FEBRUARY 2026 – Shalom Times Shalom Times |
Welcome to Shalom Times

വിദ്യാർഥികളുടെ പ്രത്യേകമധ്യസ്ഥൻ വിശുദ്ധ ജോസഫ് കുപ്പർത്തീനോയോട് പരീക്ഷാവിജയത്തിനായുള്ള പ്രാർഥന

വിശുദ്ധ ജോസഫ് കുപ്പർത്തീനോ, അങ്ങയുടെ അപേക്ഷയാൽ പരീക്ഷയിൽ അങ്ങേക്ക് ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ ലഭിച്ചല്ലോ. വരുന്ന ഈ പരീക്ഷ (പരീക്ഷ ഏതെന്ന് പറയുക) അപ്രകാരം എനിക്കും എളുപ്പമായിത്തീരാൻ പ്രാർഥിച്ചാലും. പരിശുദ്ധാത്മാവേ, അങ്ങേ വെളിവ് എന്നിൽ പകരണമേ. പഠനവിജയത്തിന്റെ മാതാവേ, എനിക്കായി പ്രാർഥിക്കണമേ ഈശോയുടെ തിരുഹൃദയമേ, ബോധജ്ഞാനത്തിന്റെ ഇരിപ്പിടമേ, എന്നെ പ്രകാശിപ്പിച്ചാലും.

കാക്കകളുടെ പ്രലോഭനവും എക്‌സ്‌പെഡിത്തൂസിന്റെ പ്രതികരണവും

ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് അർമീനിയായിൽവച്ച് വധിക്കപ്പെട്ട ഒരു റോമൻ സൈനികനാണ് എക്‌സ്‌പെഡിത്തൂസ്. ക്രിസ്തീയവിശ്വാസം സ്വീകരിക്കാനായി ദൈവാലയത്തിലേക്ക് പോകുന്നവഴി അദ്ദേഹത്തിനുചുറ്റും കാക്കക്കൂട്ടം പറന്നെത്തി. അവ ഒന്നടങ്കം ”ക്രാ… ക്രാ…” എന്ന് ഉച്ചത്തിൽ കരയാൻ ആരംഭിച്ചു. സാധാരണയായി ക്രോ.. ക്രോ… എന്ന ശബ്ദമാണ് കാക്കകൾ പുറപ്പെടുവിക്കാറുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തമായി ക്രാ… ക്രാ… എന്നാണ് അവ ശബ്ദിച്ചത്. ലാറ്റിൻ… Read More

ഡാലിയചെടികൾ വചനം പ്രഘോഷിച്ചപ്പോൾ…

ആശ്രമത്തിലെ പൂച്ചെടികളെ പരിപാലിക്കുന്ന ജോലിയായിരുന്നു എനിക്ക്. നല്ല ഉയർന്ന, തണുപ്പുള്ള പ്രദേശത്താണ് ആശ്രമം. അതിനാൽ ഡാലിയ ചെടികൾ നിറയെ പല നിറത്തിൽ, വലിപ്പമുള്ള പൂക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുറെ തണ്ടുകൾ നട്ടു. വേരുപിടിച്ച് എല്ലാം നല്ല ഉശിരോടെ വളർന്നുവന്നു. അങ്ങനെയിരിക്കെ ഒന്നോ രണ്ടോ വീതം വാടിത്തുടങ്ങി. അങ്ങനെ കുറച്ച് തണ്ടുകൾ കരിഞ്ഞു നാമാവശേഷമായപ്പോൾ ഈശോയോട് പരിഭവം… Read More

ദൈവത്തിന് എത്ര വലുപ്പമുണ്ട്?

പത്തുവയസുകാരൻ ബാലനും പിതാവുംകൂടി മുറ്റത്ത് നിൽക്കുകയായിരുന്നു. അപ്പോൾ മകൻ ചോദിച്ചു: ”ദൈവത്തിന് എത്ര വലുപ്പമുണ്ട്?”പിതാവ് മറുപടി നല്കി, ”ഇതിനുള്ള ഉത്തരം പിന്നീട് പറഞ്ഞുതരാം.” അങ്ങനെ അല്പനേരം കഴിഞ്ഞപ്പോൾ ആകാശത്തു കൂടി ഒരു വിമാനം പോകുന്ന ശബ്ദം കേട്ടു. പിതാവ് മകനോട് ചോദിച്ചു: ”മോനേ നോക്കൂ, ആ വിമാനത്തിന് എത്ര വലിപ്പമുണ്ട്?” ആ കുട്ടി സൂക്ഷിച്ചു നോക്കിയിട്ട്… Read More

വേറിട്ട സ്വരങ്ങള്‍ ശ്രദ്ധിക്കാറൂണ്ടോ…?

ലോകത്തിലൂടെ നടന്ന് നീങ്ങുമ്പോൾ പല തരത്തിലുള്ള ശബ്ദങ്ങളും സംസാരങ്ങളും നാം കേൾക്കാറുണ്ട്. ചിലത് നമ്മെ വല്ലാതെ ആകർഷിക്കുന്നു. ചിലത് പ്രലോഭിപ്പിക്കുന്നു. വേറെ ചിലത് ആശകളെ തൃപ്തിപ്പെടുത്തുന്നു. നമുക്ക് ഇഷ്ടമുള്ളത് കേൾക്കാനാണ് നമുക്ക് താൽപര്യം. എന്നാൽ, ദൈവശബ്ദം പലപ്പോഴും വേറിട്ട സ്വരങ്ങളിലൂടെയാണ് നമ്മിലേക്ക് എത്തുക. അത് തിരിച്ചറിയാനാണ് നാം സ്വയം ഒരുക്കേണ്ടത്. അത് കർണാനന്ദകരമായ ശബ്ദമാകാൻ സാധ്യത… Read More

