
ശാലോം ടൈംസ് മാസികയുടെ 200 കോപ്പി വിതരണം ചെയ്യാമെന്ന് നേര്‍ന്ന് പ്രാര്‍ഥിച്ചപ്പോള്‍ സൗഖ്യം ലഭിച്ചതിനെക്കുറിച്ച് ഞാന്‍ വായിച്ചു. അതെഴുതിയ സഹോദരിയുടെ കൊച്ചുമകന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്ന അസുഖം അത്ഭുതകരമായി സൗഖ്യപ്പെട്ടു എന്നായിരുന്നു 2025 ഏപ്രില്‍ ലക്കത്തില്‍ നല്‍കിയിരുന്ന സാക്ഷ്യം. ആയിടക്കാണ് എന്റെ ഏഴ് സഹോദരങ്ങളില്‍ ഏറ്റവും ഇളയ സഹോദരന് ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത്.
അദ്ദേഹത്തിന് 57 വയസ് പ്രായമുണ്ടായിരുന്നു, മാത്രവുമല്ല രോഗം മൂര്‍ച്ഛിച്ചിട്ടാണ് കണ്ടുപിടിച്ചതും. എങ്കിലും സൗഖ്യം ലഭിക്കണമെന്ന പ്രാര്‍ഥനയോടെ, വചനം പ്രചരിപ്പിക്കുന്നതിനായി 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്ന് തീരുമാനിച്ചു. സൗഖ്യപ്പെട്ടാല്‍ സാക്ഷ്യം അറിയിക്കാമെന്നും നേര്‍ന്നു. ഇപ്പോള്‍ സഹോദരന് സൗഖ്യപ്പെട്ടിരിക്കുന്നു! നന്ദിയായി 200 മാസിക വാങ്ങി വിതരണം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
ടി.ടി. ജോസഫ്, പൂഞ്ഞാര്‍