ബാംഗ്ലൂരിലെ ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ ഒരു കോണ്‍വെന്റില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സിസ്റ്റേഴ്‌സ് അടുത്തുള്ള ഒരു ഹോട്ടലില്‍നിന്നുമാണ് വെള്ളം എടുത്തിരുന്നത്. രാവിലെ വെള്ളം നിറച്ച കുടം തോളില്‍വച്ച് ചുമന്നുകൊണ്ടുവരും. അങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. അങ്ങനെയിരിക്കേ ഒരിക്കല്‍, വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ വെള്ളം കിട്ടും എന്ന് അവിടെ പുതുതായി വന്ന ഒരു സിസ്റ്റര്‍ പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനോടുള്ള… Read More
Tag Archives: Simple Faith
മൂന്ന് തവണ ടെസ്റ്റ് ചെയ്തതിന്റെ കാരണം
2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തു. അപ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതായിട്ടുണ്ടെന്നും കുറച്ച് മുഴകള്‍ ഉണ്ടെന്നും കണ്ടു. തുടര്‍ന്ന് സി.ടി. സ്‌കാന്‍ എടുത്തപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്ന് അന്നനാളത്തിന്റെ മുക്കാല്‍ ഭാഗം അടഞ്ഞു പോയിട്ടുണ്ടെന്ന് മനസിലാവുന്നത്.… Read More
സാക്ഷ്യം അനുഗ്രഹം ആയപ്പോള്‍…
എന്റെ മകളുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയം. ഒന്നും ശരിയാകാതിരുന്ന സാഹചര്യത്തില്‍ ശാലോം ടൈംസ് മാസികയില്‍ വന്ന ഒരു സാക്ഷ്യത്തിലേതുപോലെ ജറെമിയ 32/27 വചനം 1000 തവണ വിശ്വാസത്തോടെ എഴുതി. പെട്ടെന്നുതന്നെ മകളുടെ വിവാഹം ഭംഗിയായി നടന്നു. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി, സ്തുതി! കൊച്ചുത്രേസ്യ, അരുവിത്തുറ
ഐശ്വര്യരഹസ്യം
കണ്ണൂരിലെ തേര്‍മലയിലുള്ള ഞങ്ങളുടെ മഠത്തില്‍ ജീവിക്കുന്ന നാളുകള്‍. അവിടെ ഒരു കൃഷിയും വിജയിക്കാറില്ല എന്ന് പറഞ്ഞുകേട്ടു. ഒരു വിളയും ലഭിക്കാതെ വരണ്ട് കിടക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒരു വിഷമം. അതിനാല്‍ ആ പ്രദേശത്തിനായി കര്‍ത്താവില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാമെന്ന് തീരുമാനമെടുത്തു. അധികം വൈകാതെ ഞങ്ങള്‍ അവിടത്തെ പറമ്പിലൂടെ നടന്ന് സ്തുതിച്ച് പ്രാര്‍ത്ഥിക്കാനും ജപമാലകളര്‍പ്പിക്കാനുമൊക്കെ ആരംഭിച്ചു. കുറച്ച്… Read More
ഡോക്ടറുടെ വാക്ക് തെറ്റിച്ച കര്‍ത്താവ്
ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ ദര്‍ശന സി.എം.സി കൊവിഡ് 19 ബാധിച്ച് അത്യാസന്നനിലയിലായി. 51 വയസുള്ള സിസ്റ്റര്‍ രോഗീലേപനം സ്വീകരിച്ച് 15 ദിവസം വെന്റിലേറ്ററില്‍ കിടന്നു. രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ദൈവിക ഇടപെടലിനായാണ് എല്ലാവരും കാത്തിരുന്നത്. ദൈവകരുണയില്‍മാത്രം ആശ്രയിച്ച് ദൈവസന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി സഹസന്യാസിനികളെല്ലാം ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. സിസ്റ്റര്‍ സൗഖ്യപ്പെട്ട് തിരികെവന്നാല്‍ ശാലോം മാസികയില്‍… Read More