പിശാചിന് ചെയ്യാൻ സാധിക്കാത്ത ഏകകാര്യം

എളിമയെപ്പറ്റി എളിമയോടെ പഠിപ്പിച്ചിരുന്ന വിശുദ്ധ ജോൺ മരിയ വിയാനിയോട് ഒരിക്കൽ ആരോ ചോദിച്ചു: ”നന്നായി ജീവിക്കുവാൻ ഞാൻ എന്തുചെയ്യണം?” ”എന്റെ സ്‌നേഹിതാ, നിങ്ങൾ നല്ലവനായ ദൈവത്തെ സ്‌നേഹിക്കണം.” ”ദൈവത്തെ സ്‌നേഹിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്?” ”ഓ, എന്റെ സ്‌നേഹിതാ, എളിമ! അതെ, എളിമ മാത്രമാണ് താങ്കൾക്ക് വേണ്ടത്. പുണ്യവാന്മാരാകുന്നതിൽനിന്നും നമ്മെ തടയുന്നത് അഹങ്കാരം മാത്രമാണ്. എല്ലാ നന്മകളെയും… Read More

ദൈവവിളിയുടെ അത്ഭുതവഴികൾ

അന്ന് എനിക്ക് ഏതാണ്ട് 25 വയസ്. വീട്ടിൽ വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്നു. ജോലിയുടെ ഭാഗമായി ഞാൻ ഒരു മാസത്തിലധികം മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായിരുന്നു. എന്റെ പിതാവിന്റെ ജ്യേഷ്ഠസഹോദരനും കുടുബവും അവിടെയാണ് താമസിച്ചിരുന്നത്. അവരുടെ സാമീപ്യം എനിക്ക് സന്തോഷകരമായിരുന്നു. നാസിക്കിൽ കുറഞ്ഞ സ്ഥലപരിമിതിക്കുള്ളിൽതന്നെ അനേകം ദൈവാലയങ്ങൾ കാണാൻ കഴിയും. ഞാൻ അവിടെ ചെല്ലുന്നത് പെരുന്നാളുകളുടെ സമയത്തായിരുന്നു. അവിടെയുണ്ടായിരുന്നപ്പോൾ 30… Read More

ഇവരാണോ മക്കളുടെ ചങ്ക് ഫ്രണ്ട്‌സ്..?

മൂന്നുവയസുള്ള ഒരു മിടുക്കി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി. അവിടെയുള്ള മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധരുടെയുമെല്ലാം തിരുരൂപങ്ങളുടെ അടുത്തുചെന്ന് അവള്‍ ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും മുമ്പില്‍ നിന്ന് കൊഞ്ചിക്കുഴയുകയാണ്. കൈകള്‍ വിരിച്ചു നില്ക്കുന്ന ഈശോയുടെ വലിയൊരു രൂപംകണ്ട് ആര്‍ത്തുചിരിച്ച് തുള്ളിച്ചാടി അവള്‍ ഓടിച്ചെന്നു. സന്തോഷംകൊണ്ട് നില്ക്കകള്ളിയില്ലാതെ നൃത്തംചവിട്ടി, പാട്ടുപാടി, കുഞ്ഞുമുത്തങ്ങള്‍ കൊടുത്തുതുടങ്ങി. ഈശോയോട് വളരെ മാധുര്യത്തോടെ എന്തെല്ലാമൊക്കെയോ… Read More

ദുരാശകളെ കീഴടക്കാനുള്ള മാര്‍ഗങ്ങള്‍

ഉടന്‍ ചെയ്യേണ്ടത് ശ്രദ്ധ തിരിച്ചുവിടുക ദുരാശയുടെ ഒരു ചിന്ത വരുമ്പോള്‍ത്തന്നെ ശ്രദ്ധ തിരിച്ചുവിടുക. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന ഉപദേശം ഇതാണ്, അത്തരം ചിന്തകളെ നേരിടുന്നതിനെക്കാളുപരി മനസിനെ ആത്മീയമോ നിരുപദ്രവകരമോ ആയ ചിന്തയിലേക്ക് വഴിമാറ്റിവിടുക. ‘നോ’ പറയുക തെറ്റായ ഒരു ചിന്ത മനസില്‍ വന്നാല്‍ സെക്കന്റുകള്‍ക്കകം അതിനോട് നോ പറയണം. നമുക്കുതന്നെ കേള്‍ക്കാവുന്ന സ്വരത്തില്‍ യേശുനാമത്തിന്റെ… Read More

മനസും ശരീരവും ശക്തിയറ്റതാകുമ്പോള്‍ എന്തുചെയ്യും?

രാവിലെ നാലരയ്ക്ക് യുദ്ധം ആരംഭിക്കും. രാത്രി 11.30, 12 മണിവരെ അത് നീണ്ടുപോകും. സാധാരണ യുദ്ധത്തില്‍ നിന്നും ഭിന്നമായി ഇതിന്റെ തുടക്കവും ഒടുക്കവും അടുക്കളയിലായിരിക്കും എന്ന പ്രത്യേകതയുണ്ട്. അതിനിടെ യുദ്ധക്കളങ്ങള്‍ പലതും മാറിമാറി വരും. സ്‌കൂളില്‍ പോകുന്ന മക്കളെ വിളിച്ചെഴുന്നേല്പിക്കുന്നതുതന്നെ വലിയൊരു യുദ്ധമാണ്. അവരെ പഠിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, ഒരുക്കി സ്‌കൂളിലയയ്ക്കുക, ഭര്‍ത്താവിന് ഓഫിസില്‍ പോകാനുള്ള… Read More