times-admin – Page 2 – Shalom Times Shalom Times |
Welcome to Shalom Times

ഇതാ അവസരം പ്രയോജനപ്പെടുത്തണം!

ഫാത്തിമയില്‍ പരിശുദ്ധ അമ്മ മൂന്നു കുഞ്ഞുങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍, ആ കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ സഹനങ്ങളും ത്യാഗങ്ങളും പാപികളുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ചല്ലോ. വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണംപോലും പട്ടിണി കിടക്കുന്ന മറ്റ് ഇടയബാലന്മാര്‍ക്ക് നല്‍കിയിട്ട്, ഈ കുഞ്ഞുങ്ങളുടെ വിശപ്പ് പാപികളുടെ മാനസാന്തരത്തിലേക്ക് പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ കൊടുക്കുകയാണ് അവര്‍ ചെയ്തത്. വഴിയില്‍ കിടന്നുകിട്ടിയ ഒരു കയര്‍ത്തുണ്ട് ഫ്രാന്‍സിസ്… Read More

സ്വപ്നത്തിലെ കത്ത്‌

നാം പ്രാര്‍ത്ഥനാപൂര്‍വം ആലോചിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സ്വപ്നത്തിലൂടെ മറുപടി ലഭിക്കാറുണ്ട്. ഒരിക്കല്‍ ഞാനൊരു ധ്യാനത്തിനായി ഒരുങ്ങുകയായിരുന്നു. ആരെയെല്ലാമാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ആ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുകയും ആലോചിക്കുകയും ചെയ്തിരുന്നു. ടീമിലേക്ക് വിളിക്കേണ്ടവരുടെ പേരുകള്‍ എഴുതിവച്ചു. അന്നുരാത്രി ഉറക്കത്തില്‍ എനിക്കൊരു സ്വപ്നമുണ്ടായി: എനിക്കൊരു കത്തുവരുന്നു. ഞാനത് പൊട്ടിച്ചുവായിച്ചു. അതിലൊരാളുടെ പേരും അതിന്റെ അടിയില്‍ ‘അനുസരണയില്ല’ എന്നും എഴുതിയിരിക്കുന്നു. ആ വ്യക്തിയെ… Read More

സിംഹങ്ങള്‍ ചുംബിച്ച പെണ്‍കുട്ടി

ചുറ്റും നിന്നവര്‍ ആ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. ഈശോയിലുള്ള വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിച്ചു. ‘എന്റെ ഈശോയോടുള്ള സ്‌നേഹം എനിക്ക് മറച്ചുവയ്ക്കാനാകില്ല, ഞാനവിടുത്തേക്കുറിച്ച് ലോകത്തോട് ഉച്ചത്തില്‍ വിളിച്ചുപറയും’ എന്ന് പ്രിസില്ല എന്ന ആ പെണ്‍കുട്ടി ഉറക്കെപ്പറഞ്ഞു. ഈശോയോടുള്ള അവളുടെ സ്‌നേഹത്തിനു മുമ്പില്‍ തോറ്റുപോയ ശത്രുക്കള്‍ അവളെ സിംഹങ്ങളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞു. സിംഹങ്ങള്‍ അവളെ അടിച്ചുവീഴ്ത്തി കടിച്ചുകീറുന്നത് കാണാന്‍… Read More

യേശു ക്രിസ്തു ദൈവമാണെന്ന് പ്രഘോഷിച്ച് ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍

ദക്ഷിണ കൊറിയ: ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള (ഐക്യു 276), ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. യങ്ഹൂണ്‍ കിം, ജൂണ്‍ 17ലെ എക്‌സ് പോസ്റ്റില്‍ എഴുതി; ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു റെക്കോര്‍ഡ് ഉടമ എന്ന നിലയില്‍, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഗവേഷണം ചെയ്യുന്ന… Read More

