സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന് രണ്ട് ചെമ്പുപാത്രങ്ങള്മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാം പരിത്യജിച്ചിരുന്നു. ഒരു രാത്രിയില്, തന്റെ കൊച്ചുകുടിലിനുമുന്നില് തേജസ്വിയായ ഒരു പുരുഷനെ അദ്ദേഹം കണ്ടു. ആരാണ്, എന്തുചെയ്യുന്നു എന്ന് കവി അന്വേഷിച്ചു. ആ തേജസ്വി മറുപടി നല്കി, ”ഞാനൊരു കാവല്ക്കാരന്. ഈ കുടിലില് കഴിയുന്ന എന്റെ സുഹൃത്തിന്റെ ചെമ്പുപാത്രങ്ങള്… Read More
Tag Archives: Tit bits
ഉറങ്ങിയപ്പോള് മാനസാന്തരം
ക്രൂരനായ കള്ളനും കൊലപാതകിയുമെന്ന് കുപ്രസിദ്ധി നേടിയ ആളായിരുന്നു ആഹാബ്. ഒരിക്കല് വിശുദ്ധ സാവിന് ആഹാബിനെ സമീപിച്ചിട്ട് പറഞ്ഞു, ”ഇന്ന് രാത്രി എനിക്ക് നിങ്ങളോടൊപ്പം താമസിക്കണം.” ആഹാബിന് ആ മൃദുവായ സംസാരം കേട്ടതേ കൂടുതല് കോപമാണ് വന്നത്. ”എന്നെക്കുറിച്ച് നിങ്ങള്ക്കറിഞ്ഞുകൂടേ? നിങ്ങളുടെ ജീവന് അല്പംപോലും വില ഞാന്‍ കല്പിക്കുന്നില്ല. അതിനാല് അപകടകരമായ കളികള്ക്ക് നില്ക്കാതെ പൊയ്ക്കൊള്ളുക. അല്ലെങ്കില്… Read More
നമ്മുടെ തിളക്കം കൂട്ടുന്ന ശത്രുവിന്റെ ടിപ്
പിശാചുക്കളുടെ ഏറ്റവും ശക്തമായ ആയുധം ഭയപ്പെടുത്തലാണ്. മനുഷ്യനിലെ ഭയത്തെ ഉണര്ത്തിയശേഷം ആക്രമിച്ച് പരാജയപ്പെടുത്താന് അവന് ശ്രമിക്കും. എന്നാല് ദൈവത്തോട് ചേര്ന്നുനില്ക്കുന്ന വ്യക്തികള് നിര്ഭയരായിരിക്കും. അവരുടെമേല് തിന്മയുടെ യാതൊരു ആയുധവും ശക്തിയും ഫലപ്രദമാകില്ല. നമ്മെ ഭയപ്പെടുത്തുംവിധം ഭീകരരൂപികളായി അവ മുമ്പിലെത്തിയാലും ആക്രമിക്കാന് ശ്രമിച്ചാലും നാം ഭയപ്പെടാതെ നമ്മുടെ ക്രിസ്തുവിശ്വാസവും കുരിശടയാളവും ഉയര്ത്തിപ്പിടിച്ച് വിജയംവരിക്കുക. ശത്രുവിന്റെ ഓരോ ആക്രമണങ്ങളും… Read More
എട്ടാമത്തെ വാള്!
സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗമായ ഫാ. റോവിംഗ്ലിയോണ് പറഞ്ഞ സംഭവമാണിത്. ഒരു യുവാവിന് ഏഴ് വാളുകളാല് ഹൃദയം തുളയ്ക്കപ്പെടുന്ന വ്യാകുലമാതാവിന്റെ തിരുസ്വരൂപം പതിവായി വണങ്ങുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല് ആ യുവാവ് ഒരു മാരകപാപം ചെയ്തു. പിറ്റേന്നും പതിവുപോലെ പരിശുദ്ധ മാതാവിനെ സന്ദര്ശിക്കാനെത്തിയ അയാള് പതിവില്ലാത്ത ഒരു കാഴ്ച കണ്ടു. തിരുസ്വരൂപത്തിന് മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കിലും ആ വിമലഹൃദയത്തില്… Read More
നല്ല അവസരം കൊടുത്തിട്ടും….
അടുത്തടുത്ത് പള്ളികളില്ലാത്ത കാലം. ഇടവകാതിര്ത്തി വളരെ വിസ്തൃതമായിരുന്ന സമയത്ത് മാനന്തവാടി ലത്തീന് ഇടവകയില് താത്കാലിക വികാരിയായി നിയമിക്കപ്പെട്ടു. ഓരോ സ്റ്റേഷന് പള്ളികളിലും ഓരോ ദിവസം പോയി വിശുദ്ധ കുര്ബാന ചൊല്ലും. കുമ്പസാരം, വീടുവെഞ്ചരിപ്പ് എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് സന്ധ്യയാകും. ഒരിക്കല് അങ്ങനെ മാനന്തവാടിയില് തിരികെയെത്തിയപ്പോള് ഗവണ്മെന്റ് ആശുപത്രിയില്നിന്ന് ആരോ അന്ത്യകൂദാശ ആവശ്യപ്പെട്ടുവന്നിരുന്നു എന്നറിഞ്ഞു. ഉടനെ വിശുദ്ധ… Read More
ധ്യാനഗുരു പറഞ്ഞ കഥ
തെറ്റ് ചെയ്ത ഭക്തനോട് ദൈവം ചോദിച്ചു, ”ഞാന്‍ നിന്നെ ശിക്ഷിക്കാന്‍ പോവുകയാണ്. എന്ത് ശിക്ഷയാണ് വേണ്ടതെന്ന് പറയുക?” ഭക്തന്‍ ആകെ വിഷണ്ണനായി. ”ദൈവമേ, ക്ഷമിക്കണേ. എന്നെ ശിക്ഷിക്കരുതേ… ഇനി ഞാന്‍ പാപം ചെയ്യില്ല.” അപ്പോഴാണ് മറ്റൊരു ഭക്തനും പാപം ചെയ്തതായി ദൈവം കണ്ടത്. അയാളോടും ദൈവം ചോദിച്ചു എന്ത് ശിക്ഷയാണ് വേണ്ടതെന്ന്. പാപം നിമിത്തം ദൈവത്തെ… Read More
അമ്മയുടെ ഒരു മകന്‍ തെരുവില്‍!
