിപ്പോകാതിരിക്കാന്‍ നമ്മെ സഹായിക്കുന്ന ‘അസിസ്റ്റന്റ്.’ ജീവിതത്തില്‍ വരുന്ന സഹനങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ്. ശരിയായ വഴിയിലേക്ക് വരാന്‍ നമ്മെ സഹായിക്കുന്ന ‘അസിസ്റ്റന്റ്.’ പുരോഹിതനായ സഖറിയായെ ശ്രദ്ധിക്കുക. ഗബ്രിയേല്‍… Read More

ക്രിസ്തുമസ് വന്നാല്‍ എല്ലാം മാറും

യു.എസില്‍ 1972-ലായിരുന്നു എന്റെ ജനനം. എന്റെ അമ്മയുടെ ആദ്യവിവാഹം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അമ്മ നല്ലൊരു വ്യക്തിയെ കണ്ടുമുട്ടി. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ വിവാഹം ചെയ്തു. എന്റെ പത്താം വയസില്‍ അദ്ദേഹം എന്നെ ദത്തെടുക്കുകയും ചെയ്തു. അവരുടെ കുടുംബം കത്തോലിക്കരായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം എനിക്ക് മാമ്മോദീസ നല്കി. പക്ഷേ പിന്നീട് ദൈവാലയത്തില്‍ പോയതായി ഓര്‍ക്കുന്നില്ല.… Read More

ഇന്നുമുതല്‍ അനുഗ്രഹിക്കപ്പെടും!

ഇടുക്കി വരെ ബസ്സില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു ദിവസം പെട്ടെന്ന് ഒരു പ്രേരണ തോന്നി. ബാഗില്‍ ഇരിക്കുന്ന കരുണയുടെ കുറച്ച് ചിത്രങ്ങള്‍ അടുത്തുള്ള സീറ്റുകളില്‍ വിതരണം ചെയ്യുക.’ വേഗം എന്റെ ആഗ്രഹം ഒപ്പമുള്ള ബ്രദറിനോട് പങ്കുവച്ചു. ബ്രദര്‍ വേഗം കയ്യിലുള്ളതുകൂടി തന്നിട്ട് പറഞ്ഞു, ‘ഇത് മൊത്തം കൊടുത്തോ, എല്ലാവര്‍ക്കും കിട്ടട്ടെ.’ വേഗം ഞാന്‍ കണ്ടക്ടറോട് അനുവാദം ചോദിച്ചു.… Read More

കരയിപ്പിച്ച 50 ഡോളര്‍ !

ലിന്‍ഡാ ഷൂബര്‍ട്ട് എന്ന വനിതയുടെ അനുഭവം. ഒരു ദിവസം അവര്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, അവരുടെ സുഹൃത്തായ കരോള്‍ തൊട്ടരികില്‍ വന്നിരുന്നു. അപ്പോള്‍ ഈശോനാഥന്‍ ലിന്‍ഡയോട് ഇങ്ങനെ ചോദിച്ചു, ‘നിന്റെ ബാഗിലുള്ള 50 ഡോളര്‍ എന്റേതാണോ?’ ‘അതേ നാഥാ’ എന്നു ലിന്‍ഡ ഉത്തരം പറഞ്ഞു. ‘അത് കരോളിനു കൊടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.’ ലിന്‍ഡക്ക് മറുത്തു പറയുന്നതിനാണ് ആദ്യം തോന്നിയത്.… Read More

നിരീശ്വരവാദിയുടെ ഹൃദയം തൊട്ട വിലാസം!

എന്റെ കോളേജ് പഠനകാലം. അന്ന് ഞാന്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഒരു വിദ്യാര്‍ഥിനിയുടെ പുസ്തകം പരിശോധിക്കുന്നതിനായി വാങ്ങിവച്ചു. അവള്‍ മടങ്ങിപ്പോയതിനുശേഷം പുസ്തകം പരിശോധിക്കുന്നതിനിടെ ഒരു കോണില്‍ എഴുതിയിട്ടിരിക്കുന്ന വിലാസം എന്റെ ശ്രദ്ധയില്‍പ്പെട്ടു, ഒരു കന്യാസ്ത്രീമഠത്തിന്റെ വിലാസം. കന്യാസ്ത്രീയാകാന്‍ എന്ന് അതിനുമുകളില്‍ എഴുതിയിട്ടുമുണ്ട്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി. കാരണം മറ്റൊന്നുമല്ല, മിടുക്കിയായ ഒരു പെണ്‍കുട്ടി… Read More

