ഒരാളുടെ സാക്ഷ്യം കേട്ടത് ഓർക്കുന്നു. ഒരിക്കൽ അദ്ദേഹം തന്റെ വളരെ അടുത്ത ഒരു സുഹൃത്തുമായി സംസാരിക്കവേ ചില തർക്കങ്ങളുണ്ടായി. വീട്ടിലെത്തി, ആ സംഭവങ്ങളോർത്ത് മനസ് വിഷമിച്ചപ്പോഴാണ്, പരിശുദ്ധാത്മാവ് ഇങ്ങനെ ഒരു പ്രചോദനം നൽകിയത്- ഒരു പേനയും പേപ്പറും എടുത്ത് എഴുതിവച്ച് പ്രാർഥിക്കാൻ. ആദ്യം ഈ സുഹൃത്തിനായും ഈ സുഹൃത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്കായും ഈശോയോട് നന്ദി പറഞ്ഞ്… Read More
Tag Archives: Article
അസാധാരണമാണ് ഈ പുണ്യത്തിന്റെ ഫലം
ഞാൻ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന സമയം. ഡിപ്പാർട്ട്‌മെന്റിലെ അധികാരി എന്നെ മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. പ്രത്യേക കാരണമൊന്നും അതിനുണ്ടായിരുന്നില്ല. ഞാൻ വളരെ വിഷമത്തോടെയാണ് അത് സ്വീകരിച്ചത്. മറ്റുള്ളവർക്കെല്ലാം മികച്ചത് കൊടുത്തപ്പോൾ എന്നെ തരംതാഴ്ത്തിയെന്ന ചിന്തയാണ് ആദ്യം എനിക്കുണ്ടായത്. പക്ഷേ പരാതിപ്പെടാതെ ഞാൻ അനുസരിച്ചു. സംഭവിച്ചത് എന്താണെന്ന് വച്ചാൽ, ആ പുതിയ സ്ഥലത്ത് വച്ച്… Read More
ലോകം വലിയ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടിവരും
ഒരു സമഗ്രശുദ്ധീകരണമല്ലാതെ മറ്റൊരു പരിഹാരവും സാധ്യമല്ലാത്തവിധം മനുഷ്യനും ഭൂമിയും അത്രമേൽ മലിനവും ദുഷ്ടത നിറഞ്ഞതുമാകുന്ന ഒരു കാലഘട്ടം വരും. ആ ശുദ്ധീകരണം ഒരിക്കൽമാത്രം ഉണ്ടായ മഹാപ്രളയംപോലെ ആയിരിക്കും. എന്നാൽ അതാകട്ടെ അഗ്നിയുടെ പ്രളയം ആയിരിക്കും. ആകാശത്തിൽനിന്ന് അനവധി ഉണങ്ങിയ ഇലകൾ താഴേക്ക് വീഴുന്നതായി ഞാൻ കണ്ടു. ഓരോ ഇലയിലും ഒരു തീപ്പൊരി ഉണ്ടായിരുന്നു. മനുഷ്യരാശി ദൈവത്തിൽനിന്ന്… Read More
ഒരു ‘ജെൻ സി’ അനുഭവക്കുറിപ്പ്
ദൈവവചനത്തിന്റെ ശക്തി എന്തെന്ന് ഞാൻ മനസിലാക്കിയ വർഷമായിരുന്നു 2024-25. പ്ലസ്‌വൺ പരീക്ഷയ്ക്ക് ഈശോയോട് പ്രാർത്ഥിച്ചാണ് എഴുതിയതെങ്കിലും പരീക്ഷാഫലം എന്റെ പ്രതീക്ഷയ്‌ക്കൊത്തായിരുന്നില്ല. അതിന്റെ സങ്കടത്തിലായിരുന്നു പ്ലസ്ടു ആരംഭം. ഒരു പരാജയംപോലെ തോന്നിയതിനാലായിരിക്കാം ഈശോയോട് അകലുന്നതിനപ്പുറം അടുക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപാട് ബലഹീനതകളും കുറവുകളുമുള്ള ആളായിരുന്നു ഞാൻ, എങ്കിലും ഈശോയോട് കൂട്ടുകൂടാൻ ശ്രമിക്കാൻ തുടങ്ങി. വചനം വഴികാട്ടിയായപ്പോൾ പത്താംക്ലാസിലെ… Read More
ദൈവത്തോട് ചോദിച്ച ചോദ്യങ്ങൾ
വർഷം 2019. വൈദികപരിശീലനത്തിന്റെ ഭാഗമായി ദൈവശാസ്ത്രം പഠിക്കുന്ന കാലയളവായിരുന്നു അത്. അവധിക്കാലത്ത് കോഴിക്കോട് നഗരത്തിലെ ഒരു ദൈവാലയത്തിൽ ശുശ്രൂഷക്കായി എത്തി. ഹോം മിഷൻ നടത്തുന്ന വൈദികരെ സഹായിക്കാനാണ് അവിടെ എത്തിയത്. പല ഭവനങ്ങളും സന്ദർശിച്ചു. എന്നാൽ ഒരു ഭവനംമാത്രം ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മ. ആ അമ്മയുടെ മധ്യവയസ്സിൽ കാഴ്ചശക്തി… Read More
ദൈവം വിളിച്ചാൽ ആർക്ക് തടയാനാവും?
