
ജനുവരി 2024 ലക്കം ശാലോം ടൈംസില്‍ കണ്ടതനുസരിച്ച് എന്റെ മകന്റെ സ്ഥലവും വീടും വില്‍ക്കാന്‍വേണ്ടി ഞാന്‍ 41 ദിവസത്തെ കരുണക്കൊന്ത ചൊല്ലുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. 41-ാം ദിവസം സ്ഥലത്തിന്റെ വില്പനയ്ക്കായുള്ള അഡ്വാന്‍സ് തുക കിട്ടി. താമസിയാതെ മുഴുവന്‍ തുകയും ലഭിക്കുകയും സ്ഥലം എഴുതിനല്കുകയും ചെയ്തു. ഈശോയോട് നന്ദി പറയുന്നു. ഞങ്ങള്‍ ശാലോം ടൈംസ് പതിവായി വായിക്കുന്നവരാണ്. അനുഗ്രഹത്തിന് നന്ദിയായി 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാം എന്നും നേര്‍ന്നു.
മേരി, കുഞ്ചിത്തണ്ണി, ഇടുക്കി.


