Vishudharude Paathakaliloode – Shalom Times Shalom Times |
Welcome to Shalom Times

റൈനിലെ പ്രവാചിക- വിശുദ്ധ ഹിൽഡെഗാർഡ്‌

മധ്യകാല യൂറോപ്പിനെ ഇരുണ്ട യുഗത്തിൽനിന്നും ആധുനികതയിലേക്ക് നയിച്ച പ്രമുഖ വ്യക്തിത്വമാണ് വിശുദ്ധ ഹിൽഡെഗാർഡ്. സഭയിലെ നാല് വേദപാരംഗതമാരിൽ ഒരാളാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ബനഡിക്‌ടൈൻ സന്യാസിനി. പ്രശസ്ത സംഗീതജ്ഞയും ഗ്രന്ഥ രചയിതാവും പ്രഭാഷകയും ബഹുമുഖപ്രതിഭയുമാണിവർ. തത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം സംഗീതവിന്യാസം (composing) എന്നീ മേഖലകളിലും അവർ പ്രാഗത്ഭ്യം തെളിയിച്ചു. ക്രിസ്തുമതത്തിലെ പ്രഥമ ദൈവശാസ്ത്രജ്ഞ എന്ന… Read More

ഏപ്രൺ അണിഞ്ഞ മിസ്റ്റിക് -സിസ്റ്റർ ജോസെഫാ മെനെൻഡസ്

”ഒരാത്മാവിനും, മാരകപാപങ്ങളുടെ ഭാരം പേറി നടക്കുന്നവർക്ക് പോലും, ഞാൻ കൃപ നിഷേധിക്കുന്നില്ലെന്ന് അവർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേക ചായ്‌വോടെ ഞാൻ സ്‌നേഹിക്കുന്ന വിശ്വസ്തരായ ആത്മാക്കളിൽ നിന്ന് അവരെ ഞാൻ വേർതിരിക്കുക പോലും ചെയ്യുന്നില്ല. അവരുടെ ആത്മാവിന്റെ അവസ്ഥക്ക് വേണ്ടുന്ന കൃപകളെല്ലാം അവർക്ക് ലഭിക്കാനായി ഞാൻ എല്ലാവരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു”…. ”ഭയപ്പെടാതെ എല്ലാവരും എന്നിലേക്ക്… Read More

വാതിൽക്കൽ ഈശോയെ കണ്ട കാവൽക്കാരൻ

വിവാഹത്തിന്റെ അഞ്ചാം വർഷം അൽഫോൻസസിന്റെ ജീവിതമാകെ മാറി മറിഞ്ഞു. അവന്റെ ഭാര്യയും രണ്ടു മക്കളും മരണപ്പെട്ടു. ഒരു വർഷം പിന്നിട്ടപ്പോൾ, അവശേഷിച്ചിരുന്ന ഏകമകനും മരണത്തിലേക്ക് യാത്രയായി. അതോടെ ബിസിനസ് തകർന്നു, ജീവിതം മുഴുവൻ ശൂന്യത ഗ്രസിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ടും ആ 31-കാരൻ ദൈവത്തെ പഴിച്ചില്ല. പക്ഷേ, ആകുലതയും കുറ്റബോധവുംമൂലം അൽഫോൻസസിന്റെ ഉള്ളുലഞ്ഞു. ‘ഇത്രയും ദുരിതങ്ങൾ… എല്ലാം… Read More

ദൈവദാസൻ ഡോൺ ഡൊലിൻഡോ

സമീപകാലത്ത് സഭയിൽ ദ്രുതഗതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയാണ് സമ്പൂർണ സമർപ്പണ നൊവേന. ദൈവത്തിന് പൂർണമായും വിട്ടുകൊടുക്കുവാൻ പഠിപ്പിക്കുന്ന ഈ പ്രാർത്ഥന ആന്തരികസംഘർഷങ്ങളിൽനിന്നും നിസഹായതയിൽനിന്നും അനേകരെ വീണ്ടെടുക്കുവാൻ സഹായിക്കുന്നുണ്ട്. ഈശോ ഡോൺ ഡൊലിൻഡോയ്ക്ക് നേരിട്ട് പറഞ്ഞുകൊടുത്തിട്ടുള്ളതാണ് ഈ നൊവേനയിലെ ധ്യാനചിന്തകളെന്ന് വിശ്വസിക്കപ്പെടുന്നു. ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ഡോൺ ഡൊലിൻഡോ വിശുദ്ധ പാദ്രേ പിയോയുടെ സമകാലികനായിരുന്നു. നേപ്പിൾസിൽനിന്നും തന്നെ… Read More

കയ്യിൽ തലയുമായി നടന്ന മെത്രാൻ – വിശുദ്ധ ഡെന്നിസ്‌

ആർത്തിരമ്പുന്ന വലിയ ജനക്കൂട്ടം. നിലവിളികളും കൂക്കുവിളികളും അട്ടഹാസങ്ങളും … ജനം തള്ളിക്കയറുകയാണ്. അവരെ നിയന്ത്രിക്കാൻ പാടുപെടുന്ന പട്ടാളം. ഇവർക്കെല്ലാം മധ്യേ ദീപ്തമായ മുഖശോഭയുള്ള ഒരു മെത്രാനും വൈദികനും ഡീക്കനും പ്രതാപത്തോടെ നീങ്ങുന്നു. ചുറ്റുമുള്ള പട്ടാളക്കാർ ഇവരെ ആഞ്ഞടിക്കുകയും ചവിട്ടുകയും കുത്തുകയും തള്ളിവീഴ്ത്തുകയുമെല്ലാം ചെയ്യുമ്പോഴും അവർ ശാന്തഗംഭീരരായി കാണപ്പെട്ടു. ന്യായാധിപന്റെ മുമ്പിൽ കുറ്റവാളികളെപ്പോലെ നിർത്തി അവരുടെമേൽ എണ്ണമറ്റ… Read More