കോഴിക്കോട് അമലാപുരി പള്ളിയില് ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില് ഇരുന്നു. അല്പം കഴിഞ്ഞപ്പോള് അയാളുടെ മൊബൈല് ബെല്ലടിച്ചു. യുവാവ് ബാഗില് നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന് ഒരുങ്ങി. എന്നാല് ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര് ഒരു… Read More
Author Archives: times-admin
October 2024
പിതാവിനെ തോല്പിച്ച മകന്
ഒരു കോളജിലുണ്ടായ സംഘര്ഷത്തില് ഇരട്ട സഹോദരന്മാര് പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില് പിതാവിനെ ക്കൊണ്ടുവരണം; പ്രിന്സിപ്പല് തീര്ത്തു പറഞ്ഞു. ഇരുവരും വിഷണ്ണരായി. എന്തായിരിക്കും അപ്പന്റെ പ്രതികരണം..? ഓര്ക്കുമ്പോള്ത്തന്നെ വിറയ്ക്കുന്നു. ഒരുവന് പറഞ്ഞു, ‘നമ്മള് പറയാതെതന്നെ അപ്പന് എല്ലാം അറിഞ്ഞിട്ടുണ്ടാവും. അപ്പന്റെ കണ്ണില്പ്പെടാതെ നോക്കാം.’ അവന് അപ്പനെ ഭയന്ന് ഒളിച്ചുനടന്നു. മറ്റെയാള് ഏറെ വിഷമിച്ചും സന്ദേഹിച്ചും അപ്പനോട് എല്ലാം… Read More
ഏഴാം ക്ലാസുകാരന്റെ നിക്ഷേപം
ഞാന് സ്കൂളില് പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള് അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്ഡ് കിട്ടുമായിരുന്നു. ആ കാര്ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്ക്കും ഇത്തരം കാര്ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല് എനിക്ക് റോഷന് മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ ചിത്രമുള്ള… Read More
അധ്യാപകരോട് പറയട്ടെ ഈ സന്തോഷവാര്ത്ത!
അധ്യാപകരെക്കുറിച്ച് എനിക്ക് നല്കാനുള്ള ഏറ്റവും വലിയ സന്തോഷവാര്ത്ത അവര്ക്ക് യുവതലമുറയെ വീണ്ടെടുക്കാന് കഴിയും എന്നതാണ്. അധ്യാപകര് ഇത് തിരിച്ചറിയുകയും അനുസൃതമായി പ്രവര്ത്തിക്കുകയും ചെയ്യണമെന്നാണ് എന്റെ തീവ്രമായ ആഗ്രഹം. കുട്ടികളുടെയും യുവതീയുവാക്കളുടെയും വര്ധിച്ച ഊര്ജം നേര്വഴിയില് ഉപയോഗിക്കാന് വേദികളൊരുക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യാമെങ്കില് അവര് യാതൊരു തെറ്റായ വഴിക്കും നീങ്ങുകയില്ല എന്നത് ഉറപ്പ്! അധ്യാപകദമ്പതികളുടെ മകളായിട്ടാണ് ഞാന്… Read More
ജപമാല എല്.കെ.ജിക്കാരന്റെ ടൈ ആയി മാറിയപ്പോള്…
ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ പരിശുദ്ധ അമ്മയെ നാം സ്നേഹിക്കുക എന്നത്. ഈശോ അനുഭവിച്ച അമ്മയുടെ നെഞ്ചിന്റെ ചൂട്, ആ നീലക്കാപ്പയുടെ സ്നേഹം അനുഭവിക്കുക എന്നത് വല്ലാത്തൊരു ഭാഗ്യം തന്നെ. ഈശോയുടെ വാവ എയ്ബെല് എല്.കെ.ജിയിലേക്ക് യൂണിഫോമില് പോയ ആദ്യ ദിവസം. ഒരു ദിവസം രാവിലെ തന്റെ യൂണിഫോമിന് ടൈ കിട്ടാത്തതിനാല് അവന് ചോദിച്ചു, ”അമ്മേ… Read More
കാളുതുന്തി!
