ഞങ്ങളുടെ രണ്ട് മക്കളും വിസിറ്റിംഗ് വിസയിലാണ് ദുബായില്‍ പോയത്. ഒരു മകന്‍ 2022 ജൂണ്‍മാസത്തില്‍ പോയി. 90 ദിവസമായിരുന്നു വിസയുടെ കാലാവധി. ജോലി അന്വേഷിച്ചുപോയ ഓരോ കമ്പനികളും വേക്കന്‍സി ഇല്ലായെന്ന് പറഞ്ഞു. സെപ്റ്റംബര്‍ മാസത്തിലെ ശാലോം മാസികയില്‍ ഷിബു ഫിലിപ്പിന്റെ സാക്ഷ്യം കണ്ടു (ശാലോം മാസിക വിതരണം ചെയ്യാമെന്ന് നേര്‍ന്നപ്പോള്‍ 90-ാം ദിവസം മകന് ജോലി… Read More
Tag Archives: Simple Faith
സ്ഥലം വില്പനയും ശാലോം ടൈംസും
2021 ഡിസംബര്‍ ശാലോം ടൈംസില്‍ വന്ന അവസാന മരുന്ന് പരീക്ഷിച്ച് 41-ാം ദിവസം എന്ന ലേഖനത്തില്‍ പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിച്ചു. സ്ഥലം വില്പന നടക്കാന്‍ എന്ന നിയോഗംവച്ച് 41 ദിവസം കരുണക്കൊന്ത ചൊല്ലുകയാണ് ചെയ്തത്. അതോടൊപ്പം ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നൂറ് ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. 39-ാം ദിവസം സ്ഥലംവില്‍പന ശരിയായി. നല്ല… Read More
ട്രാന്‍സ്ഫര്‍ അസാധ്യമല്ല, സാധ്യം!
എന്റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ ”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍… Read More
കര്‍ത്താവ് മാസികയിലൂടെ പറഞ്ഞത്…
എന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.… Read More
സര്‍ജറി ഒഴിവാക്കിയ ശാലോം ടൈംസ്
എന്റെ മകള്‍ക്ക് മൂന്ന് മാസം പ്രായമായ സമയത്ത് സ്‌കാനിംഗ് നടത്തിയപ്പോള്‍ നട്ടെല്ലിന്റെ ഉള്ളില്‍ ഒരു മുഴയും (lipoma) അതുപോലെ spinabifida എന്ന അസുഖവും ഉണ്ടെന്ന് കണ്ടെത്തി. അത് കുഞ്ഞിന്റെ മലവിസര്‍ജനം നിയന്ത്രിക്കുന്ന ഞരമ്പിനെയും ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു. ഒരു മാസത്തിനുശേഷം ങഞക എടുത്ത് നോക്കണം എന്നും ചിലപ്പോള്‍ സര്‍ജറി ചെയ്യേണ്ടിവന്നേക്കാമെന്നും ആയിരുന്നു ന്യൂറോസര്‍ജന്റെ അഭിപ്രായം.… Read More
വേനലില്‍ പെയ്ത കരുണ
ഈ വര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, ”അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല” (യോഹന്നാന്‍ 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ”ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ” എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ… Read More
വെറുതെ നിവര്‍ത്തിനോക്കിയപ്പോള്‍..
2021 മെയ്മാസം മുതല്‍ എനിക്ക് ബ്ലീഡിംഗ് ആയിരുന്നു. സ്‌കാനിംഗും മറ്റ് ടെസ്റ്റുകളും ചെയ്തപ്പോള്‍ uterus endometrium thickness 12 mm ആണെന്ന് കണ്ടു. അത് ഡി ആന്‍ഡ് സി ചെയ്ത് കളയേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഞാന്‍ അതിന് ഡോക്ടറോട് മറുപടിയൊന്നും നല്കാതെ തിരികെപ്പോന്നു. വീട്ടില്‍ വന്ന് അവിടെ കിടന്നിരുന്ന 2021 ജൂണിലെ ശാലോം ടൈംസ് വെറുതെ… Read More
10 വര്‍ഷമായി നടക്കാതിരുന്നത്…
ഞങ്ങളുടെ വസ്തു വില്‍ക്കാനായി പത്ത് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പല ആളുകളും കാണാന്‍ വരും. കണ്ട് ഇഷ്ടപ്പെട്ട് പോകും, പക്ഷേ തിരികെ വരില്ല. ഇതായിരുന്നു സ്ഥിതി. ഒരുപാട് ആളുകള്‍ വന്നിട്ടും വില്‍പന നടന്നില്ല. അപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ശാലോം ടൈംസ് മാസികയില്‍ ‘സ്ഥലം വാങ്ങല്‍-വില്‍ക്കല്‍ തടസങ്ങള്‍ നീങ്ങാനുള്ള പ്രാര്‍ത്ഥന’ കണ്ടത്. അതില്‍ പറഞ്ഞിരുന്നതുപോലെ ”ഈ ദേശത്ത് വീടുകളും… Read More
മക്കളേ, ഇനി കുടം ചുമക്കണ്ട എന്ന് സ്വന്തം യൗസേപ്പിതാവ്
ബാംഗ്ലൂരിലെ ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ ഒരു കോണ്‍വെന്റില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സിസ്റ്റേഴ്‌സ് അടുത്തുള്ള ഒരു ഹോട്ടലില്‍നിന്നുമാണ് വെള്ളം എടുത്തിരുന്നത്. രാവിലെ വെള്ളം നിറച്ച കുടം തോളില്‍വച്ച് ചുമന്നുകൊണ്ടുവരും. അങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. അങ്ങനെയിരിക്കേ ഒരിക്കല്‍, വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ വെള്ളം കിട്ടും എന്ന് അവിടെ പുതുതായി വന്ന ഒരു സിസ്റ്റര്‍ പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനോടുള്ള… Read More
മൂന്ന് തവണ ടെസ്റ്റ് ചെയ്തതിന്റെ കാരണം
2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തു. അപ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതായിട്ടുണ്ടെന്നും കുറച്ച് മുഴകള്‍ ഉണ്ടെന്നും കണ്ടു. തുടര്‍ന്ന് സി.ടി. സ്‌കാന്‍ എടുത്തപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്ന് അന്നനാളത്തിന്റെ മുക്കാല്‍ ഭാഗം അടഞ്ഞു പോയിട്ടുണ്ടെന്ന് മനസിലാവുന്നത്.… Read More