ഒരു ദിവസം മുറിയിലുള്ള, ക്രൂശിതനായ ഈശോയുടെ ചെറിയ രൂപമെടുത്ത് അവിടുത്തെ ആശ്വസിപ്പിക്കുന്നതിനിടെ ജൂലിയെന്ന പെൺകുട്ടി പറഞ്ഞു, ”എന്റെ ഈശോയേ, എനിക്കും വേണം ഇതുപോലെ മുറിവുകൾ…” ആ പ്രാർഥനയ്ക്ക് ഈശോ അതിവേഗം മറുപടി നല്കി. പിറ്റേന്ന് സന്ധ്യാസമയത്ത് ജൂലി ഡൈനിംഗ് റൂമിലിരുന്ന് പഠിക്കുകയായിരുന്നു. അപ്പോൾ പപ്പ അവളുടെ കാലിൽ പിടിച്ച് ‘നീ ഈ തീരുമാനത്തിൽനിന്നും പിൻമാറണം. മാഷിന്റെയടുത്ത്… Read More
ദൈവസാന്നിധ്യത്തിൽ ജീവിച്ചാലുള്ള നേട്ടങ്ങൾ
ഒരു വിശ്വാസിയുടെ ജീവിതം എപ്പോഴും ആത്മീയപോരാട്ടത്തിന്റേതാണ്. അതിനാൽത്തന്നെ നിരന്തരം ദൈവസാന്നിധ്യത്തിൽ ചരിക്കുക എന്നത് ആത്മീയജീവിതത്തിൽ സുപ്രധാനമാണ്. യുദ്ധരംഗത്തെ ഭടൻമാരുടെ കാര്യം പരിഗണിക്കുക. അവരുടെ ജനറലിന്റെ സാന്നിധ്യത്തിൽ എത്ര ധീരമായാണ് അവർ യുദ്ധം ചെയ്യുക. അദ്ദേഹത്തിന്റെ കണ്ണുകൾ നമ്മുടെമേൽ ഉണ്ട്. ഒന്നുകിൽ അദ്ദേഹം പ്രതിഫലം നൽകും; അല്ലെങ്കിൽ ശിക്ഷിക്കും എന്ന ചിന്ത അവരുടെ ധൈര്യത്തെയും ശക്തിയെയും ഉയർന്ന… Read More
അതിശയോക്തി അപരാധമാണോ?
പന്ത്രണ്ട് വർഷമായി രക്തസ്രാവം എന്ന രോഗം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയ്ക്ക് രോഗശാന്തി ലഭിച്ചതിന്റെ വിവരണമാണ് മർക്കോസ് 5:25-34ൽ നാം വായിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ രോഗസൗഖ്യത്തിന്റെ വിവരണങ്ങൾ ധാരാളം ഉണ്ടല്ലോ. എന്നാൽ ഈ സംഭവത്തിലെ ഒരു പ്രത്യേകത, യേശു രോഗസൗഖ്യം നേടിയ സ്ത്രീയെക്കൊണ്ട് അവൾക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് നിർബന്ധിച്ചെന്നതുപോലെ സാക്ഷ്യം പറയിപ്പിക്കുന്നതാണ്. അവളുടെ സാക്ഷ്യം പറയിപ്പിക്കാനായി… Read More
റൈനിലെ പ്രവാചിക- വിശുദ്ധ ഹിൽഡെഗാർഡ്
മധ്യകാല യൂറോപ്പിനെ ഇരുണ്ട യുഗത്തിൽനിന്നും ആധുനികതയിലേക്ക് നയിച്ച പ്രമുഖ വ്യക്തിത്വമാണ് വിശുദ്ധ ഹിൽഡെഗാർഡ്. സഭയിലെ നാല് വേദപാരംഗതമാരിൽ ഒരാളാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ബനഡിക്‌ടൈൻ സന്യാസിനി. പ്രശസ്ത സംഗീതജ്ഞയും ഗ്രന്ഥ രചയിതാവും പ്രഭാഷകയും ബഹുമുഖപ്രതിഭയുമാണിവർ. തത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം സംഗീതവിന്യാസം (composing) എന്നീ മേഖലകളിലും അവർ പ്രാഗത്ഭ്യം തെളിയിച്ചു. ക്രിസ്തുമതത്തിലെ പ്രഥമ ദൈവശാസ്ത്രജ്ഞ എന്ന… Read More
ക്ലേശങ്ങളെ അതിജീവിക്കാൻ….
നാൽപതുദിവസം ദിവ്യകാരുണ്യ ചാപ്പലിൽ ദിവ്യകാരുണ്യ ഈശോയെമാത്രം നോക്കിക്കൊണ്ട് ഹൃദയത്തിൽ ആരാധിച്ച ഗായികയുടെ സാക്ഷ്യം ഇതായിരുന്നു. പല ദിവസങ്ങളിലും തൊണ്ടയിൽനിന്ന് രക്തം വന്നപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരം ബയോപ്‌സി എടുക്കുകയും രോഗം തൊണ്ടയിൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റേഡിയേഷനും മരുന്നുകളും ഡോക്ടർ നിർദേശിച്ചു. ഇനി ഒരിക്കലും പാടാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു. ഭർത്താവും ചെറിയ ക്ലാസുകളിൽ പഠിക്കുന്ന… Read More