പുതുവഴി തെളിയാന്‍…

സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങള്‍ നീണ്ട കപ്പല്‍യാത്രയ്ക്ക് പോയ സമയം. അതിനിടയില്‍ ന്യൂനമര്‍ദത്തിലപ്പെട്ട കപ്പല്‍ മുങ്ങുമെന്ന അവസ്ഥ വരികയും പ്രാര്‍ത്ഥനയുടെ ബലത്തില്‍ രക്ഷപ്പെടുകയും ചെയ്ത സംഭവം എന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. കരയില്‍ ഒരു ജോലി വേണമെന്ന് തീവ്രമായ ആഗ്രഹം തോന്നിയത് അങ്ങനെയാണ്. തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്തായാലും കപ്പല്‍യാത്ര നിര്‍ത്തി തിരികെ പോന്നിട്ട്… Read More

എന്നും പച്ചിലകള്‍

മഞ്ഞുകാലം വരുകയാണ്. കിളികളെല്ലാം ചൂടുള്ള വായുവും ബെറിപ്പഴങ്ങളും തേടി തെക്കോട്ട് പറന്നു. എന്നാല്‍ ചിറകൊടിഞ്ഞ ഒരു കിളിക്കുമാത്രം പറന്നുപോകാന്‍ കഴിഞ്ഞില്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ആ കിളി അടുത്തുള്ള മരങ്ങളെ നോക്കി. ഇനി അടുത്ത ചൂടുകാലം വരുന്നതുവരെ അല്പം ചൂട് കിട്ടണമെങ്കില്‍ ആ മരങ്ങളില്‍ പാര്‍ക്കാം. കിളി നിസഹായതയോടെ ചിന്തിച്ചു. അങ്ങനെ ആദ്യം ബിര്‍ച്ച് മരത്തെ സമീപിച്ചു.… Read More

വിവാറോയിലെ ക്രിസ്തുമസ് ട്രീ

നാലുവര്‍ഷംമുമ്പ് ക്രിസ്തുമസിന്റെ പാതിരാകുര്‍ബാനക്ക് പോയത് വിവാറോ എന്ന സ്ഥലത്താണ്. നോര്‍ത്ത് ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമം. ചെറിയൊരു പള്ളി. കൂടിപ്പോയാല്‍ അറുപതിനടുത്ത് ആളുകള്‍ക്ക് നില്‍ക്കാന്‍ മാത്രം പറ്റുന്ന അത്ര ചെറിയ ഇടം. പള്ളിയിലേക്ക് കയറി. വലതുവശത്തായി ഒരു ക്രിസ്തുമസ് ട്രീ. ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ കെട്ടിവച്ചുണ്ടാക്കിയ ഒരു സംഭവം. ‘ഇതെന്തോന്ന് ട്രീ’ എന്നാണ് ആദ്യം മനസിലേക്ക് വന്നത്. അടുത്തേക്ക്… Read More

ദൈവത്തിനുമാത്രമേ സാധിക്കുമായിരുന്നുള്ളൂ…

എന്റെ മകളുടെ അനുഭവം പങ്കിടാനാണ് ഇത് കുറിക്കുന്നത്. അവള്‍ 2009 ല്‍ ബി.എസ്‌സി. നഴ്‌സിങ്ങ് പാസായശേഷം രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തനപരിചയം നേടി. അതിനിടെ ഐഇഎല്‍റ്റിഎസ് നല്ല സ്‌കോറോടെ പാസായി. ഓസ്‌ട്രേലിയയില്‍ ജോലിക്ക് പോകാന്‍ ഒരു ഏജന്‍സിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ സമയത്തായിരുന്നു വിവാഹം. ഇംഗ്ലണ്ടില്‍ ജോലിയുള്ള യുവാവായിരുന്നു വരന്‍. മകളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനായിരുന്നു അവന്‍ ചിന്തിച്ചത്.… Read More