MAY 2022 – Page 2 – Shalom Times Shalom Times |
Welcome to Shalom Times

2 അത്ഭുതങ്ങള്‍ ഒരു പ്രാര്‍ത്ഥന

ഞാനും കുടുംബവും കുവൈറ്റിലാണ് താമസം. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ്. രാത്രി 9.30 ആയിട്ടുണ്ട്. ഞങ്ങള്‍ ഒരു കടയില്‍ കയറാനായി വേറൊരു വഴിയിലേക്ക് കാര്‍ തിരിച്ചു. രാത്രിയായിരുന്നതിനാല്‍ ആ വഴിയില്‍ അധികം ആളുകളോ വാഹനങ്ങളോ ഇല്ല. പെട്ടെന്ന് വലിയ മൂന്ന് പട്ടികള്‍ ഞങ്ങളുടെ കാറിന്റെ പുറകെ വലിയ സ്വരത്തില്‍… Read More

അവള്‍ താഴേക്ക് ചാടി!

ചിരിച്ചുകളിച്ച് കുട്ടിക്കുറുമ്പുകള്‍ കാണിച്ച് ഓടിനടക്കുന്ന ഒരു പെണ്‍കുട്ടി, അതായിരുന്നു അലക്‌സാന്‍ഡ്രിന. എന്നാല്‍ കുട്ടിക്കുറുമ്പുകള്‍ക്കിടയിലും ഇരുത്തം വന്ന ഒരു സ്ത്രീയെപ്പോലെ അവള്‍ ജോലികള്‍ ചെയ്യുമായിരുന്നു. വിറകുവെട്ടലും വീട് വൃത്തിയായി സൂക്ഷിക്കലും തുണി കഴുകലുമെല്ലാം അവള്‍ ഭംഗിയായി ചെയ്യും. അല്പം മുതിര്‍ന്നപ്പോള്‍ത്തന്നെ ഒരു കര്‍ഷകന്റെ വീട്ടില്‍ അവള്‍ വേലക്കാരിയായി പോയി. പക്ഷേ അവിടത്തെ മോശം സാഹചര്യങ്ങള്‍കാരണം അഞ്ചുമാസത്തില്‍ കൂടുതല്‍… Read More

ബാങ്ക് മാനേജരായിരുന്നു അതിനെല്ലാം പിന്നില്‍!

അന്ന് ഒരു അവധി ദിവസമായിരുന്നു. ഒരത്യാവശ്യ കാര്യത്തിന് എനിക്ക് മേലധികാരിയുടെ വീട്ടില്‍ പോകേണ്ടി വന്നു. അവിടെവച്ച് അവരുടെ ഭര്‍ത്താവുമായി പരിചയപ്പെട്ടു. അദ്ദേഹം എന്നോട് ചോദിച്ചു, ”എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാറുണ്ടോ?” ”ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പോകാറുണ്ട്. എനിക്കും ഭാര്യയ്ക്കും ജോലിക്കും മക്കള്‍ക്ക് സ്‌കൂളിലും പോകേണ്ടതിനാല്‍ എല്ലാ ദിവസവും എനിക്ക് ദൈവാലയത്തില്‍ പോകാന്‍ സാധിക്കാറില്ല,” ഇതായിരുന്നു… Read More

മീറ്റിങ്ങിനിടെ ഈശോ കയറിവന്നു..!

ഫ്രാന്‍സിസ്‌കന്‍ കൂട്ടായ്മയുടെ ആരംഭകാലത്തെ ഒരു സംഭവം. മിഷനറിമാരായ സഹോദരന്‍മാര്‍ ചിലപ്പോള്‍ ഒത്തുകൂടാറുണ്ട്. ഫ്രാന്‍സിസ് അസ്സീസ്സിയും അവരുടെ മധ്യത്തില്‍ വന്നിരുന്നു. ആത്മാക്കളുടെ രക്ഷയെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിസിന്റെ സാന്നിധ്യം സഹോദരന്‍മാരെ ഏറെ സന്തോഷിപ്പിച്ചു. ആത്മാവിന്റെ പ്രേരണയാല്‍ അദ്ദേഹം ഒരു കൊച്ചുസഹോദരനോട് പറഞ്ഞു, ”പ്രിയമകനേ, പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്നതുപോലെ ദൈവികകാര്യങ്ങളെക്കുറിച്ച് സംസാരിക്കൂ, ഞങ്ങളെല്ലാവരും കേള്‍ക്കട്ടെ!”… Read More