‘തിരക്കാണോ’ എന്ന ചോദ്യത്തോടെ ഒരു സുഹൃത്ത് അടുത്തേക്ക് വന്നു. തിരക്കൊന്നുമില്ലെന്ന് മറുപടി കിട്ടിയതോടെ അദ്ദേഹം പതുക്കെ വിഷയത്തിലേക്ക് കടന്നു. ”ഒരു ബിസിനസിനെക്കുറിച്ച് സംസാരിക്കണമെന്ന് കുറച്ച് ദിവസമായി കരുതുന്നു,” തെല്ലൊരു ചമ്മലുണ്ടായിരുന്നു ആ വാക്കുകളില്‍. എങ്കിലും പെട്ടെന്നുതന്നെ ചമ്മലൊക്കെ നീങ്ങി, അദ്ദേഹം വാചാലനായി. ‘ബിസിനസ് ആരംഭിക്കാന്‍ ചെറിയൊരു തുകമാത്രം നിക്ഷേപിച്ചാല്‍മതി. പിന്നെ നാം ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് നമ്മുടെ… Read More
Tag Archives: MAY 2022
വിരലുകൊടുത്ത് ചങ്ക് വാങ്ങിയ ‘ചങ്ക്’
ഹൂസ്റ്റണിലുള്ള ടോമിച്ചേട്ടന്‍ എന്നോട് ഒരു സംഭവം പങ്കുവച്ചു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നതാണ്. ഒരു ദിവസം വൈകിട്ട് വീട്ടിലെ പണികള്‍ ചെയ്യുന്നതിനിടെ പുല്ല് ചെത്തുന്ന മെഷീനില്‍ കൈ പെട്ടു. വലതുകൈയിലെ രണ്ട് വിരലുകളുടെ അറ്റം ചെത്തിപ്പോയി. ദൈവാനുഗ്രഹത്താല്‍ ബാക്കി വിരലുകള്‍ക്കും കൈപ്പത്തിക്കും കുഴപ്പമൊന്നും പറ്റിയില്ല. ഇനി അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ കേള്‍ക്കാം: ”ദൈവപരിപാലന നന്നായി ഉണ്ടായിരുന്നച്ചാ, ഞാന്‍… Read More
മക്കളേ, ഇനി കുടം ചുമക്കണ്ട എന്ന് സ്വന്തം യൗസേപ്പിതാവ്
ബാംഗ്ലൂരിലെ ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ ഒരു കോണ്‍വെന്റില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സിസ്റ്റേഴ്‌സ് അടുത്തുള്ള ഒരു ഹോട്ടലില്‍നിന്നുമാണ് വെള്ളം എടുത്തിരുന്നത്. രാവിലെ വെള്ളം നിറച്ച കുടം തോളില്‍വച്ച് ചുമന്നുകൊണ്ടുവരും. അങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. അങ്ങനെയിരിക്കേ ഒരിക്കല്‍, വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ വെള്ളം കിട്ടും എന്ന് അവിടെ പുതുതായി വന്ന ഒരു സിസ്റ്റര്‍ പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനോടുള്ള… Read More
കാത്തിരുന്നത് ഫോണ്‍കോള്‍, കിട്ടിയത് അതുക്കുംമേലേ!
അടുത്ത സുഹൃത്തിന്റെ ഫോണ്‍കോള്‍ വരുന്നത് കേട്ടുകൊണ്ടാണ് മയക്കത്തില്‍ നിന്ന് എഴുന്നേറ്റത്. സാമ്പത്തികമായി മുന്‍പന്തിയില്‍ അല്ലാത്ത ഒരു സാധാരണ കുടുംബമാണ് അവരുടേത്. മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടാതെ മുഴുവന്‍ വീടിനുള്ളില്‍ത്തന്നെ ശേഖരിക്കുന്ന തരത്തിലുള്ള ഒരു വീട്. എങ്ങനെയെങ്കിലും ഒരു വീട് പണിതെടുക്കാന്‍ വര്‍ഷങ്ങളായി പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും… ”സ്ഥലം വില്‍പനക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലതവണ വില്ലേജ്… Read More
കാക്കകളിലൂടെയും കരുതുന്ന ദൈവം
ഇസ്രായേലില്‍ മൂന്നര വര്‍ഷത്തെ കഠിനവരള്‍ച്ചയുടേതായ ഒരു കാലഘട്ടം. ദൈവത്തെ മറന്ന് ഹീനപ്രവൃത്തികള്‍ ചെയ്ത് ദൈവവഴി വിട്ടോടിയ ഇസ്രായേല്യരെ മാനസാന്തരത്തിലേക്കു നയിക്കുവാന്‍ ഏലിയാ പ്രവാചകന്‍ ദൈവത്തോട് ചോദിച്ചുവാങ്ങിയതാണ് ഈ കൊടിയ വരള്‍ച്ച. വരള്‍ച്ചയുടെ ആധിക്യത്തില്‍ പ്രവാചകനും അന്നം മുട്ടി. കരുതുന്ന ദൈവം ഏലിയായോടു പറഞ്ഞു, നീ പുറപ്പെട്ട് ജോര്‍ദാന് സമീപമുള്ള കെറീത്ത് അരുവിയുടെ കരയില്‍ പോയി ഒളിച്ചു… Read More
ഇരുണ്ട നിറമോ, ഇനി ചിരിക്കാം!