കുട്ടിക്കാലത്തുതന്നെ മദ്ബഹാശുശ്രൂഷിയായി കൈവയ്പ് ലഭിച്ചിരുന്നതിനാല്, വൈദികനാകാനുള്ള ആഗ്രഹവും മനസില് മുളപൊട്ടി. അന്ന് ഞാന് യാക്കോബായ സഭാസമൂഹത്തില് അംഗമായിരുന്നു. എങ്കിലും വൈദിക ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു രാത്രിയില് ധന്യന് മാര് ഈവാനിയോസ് പിതാവിന്റെ മുഖം മനസില് തെളിഞ്ഞതും മലങ്കര കത്തോലിക്കാസഭയില് വൈദികനാകണമെന്ന ചിന്ത വന്നതും. ആ പ്രേരണ ശക്തമായതോടെ അനുയോജ്യരായ വ്യക്തികളെ സമീപിച്ച്… Read More
രത്നകിരീടം പൂര്ത്തിയായി
തന്റെ സഹനകാലത്ത് വിശുദ്ധ ലുഡ്വിനയ്ക്ക് രക്തസാക്ഷിത്വം വരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം ഈ കൃപയ്ക്കുവേണ്ടിയുള്ള ഉത്കടാഭിലാഷം അവള്ക്ക് അനുഭവപ്പെട്ടു. അപ്പോള് വെട്ടിത്തിളങ്ങുന്ന, എന്നാല് പൂര്ത്തീകരിക്കപ്പെടാത്ത ഒരു കിരീടം അവള്ക്ക് ദൃശ്യമായി. ഈ കിരീടം തനിക്കുവേണ്ടിയുള്ളതാണെന്ന് അവള് തിരിച്ചറിഞ്ഞു. അതിനാല് ആഗ്രഹത്തോടെ അവള് പ്രാര്ത്ഥിച്ചു, ”എന്റെ വേദനകള് വര്ധിപ്പിക്കണമേ.” കര്ത്താവ് ആ പ്രാര്ത്ഥന കേട്ടു. ചില… Read More
ബെല്റ്റ് ധരിച്ച ക്രൂശിതന്!
വാഴ്ത്തപ്പെട്ട ജോര്ദാന്റെ ജീവിതത്തില്നിന്നൊരു സംഭവം. ഒരിക്കല് അദ്ദേഹം ആശ്രമത്തിന് പുറത്തായിരിക്കുമ്പോള് ഒരു പാവം മനുഷ്യന് അദ്ദേഹത്തോട് ദൈവസ്നേഹത്തെപ്രതി സഹായം ചോദിച്ചുവന്നു. ജോര്ദാനാകട്ടെ പണസഞ്ചി എടുക്കാന് മറന്നുപോയിരുന്നു. പക്ഷേ സഹായം അഭ്യര്ത്ഥിച്ചയാളെ വെറുംകൈയോടെ വിടാന് മനസുവന്നില്ല. അതിനാല് തന്റെ വിലപ്പെട്ട ബെല്റ്റ് ഊരി ആ പാവത്തിന് നല്കി. പിന്നീട് പ്രാര്ത്ഥിക്കാന് ദൈവാലയത്തില് കയറിയ ജോര്ദാന് അസാധാരണമായ ഒരു… Read More
മകള്ക്കുവേണ്ടി ഇടിമിന്നലയക്കുന്ന അപ്പന്!
ഒരിക്കല് ശക്തമായ ഇടിയും മിന്നലുകളും ഉണ്ടായപ്പോള് ഞാന് ജനലുകള് തുറന്ന് ആകാശത്തിലേക്ക് നോക്കി കരങ്ങള് വീശുന്നതുകണ്ട് എന്റെ അമ്മ പറഞ്ഞു: ‘ജനലുകള് അടച്ച് മാറിനില്ക്ക്, മിന്നല് ഏറ്റാലോ?’ ‘മിന്നലുകളുടെ ദിശ നിയന്ത്രിക്കുന്നത് എന്റെ അപ്പന് അല്ലേ, അപ്പന്റെ ആജ്ഞകൂടാതെ മിന്നലുകള് എന്നെ തൊടില്ല’ എന്ന് ഞാന് പറഞ്ഞു. മിന്നല് ഏറ്റാല് എന്തുചെയ്യും എന്ന അമ്മയുടെ വീണ്ടുമുള്ള… Read More