തെരുവില്‍ ദൈവവചനം പ്രഘോഷിക്കാന്‍ പോകുന്ന സംഘത്തിലെ അംഗമാണ് ഞാന്‍. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാണ് തെരുവിലെ ശുശ്രൂഷയ്ക്കായി പോകുക. പോകേണ്ട നാടും ശുശ്രൂഷ ചെയ്യാനായി വേദിയാക്കേണ്ട സ്ഥലവുമെല്ലാം കാണിച്ചുതരണമേ എന്ന് അമ്മയോട് ആവശ്യപ്പെടും. അപ്രകാരം ഒരു ദിവസം പോകാനായി പ്രേരണ ലഭിച്ച നാട്ടിലേക്ക് യാത്രയായി. വേദിയൊരുക്കാന്‍ ഉചിതമെന്ന് കണ്ട സ്ഥലത്ത് നിന്നിരുന്ന യുവാവിനോട് സുവിശേഷം… Read More
കല്ലറയില്‍നിന്ന് കത്ത്
ലിയോ പതിമൂന്നാമന്‍ പാപ്പ 1890 ഏപ്രില്‍ 5-ന് അംഗീകാരം നല്കിയ ഭക്തിയാണിത്. പാരമ്പര്യമനുസരിച്ച്, യേശുവിന്റെ കല്ലറയില്‍നിന്ന് ഒരു കത്ത് ലഭിച്ചു. അതില്‍ വിവരിച്ചിരിക്കുന്നത് അവിടുന്ന് അനുഭവിച്ച പീഡാസഹനങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്. ഈ കത്ത് കൈവശം സൂക്ഷിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമോ അപകടകരമോ ആയ മരണത്തില്‍നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. താന്‍ സഹിച്ച പീഡകള്‍ എന്തെല്ലാമായിരുന്നു എന്ന് എണ്ണംസഹിതം യേശുതന്നെ വിശദമാക്കുന്ന… Read More
ശിരസ് പോകും മുമ്പ് ആനന്ദം!
വിശുദ്ധ ജോണ്‍ ഫിഷര്‍ ഇംഗ്ലണ്ടിലെ റോച്ചസ്റ്റര്‍ രൂപതയുടെ മെത്രാനായിരുന്നു. രാജാവിന്റെ ആജ്ഞയെക്കാള്‍ പ്രധാനം ദൈവഹിതമാണെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ ദൈവഹിതത്തിനെതിരായ രാജകല്പനയ്ക്ക് കീഴ്‌വഴങ്ങിയില്ല. ശിരച്ഛേദത്തിന് വിധിക്കപ്പെട്ടപ്പോഴും തന്റെ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നു. പോകുംവഴി ആ നിര്‍ണായകനിമിഷവും ദൈവസ്വരം കേള്‍ക്കാന്‍ കൊതിച്ച അദ്ദേഹം പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പുതിയ നിയമഗ്രന്ഥം തുറന്നുനോക്കി. കണ്ണുപതിഞ്ഞത് യോഹന്നാന്റെ സുവിശേഷത്തിലെ 17/3 തിരുവചനത്തിലാണ്- ”ഏകസത്യദൈവമായ അവിടുത്തെയും… Read More
മേലങ്കി കീറിയാല്‍…
ഒരു പട്ടാളക്കാരന്‍ മരുഭൂപിതാവായിരുന്ന മിയൂസിനെ സമീപിച്ച് ചോദിച്ചു, ”പ്രായശ്ചിത്തം ചെയ്യണമെന്ന് പറയുന്നതെന്തിനാണ്? ദൈവം പ്രായശ്ചിത്തം സ്വീകരിക്കുമോ?” മിയൂസ് അദ്ദേഹത്തോട് ചോദിച്ചു, ”നിങ്ങളുടെ മേലങ്കി അല്പം കീറിയെന്ന് കരുതുക. ഉടനെ നിങ്ങള്‍ അതെടുത്ത് എറിഞ്ഞുകളയുമോ?” ”ഇല്ല, ഒരിക്കലുമില്ല. അത് തയ്ച്ച് വീണ്ടും ഉപയോഗിക്കും.” ”കേവലം ഒരു മേലങ്കിയെക്കുറിച്ച് നിങ്ങള്‍ ഇത്ര കരുതല്‍ കാണിക്കുന്നെങ്കില്‍ തന്റെ സൃഷ്ടിയായ മനുഷ്യന്… Read More