ദൈവശാസ്ത്രം എന്റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല് വിശ്വാസം പുലര്ത്തിയിരുന്നതിനാല് ഇവാഞ്ചലിക്കല് ദൈവശാസ്ത്രഗന്ഥങ്ങള് ധാരാളം വായിക്കുകയും ചെയ്തു. അതിനാല്ത്തന്നെ, പത്രോസ് എന്ന പാറമേല് അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന് നടന്നിരുന്നത്. അതിനാല് ”നീ പത്രോസാണ്; ഈ പാറമേല് എന്റെ സഭ ഞാന് സ്ഥാപിക്കും…” (മത്തായി 16/18) എന്ന… Read More
Tag Archives: Article
വേപ്പിന്തൈയ്ക്ക് ഒരു വീഡിയോകോള്
”നീ വലിയ പ്രാര്ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള് ആണ്. അവര് യൂറോപ്പില് താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില് ചില ചെടികള് നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള് മാത്രമായി നിലകൊള്ളുന്നത് കാണാം. നാട്ടില്നിന്നും കൊണ്ടുവന്ന ഒരു വേപ്പിന് തൈ… Read More
ഒന്നിനും കുറവില്ലാത്തവരാകുന്നത് എങ്ങനെ?
കോഴിക്കോട് അമലാപുരി പള്ളിയില് ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില് ഇരുന്നു. അല്പം കഴിഞ്ഞപ്പോള് അയാളുടെ മൊബൈല് ബെല്ലടിച്ചു. യുവാവ് ബാഗില് നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന് ഒരുങ്ങി. എന്നാല് ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര് ഒരു… Read More
ഏഴാം ക്ലാസുകാരന്റെ നിക്ഷേപം
ഞാന് സ്കൂളില് പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള് അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്ഡ് കിട്ടുമായിരുന്നു. ആ കാര്ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്ക്കും ഇത്തരം കാര്ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല് എനിക്ക് റോഷന് മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ ചിത്രമുള്ള… Read More
അധ്യാപകരോട് പറയട്ടെ ഈ സന്തോഷവാര്ത്ത!
അധ്യാപകരെക്കുറിച്ച് എനിക്ക് നല്കാനുള്ള ഏറ്റവും വലിയ സന്തോഷവാര്ത്ത അവര്ക്ക് യുവതലമുറയെ വീണ്ടെടുക്കാന് കഴിയും എന്നതാണ്. അധ്യാപകര് ഇത് തിരിച്ചറിയുകയും അനുസൃതമായി പ്രവര്ത്തിക്കുകയും ചെയ്യണമെന്നാണ് എന്റെ തീവ്രമായ ആഗ്രഹം. കുട്ടികളുടെയും യുവതീയുവാക്കളുടെയും വര്ധിച്ച ഊര്ജം നേര്വഴിയില് ഉപയോഗിക്കാന് വേദികളൊരുക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യാമെങ്കില് അവര് യാതൊരു തെറ്റായ വഴിക്കും നീങ്ങുകയില്ല എന്നത് ഉറപ്പ്! അധ്യാപകദമ്പതികളുടെ മകളായിട്ടാണ് ഞാന്… Read More
കാളുതുന്തി!
കുട്ടിക്കാലത്തുതന്നെ മദ്ബഹാശുശ്രൂഷിയായി കൈവയ്പ് ലഭിച്ചിരുന്നതിനാല്, വൈദികനാകാനുള്ള ആഗ്രഹവും മനസില് മുളപൊട്ടി. അന്ന് ഞാന് യാക്കോബായ സഭാസമൂഹത്തില് അംഗമായിരുന്നു. എങ്കിലും വൈദിക ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു രാത്രിയില് ധന്യന് മാര് ഈവാനിയോസ് പിതാവിന്റെ മുഖം മനസില് തെളിഞ്ഞതും മലങ്കര കത്തോലിക്കാസഭയില് വൈദികനാകണമെന്ന ചിന്ത വന്നതും. ആ പ്രേരണ ശക്തമായതോടെ അനുയോജ്യരായ വ്യക്തികളെ സമീപിച്ച്… Read More
മകള്ക്കുവേണ്ടി ഇടിമിന്നലയക്കുന്ന അപ്പന്!
