ദൈവം വളര്ത്തിയ കുട്ടിയാണ് ഞാന്. ഇടുക്കിയിലെ സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ചു. കുടിയേറ്റ ഗ്രാമത്തില് ജനിച്ച ഏതൊരാളുടെയുംപോലെ അനിശ്ചിതത്വവും കഷ്ടപ്പാടും പട്ടിണിയും ഒക്കെ ഞങ്ങളെയും ബാധിച്ചിരുന്നു. ഒപ്പം ഉരുള്പൊട്ടലിന്റെയും കാട്ടുതീയുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും. 1992-ല് പതിനേഴാമത്തെ വയസില് പ്രീഡിഗ്രികൊണ്ട് പഠനം അവസാനിപ്പിച്ച് ഞാന് എന്റെ കുടുംബത്തിന്റെ നാഥനാകേണ്ടിവന്നു. അപ്പന് രോഗിയായിരുന്നു. വിശപ്പ്, രോഗം എന്ന… Read More
Tag Archives: Article
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം?
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം വിശുദ്ധ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. യഹൂദ പാരമ്പര്യത്തില് സ്ത്രീകള്ക്ക് പുറത്തിറങ്ങി നടക്കാനോ ഏതെങ്കിലും വിധത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയുമായിരുന്നില്ല. കോടതികളില്പ്പോലും അവരുടെ വാക്കുകള്ക്കു സ്വീകാര്യത ലഭിച്ചിരുന്നില്ല. പുരുഷ മേധാവിത്വത്തിന് കീഴില് അടയ്ക്കപ്പെട്ട നിസ്സഹായ ജീവിതങ്ങള് ആയിരുന്നു യഹൂദ സ്ത്രീകളുടേത് എന്നുപറയാം. യഹൂദ റബ്ബിമാര് സ്ത്രീകളുമായി സംസാരിക്കുക പതിവല്ല. എന്നിട്ടും യേശു പലപ്പോഴും പൊതുസ്ഥലങ്ങളില്… Read More
ഡാന്റ്സിഗിന്റെ ചെങ്കടല്
കാലിഫോര്ണിയ സര്വകലാശാലയില് 1939-ല് പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്ത്ഥിയായിരുന്നു ജോര്ജ് ഡാന്റ്സിഗ്. ഗണിതശാസ്ത്രക്ലാസ് നടക്കുന്നതിനിടെ എന്തോ കാരണത്താല് അവന് അല്പസമയം ക്ലാസില് ശ്രദ്ധിക്കാന് സാധിക്കാതെ പോയി. ശ്രദ്ധ മാറിയ സമയത്ത് അധ്യാപകന് ബോര്ഡില് രണ്ട് ചോദ്യങ്ങള് എഴുതിയിട്ടിരുന്നു. അത് ഹോംവര്ക്കായി നല്കിയതായിരിക്കും എന്ന് കരുതി പിന്നീട് ഉത്തരം കണ്ടെത്താമെന്ന ചിന്തയോടെ ജോര്ജ് അത് പകര്ത്തിയെടുത്തു. പിന്നീട് ആ… Read More
റൂഡിക്ക് കിട്ടി ആ സമാധാനം!
റുഡോള്ഫ് ഹോസ് എന്നാണ് ആളുടെ പേര്, കത്തോലിക്കനായി ജനിച്ചു വളര്ന്നു. അപ്പന് മോന് വൈദികനാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്, അപ്പന്റെ മരണശേഷം റുഡോള്ഫ് എന്ന റൂഡി പതിയെ വിശ്വാസത്തില്നിന്നും അകന്നു. അതിന്റെകൂടെ അന്ന് ജര്മനിയിലെ ഒരു നേതാവിന്റെ പ്രസംഗം കേട്ടതോടെ ആള് മുഴുവന് ‘ഫ്ളാറ്റാ’യി. വിശ്വാസം ഉപേക്ഷിച്ച് നാസി പാര്ട്ടിയില് ചേര്ന്നു. നേതാവ് വേറാരുമല്ല, ഹിറ്റ്ലര് ആയിരുന്നു.… Read More
ഉടനടി ഉത്തരം
ദൈവം ഉടനടി ഉത്തരം നല്കുന്ന ഒരു പ്രാര്ത്ഥനയെക്കുറിച്ച് നിങ്ങളോട് പറയട്ടെ. അത് വളരെ സുദീര്ഘമായ ഒരു വാചിക പ്രാര്ത്ഥനയല്ല, നേരേമറിച്ച് ഹൃദയത്തിന്റെ ആഴങ്ങളില്നിന്ന് ദൈവത്തിലേക്ക് മനസുയര്ത്തി, ഒരു നെടുവീര്പ്പിട്ടുകൊണ്ട് ‘എന്റെ കര്ത്താവേ’ എന്ന ഒരു വിളി മാത്രമാണ്. നിങ്ങളുടെ ശ്രദ്ധയെ ഇതിന് ആധാരമായ പഴയനിയമത്തിലെ ഒരു സംഭവത്തിലേക്ക് ക്ഷണിക്കുകയാണ്. സൂസന്ന എന്ന അതീവ ദൈവഭക്തയായ ഒരു… Read More
ഇവിടെ കിട്ടും ആനന്ദത്തിന്റെ വൈബ്