പഠനകാലത്ത് വീണുകിട്ടിയ പേരുകളിലൊന്നാണ് ഇരുട്ട്. പിന്നെയുമുണ്ടായിരുന്നു ചിലത്… ബ്ലാക്കി, ബ്ലാക്ക് തണ്ടര്‍… അങ്ങനെയങ്ങനെ…. കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ. അതുകൊണ്ടുതന്നെ മൂന്ന് വര്‍ഷത്തെ ഫിലോസഫി പഠനത്തിനൊടുവിലെ നന്ദി പറച്ചിലിന്റെ വീഡിയോയില്‍ ചെറിയൊരു കുസൃതി കാണിച്ചു, എല്ലാവരും അണിഞ്ഞൊരുങ്ങി പകലിന്റെ വെളിച്ചത്തില്‍ ഷൂട്ട് ചെയ്തപ്പോള്‍ എന്റെ ഭാഗം ഷൂട്ട് ചെയ്തുകൊടുത്തത് രാത്രിയിലെ ഇരുട്ടില്‍. അത്രയും കാലം എന്നെ വിളിച്ച… Read More
തര്‍ക്കം ജയിപ്പിച്ച മന്ത്രം
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നടന്നടുക്കുന്നത് കണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ത്തന്നെയുള്ള വിജാതീയ തത്വചിന്തകര്‍ക്ക് ദുഃഖവും കോപവും അനുഭവപ്പെട്ടു. അവര്‍ ചക്രവര്‍ത്തിയെ സമീപിച്ച് ക്രൈസ്തവരുടെ മെത്രാനുമായി പൊതുവേദിയില്‍ സംവാദത്തിന് അവസരം ചോദിച്ചു. ചക്രവര്‍ത്തി അതനുവദിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ അന്ന് നയിച്ചിരുന്നത് പുണ്യപുരുഷനായ വിശുദ്ധ അലക്‌സാണ്ടര്‍ മെത്രാനായിരുന്നെങ്കിലും അദ്ദേഹം… Read More
കടബാധ്യതയുണ്ടോ? ഇല്ലാതാക്കാന്‍ Simple Tips
സാമ്പത്തിക ഭദ്രത എന്നത് നാം എല്ലാവരുംതന്നെ ആഗ്രഹിക്കുന്ന, നമുക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. അതിനായി നാം പല വഴികളും ചിന്തിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവരുമാണ്. സാമ്പത്തികമേഖലയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു വചനം ഉദ്ധരിക്കട്ടെ, ”അനേക ജനതകള്‍ക്ക് നീ കടം കൊടുക്കും; നിനക്ക് കടം വാങ്ങേി വരികയില്ല” (നിയമാവര്‍ത്തനം 28/12). യഥാര്‍ത്ഥത്തില്‍ ഈ വചനവാഗ്ദാനം മോശയിലൂടെ ഇസ്രായേല്‍… Read More
നിസ്‌കാരത്തഴമ്പില്‍ കുരിശുവരയ്ക്കുന്ന യുവാവ്
ഒരിക്കല്‍ പാലക്കാട് വെച്ച് ഒരു ബ്രദറിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ മറന്നിട്ടില്ല. ‘Siraj you are unique, and me also. നീയും ഞാനും ദൈവത്തിന് വിലപ്പെട്ടതാണ്. ദൈവം നിന്നിലും എന്നിലും ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം ചെയ്യാന്‍ ഈ ലോകത്ത് മറ്റാര്‍ക്കും സാധിക്കില്ല. ദൈവം നിന്നെ ഏല്‍പ്പിച്ചത് നീ ചെയ്തില്ലെങ്കില്‍ ആ ഭാഗം… Read More
ഒളിഞ്ഞിരുന്ന ‘ഗോസ്പാ’
ഞങ്ങളുടെ ഇളയ കുഞ്ഞ് 2019 ഒക്‌ടോബര്‍ ഏഴിനാണ് ജനിച്ചത്. ജപമാലറാണിയുടെ തിരുനാള്‍ദിനംകൂടിയാണ് ഒക്‌ടോബര്‍ ഏഴ് എന്നതിനാല്‍ അവന്റെ രണ്ടാം പിറന്നാള്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെഡ്ജുഗോരെയില്‍വച്ച് ആഘോഷിക്കാന്‍ ഞങ്ങള്‍ക്കൊരു ആഗ്രഹം. പക്ഷേ കൊവിഡിന്റെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നതിനാല്‍ യാത്ര എങ്ങനെ നടക്കുമെന്ന് അറിയില്ലായിരുന്നു. ആ സമയത്ത് സാധാരണയായി ഞങ്ങള്‍ ചെയ്യാറുള്ളതുപോലെ, ബൈബിള്‍ തുറന്ന് വായിച്ചു. വിശുദ്ധ പൗലോസ് യൂറോപ്പിന്റെ… Read More