ഒരിക്കല് ശക്തമായ ഇടിയും മിന്നലുകളും ഉണ്ടായപ്പോള് ഞാന് ജനലുകള് തുറന്ന് ആകാശത്തിലേക്ക് നോക്കി കരങ്ങള് വീശുന്നതുകണ്ട് എന്റെ അമ്മ പറഞ്ഞു: ‘ജനലുകള് അടച്ച് മാറിനില്ക്ക്, മിന്നല് ഏറ്റാലോ?’ ‘മിന്നലുകളുടെ ദിശ നിയന്ത്രിക്കുന്നത് എന്റെ അപ്പന് അല്ലേ, അപ്പന്റെ ആജ്ഞകൂടാതെ മിന്നലുകള് എന്നെ തൊടില്ല’ എന്ന് ഞാന് പറഞ്ഞു. മിന്നല് ഏറ്റാല് എന്തുചെയ്യും എന്ന അമ്മയുടെ വീണ്ടുമുള്ള… Read More
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം!
അരൂപിയില് ദിവ്യകാരുണ്യം സ്വീകരിക്കുക! ആദ്യനാളുകളില് എനിക്കത് ആശ്ചര്യകരമായ ഒരറിവായിരുന്നു. ആദ്യകുര്ബാന സ്വീകരണത്തോടു ചേര്ന്നുതന്നെയാണ് അരൂപിയില് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള അറിവും എനിക്ക് കിട്ടിയത്. അറിവ് അനുഭവമായിത്തീര്ന്നപ്പോള് അത് എനിക്ക് ഏറെ ആസ്വാദ്യതയുള്ളതായി അനുഭവപ്പെട്ടു. നാലാം ക്ലാസില്വച്ചായിരുന്നു എന്റെ ആദ്യത്തെ കുര്ബാനസ്വീകരണം. എസ്.ഡി സിസ്റ്റേഴ്സാണ് എന്നെ അതിന് ഒരുക്കിയത്. തികഞ്ഞ അനുസരണത്തോടുകൂടി നമസ്കാരങ്ങളെല്ലാം പഠിച്ച് ഞാന് ആദ്യകുര്ബാന സ്വീകരിക്കുവാന്… Read More
വിശുദ്ധിയില് വളരാന് 5 മിനിറ്റ്!
ചെറിയ ക്ലാസില് പഠിക്കുമ്പോള് പരീക്ഷാ പേപ്പര് വീട്ടില് കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള് ഒരുമിച്ച് കിട്ടിയാല് അതില് ഏറ്റവും കൂടുതല് മാര്ക്കുള്ള പേപ്പര് ആദ്യം കാണാവുന്ന വിധം മുകളില് വയ്ക്കും. താഴേക്ക് താഴേക്ക് മാര്ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന് ഞാന് പപ്പയുടെ അടുത്ത് പേപ്പര് കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്ക്കുണ്ടെന്ന്… Read More
കോപശീലന്റെ ഭാര്യ
സൂര്യഗോളം പോലെ തിളങ്ങുന്ന, മുള്മുടി ആവരണം ചെയ്ത ഒരു ഗോളം 47 വര്ഷത്തോളം അവളുടെ കണ്മുന്നില് ഉണ്ടായിരുന്നു. കഴിഞ്ഞു പോയതും അപ്പോള് നടക്കുന്നതും വരാനിരിക്കുന്നതുമായ കാര്യങ്ങള് അതിലൂടെ അവള് കണ്ടു, മനുഷ്യരുടെ ആത്മാവിന്റെ അവസ്ഥ അറിഞ്ഞു, കപ്പല് അപകടങ്ങളില് പെടുന്നവരുടെ ഭീതിയില്, അങ്ങകലെ ചൈനയില് ജയിലിലുള്ളവരുടെ നരകയാതനയില്, മതപീഡനകാലത്ത് മരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രത്യാശയില് ഒക്കെ പങ്കുചേര്ന്നു.… Read More