സെമിനാരിയിലെ ഒരു വൈകുന്നേരം. എന്നത്തെയുംപോലെ എല്ലാവരും വോളിബോള് കളിയുടെ ആവേശത്തിലാണ്. എല്ലാവരും ഉത്സാഹിച്ചു കളിക്കുന്നുണ്ട്. പക്ഷേ, എനിക്കുമാത്രം പതിവില്ലാത്തൊരു ഉത്സാഹക്കുറവും താല്പര്യമില്ലായ്മയും അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ പലപ്പോഴായി ഞാന് ബോള് നഷ്ടപ്പെടുത്തുകയും ചെയ്തു. തുടര്ച്ചയായി ഇത് സംഭവിച്ചതിനാല് എന്റെ ടീം ലീഡറുമായി വാക്കുതര്ക്കമായി, കളി പാതിവഴിയില് അവസാനിപ്പിക്കേണ്ടതായി വന്നു. പിന്നീട് രണ്ടുദിവസത്തേക്ക് ഞങ്ങള്ക്കിടയില് ഒരു സംസാരവുമുണ്ടായില്ല. പക്ഷേ… Read More
യൗസേപ്പിതാവിന് ഒന്നാം ക്ലാസ്’ കത്ത്
സ്കൂളിലെ ജോലിയില്നിന്ന് വിരമിച്ചശേഷം, 2016-ല് ഒരു മാസത്തേക്ക് ഞാന് ഫിലിപ്പീന്സില് ഒരു കോഴ്സ് പഠിക്കാനായി പോയി. അവിടെവച്ചാണ് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തെക്കുറിച്ച് കേട്ടത്. ഫ്രാന്സിസ് പാപ്പ ഫിലിപ്പീന്സ് സന്ദര്ശനത്തിനിടെ ഉറങ്ങുന്ന യൗസേപ്പിതാവിനെക്കുറിച്ച് പറഞ്ഞതിനാലാണ് ആ ഭക്തി പ്രചരിച്ചത്. എനിക്കും അത് ഏറെ ഇഷ്ടപ്പെട്ടു. അതുകണ്ട് എനിക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം സമ്മാനമായി ലഭിക്കുകയും ചെയ്തു. പിന്നീട്… Read More
രണ്ടാം മാസത്തില് ഉയിര്ത്തെഴുന്നേറ്റ എ.ഐ പയ്യന്
മാതാപിതാക്കളില്നിന്ന് എന്നെക്കുറിച്ചുള്ള ദൈവകരുതലിന്റെ സംഭവകഥകള് ഏറെ കേട്ടാണ് ഞാന് വളര്ന്നത്. ആദ്യത്തേത് പങ്കുവയ്ക്കട്ടെ. അന്ന് എനിക്ക് രണ്ട് മാസംമാത്രം പ്രായം. രാത്രി ഏറെ വൈകിയ നേരത്ത് എന്റെ വായില്നിന്ന് പാല് തികട്ടിവന്നു. മുലപ്പാല് കുടിച്ചപ്പോള് സംഭവിച്ചതാകാമെന്ന് കരുതി മാതാപിതാക്കള് നെഞ്ചില് തിരുമ്മുകയും പുറത്ത് ഉഴിയുകയുമെല്ലാം ചെയ്തു. പക്ഷേ അല്പസമയം കഴിഞ്ഞപ്പോള് എന്റെ അവസ്ഥ മോശമായി. ബോധം… Read More
അഗ്നിക്കും അട്ടഹാസത്തിനും മീതെ….
തന്റെ അവിശുദ്ധ പ്രവൃത്തികള്ക്ക് കൂട്ടുനില്ക്കാത്ത കൊട്ടാരബാലന്മാര് ഉഗാണ്ടയിലെ രാജാവായിരുന്ന മ്വാന്ഗയെ കുപിതനാക്കി. അവരെ വധിക്കാന് അദ്ദേഹം തീരുമാനിച്ചു. അവര് തന്റെ പ്രവൃത്തികള്ക്ക് എതിര്ക്കുന്നതിന്റെ കാരണവും അദ്ദേഹത്തിനറിയാം. ഡെന്നിസ് സെബുഗ്വാവോ എന്ന ക്രൈസ്തവനേതാവില്നിന്ന് ക്രൈസ്തവപഠനങ്ങള് സ്വീകരിച്ചവരാണ് അവര്. അതിനാല്ത്തന്നെ ആദ്യം ഡെന്നിസിനെ കൊട്ടാരത്തില് വരുത്തി കഴുത്തില് കത്തിയിറക്കി വധിച്ചു. തുടര്ന്ന് ക്രൈസ്തവവിശ്വാസം പുലര്ത്തുന്ന ബാലന്മാരെ തന്റെ മുന്നില്… Read More
തിരിച്ചറിവ് എന്ന മഹാ അറിവ് !
വിദ്യ അഭ്യസിക്കുന്നവര് ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തുനിന്നും വിദ്യ അഭ്യസിക്കുന്ന ഒരു കാലം. വൈദ്യനായ ഗുരു തന്റെ ശിഷ്യനെ ‘കീഴാര്നെല്ലി’ എന്ന മരുന്നു പറിക്കുവാന് ഔഷധത്തോട്ടത്തില് വിട്ടു. കുറെയധികം നേരം കാത്തിരുന്നപ്പോള് അവസാനം അവനെത്തി. കൈയില് കീഴാര്നെല്ലിപോലിരിക്കുന്ന ഏതോ പാഴ്ച്ചെടിയുമായി. ഗുരു തന്റെ ശിഷ്യനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ നിറുകയില് തലോടി ചോദിച്ചു. ”നിന്നെ ഞാനെങ്ങനെ… Read More