കൈവിറയ്ക്കാതെ കാഴ്ചവയ്ക്കൂ…

എന്റെ അടുത്ത ബന്ധുക്കളായ രണ്ടു കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണദിവസം. വീട്ടില്‍ നടന്ന സ്‌നേഹവിരുന്നിനിടെ ഈ കുട്ടികളുടെ പിതാവ് ഒരു സംഭവത്തെക്കുറിച്ച് പങ്കുവച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിന് നമസ്‌കാരങ്ങള്‍ പഠിക്കുന്നതിനുപുറമേ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം മുഴുവനും സ്വന്തം കയ്യരക്ഷരത്തില്‍ എഴുതിക്കൊണ്ടുവരണമെന്നും അതാണ് അന്നേദിവസം കാഴ്ചവയ്പ്പിനായി സമര്‍പ്പിക്കുന്നത് എന്നും മേല്‍നോട്ടം വഹിച്ച സിസ്റ്റേഴ്‌സ് കുട്ടികളോട് പറഞ്ഞിരുന്നു. എഴുതുവാനുള്ള ദിവസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യദിവസങ്ങളില്‍ അല്പം… Read More

കണക്കു പഠിപ്പിച്ച കര്‍ത്താവ്..!

ഒരു സുഹൃത്തുമായുള്ള സംഭാഷണത്തില്‍ ഈശോ എന്നെ, എന്റെ ജീവിതത്തെ, തിരഞ്ഞെടുക്കുന്നതായി കാണിക്കുന്നു എന്ന് വെളിപ്പെട്ടുകിട്ടി. വിദ്യാര്‍ത്ഥികള്‍ക്കായി, കുഞ്ഞുങ്ങള്‍ക്കായി എന്റെ ജീവിതത്തില്‍ വലിയ തീരുമാനങ്ങള്‍, വലിയ പദ്ധതികള്‍ ഈശോയ്ക്കുണ്ട് എന്നും പറഞ്ഞു. ചെറുപ്പംമുതല്‍ പള്ളിയുടെ ബുള്ളറ്റിനുകളിലും വേദപാഠ ക്ലാസുകളിലും ഗായകസംഘത്തിലും യുവജനകൂട്ടായ്മകളിലും വളരെ സജീവമായിരുന്ന ഞാന്‍ അധ്യാപകജോലിയുടെ തിരക്കുകള്‍ക്കിടയില്‍ എന്റെ പ്രാര്‍ത്ഥനാജീവിതത്തിനപ്പുറം സമൂഹത്തിനും സഭയ്ക്കുംവേണ്ടി എന്റെ സമയത്തിന്റെ… Read More

കംപ്യൂട്ടര്‍ ദൈവസ്വരം കേട്ട രാത്രി !

ഞാനും ഭാര്യയും പല ധ്യാനങ്ങളില്‍ പങ്കെടുത്തപ്പോഴൊക്കെ കൗണ്‍സിലിംഗ് സമയങ്ങളില്‍ ഒരു പ്രത്യേകസന്ദേശം ആവര്‍ത്തിച്ച് ലഭിച്ചിരുന്നു. ബിസിനസ് തുടങ്ങുന്നതിന് ഈശോ അവസരം നല്‍കുന്നുണ്ട്. അനുകൂല സാഹചര്യം വരുമ്പോള്‍ തുടങ്ങണം, ഇതായിരുന്നു സന്ദേശം. പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഇക്കാര്യം ദൈവഹിതമാണോ എന്ന് ഉറപ്പു വരുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം അനുകൂല സാഹചര്യം വന്നപ്പോള്‍ ചെറിയ രീതിയില്‍ ബിസിനസ് തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്ക്… Read More

പ്രഭാതത്തില്‍ കിട്ടിയ വിജയം

ഏകദേശം മുപ്പത്തിയഞ്ചു വര്‍ഷംമുമ്പ് എന്റെ മക്കള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍, അധ്യാപക-രക്ഷാകര്‍തൃ യോഗത്തിനിടെ ഒരു അധ്യാപകന്‍ തന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും മക്കള്‍ നന്നായി പഠിക്കുന്നത് ഞങ്ങള്‍ പഠിപ്പിച്ചിട്ടാണെന്ന് എല്ലാവുരം കരുതുന്നു. അതല്ല സത്യം. ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍, ഓഫീസില്‍ പോകാന്‍, വീട്ടിലെ പണികള്‍ തീര്‍ക്കാന്‍, അന്നത്തെ ജോലികള്‍ക്കുവേണ്ടി ഒരുങ്ങാന്‍,… Read More