10 വര്‍ഷമായി നടക്കാതിരുന്നത്… – Shalom Times Shalom Times |
Welcome to Shalom Times

10 വര്‍ഷമായി നടക്കാതിരുന്നത്…

ഞങ്ങളുടെ വസ്തു വില്‍ക്കാനായി പത്ത് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പല ആളുകളും കാണാന്‍ വരും. കണ്ട് ഇഷ്ടപ്പെട്ട് പോകും, പക്ഷേ തിരികെ വരില്ല. ഇതായിരുന്നു സ്ഥിതി. ഒരുപാട് ആളുകള്‍ വന്നിട്ടും വില്‍പന നടന്നില്ല. അപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ശാലോം ടൈംസ് മാസികയില്‍ ‘സ്ഥലം വാങ്ങല്‍-വില്‍ക്കല്‍ തടസങ്ങള്‍ നീങ്ങാനുള്ള പ്രാര്‍ത്ഥന’ കണ്ടത്. അതില്‍ പറഞ്ഞിരുന്നതുപോലെ ”ഈ ദേശത്ത് വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്ന ജറെമിയാ 32/15 വചനം ഉള്‍പ്പെടുന്ന പ്രാര്‍ത്ഥന തുടര്‍ച്ചയായി ചൊല്ലാന്‍ തുടങ്ങി. രണ്ട് മാസത്തിനകം സ്ഥലം വില്‍പന നടന്നു.
സാബു വര്‍ഗീസ്, തിരുവഞ്ചൂര്‍