ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന്… Read More
Tag Archives: Article
കോപശീലന്റെ ഭാര്യ
സൂര്യഗോളം പോലെ തിളങ്ങുന്ന, മുള്‍മുടി ആവരണം ചെയ്ത ഒരു ഗോളം 47 വര്‍ഷത്തോളം അവളുടെ കണ്മുന്നില്‍ ഉണ്ടായിരുന്നു. കഴിഞ്ഞു പോയതും അപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ അതിലൂടെ അവള്‍ കണ്ടു, മനുഷ്യരുടെ ആത്മാവിന്റെ അവസ്ഥ അറിഞ്ഞു, കപ്പല്‍ അപകടങ്ങളില്‍ പെടുന്നവരുടെ ഭീതിയില്‍, അങ്ങകലെ ചൈനയില്‍ ജയിലിലുള്ളവരുടെ നരകയാതനയില്‍, മതപീഡനകാലത്ത് മരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രത്യാശയില്‍ ഒക്കെ പങ്കുചേര്‍ന്നു.… Read More
വലിയവരാക്കുന്ന വാത്സല്യം നേടാന്‍
പണ്ടു പണ്ട് ഇസ്രായേല്‍ എന്ന രാജ്യത്ത് ആടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. ആ രാത്രിയും കിടന്നുറങ്ങുന്ന സമയംവരെയും അവനെ പുറംലോകം അറിഞ്ഞിരുന്നില്ല. അവന്റെ ജീവിതപാത അന്നുവരെയും വളരെ ഇടുങ്ങിയതായിരുന്നു. അവന്റെ പേര്, അവന്റെ വീട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും സുപരിചിതമായിരുന്നില്ല. ഒരു ഇടയച്ചെറുക്കന്, ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍, സ്വപ്നങ്ങള്‍ കാണാന്‍. എന്നാല്‍… Read More
പാഴ്‌സല്‍ വാങ്ങിയപ്പോള്‍ കേട്ട സ്വരം
പതിവുപോലെ ജോലി കഴിഞ്ഞു മുറിയിലെത്തിയപ്പോഴാണ് എസി പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടത്. ചൂട് കാലം ആണ് ദുബായില്‍ .മുറിയില്‍ എസി ഇല്ലാതെ ഒരു നിമിഷം ആയിരിക്കുക ദുസ്സഹമാണ്. ടെക്നിഷ്യനെ പല തവണ ഫോണില്‍ വിളിച്ചു. അവസാനം അവര്‍ വന്നു എ സി പരിശോധിക്കാമെന്ന് ഉറപ്പു നല്‍കി. മണിക്കൂറികള്‍ കടന്നു പോയി കൊണ്ടിരുന്നു . ചെറിയൊരു ഫാന്‍ മുറിയില്‍ ഉണ്ടായിരുന്നെങ്കിലും… Read More
പ്രശ്‌നക്കാരന്‍ ബോസിനെ ‘തടഞ്ഞ’ പ്രാര്‍ത്ഥന
എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വലിയ ഒരു ആഗ്രഹമായിരുന്നു പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫില്‍ പോയി ജോലിചെയ്യണം എന്നത്. എന്നാല്‍ ബി.ടെക്കിന് പഠിക്കുന്ന സമയത്ത് കുടുംബത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടക്കേണ്ടി വന്നു. എന്റെ പിതാവിന് ഗൗരവതരമായ ഒരു അപകടം സംഭവിച്ച് അദ്ദേഹം കിടപ്പിലായി. ആ സമയത്ത് ഞാന്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പിതാവ് ചികിത്സകളുമൊക്കെയായി… Read More
‘ന്യൂ ഏജ് ‘ വിശ്വാസി മാര്‍പാപ്പയെ കണ്ടുപിടിച്ച റൂട്ട്മാപ്പ്…
ടെക്‌സസിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത് അര്‍ക്കന്‍സാസിലും. അഞ്ചോ ആറോ വയസ് പ്രായമാകുംവരെ മാതാപിതാക്കള്‍ എന്നെയുംകൂട്ടി അടുത്തുള്ള ഒരു ക്രൈസ്തവദൈവാലയത്തില്‍ പോകുമായിരുന്നു. പിന്നെ ആ ശീലം നിര്‍ത്തി. എന്നാല്‍ ഞാന്‍ മതവിശ്വാസത്തില്‍ താത്പര്യമുളള ആളായിരുന്നു. കൃത്യം ഓര്‍ക്കുന്നില്ലെങ്കിലും ഏതാണ്ട് പതിനാല് വയസായ സമയത്ത് ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. എന്നാല്‍ അവസാനകാലങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ എന്ന് തോന്നിയവമാത്രമാണ് വായിച്ചത്.… Read More
കപ്യാര്‍ എല്ലാം പറയാതെപറഞ്ഞു
ഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം.… Read More
ഇതാ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന!
ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്‍ത്ഥനയെക്കുറിച്ചു ഞാന്‍ പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള്‍ അതില്‍ പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന… Read More
പരിശുദ്ധാത്മാവിന്റെ ശിഷ്യത്വം സ്വീകരിക്കുക
ഇസ്രായേലില്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ കുറവായിരുന്ന ഒരു കാലഘട്ടം. ബാലനായ സാമുവല്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ പേടകത്തിന് സമീപം കിടന്നുറങ്ങുകയായിരുന്നു. വൃദ്ധപുരോഹിതനായിരുന്ന ഏലി തന്റെ മുറിയില്‍ കിടന്നിരുന്നു. കര്‍ത്താവ് സാമുവേലിനെ വിളിച്ചു. വിളികേട്ട്, വിളിച്ചത് പുരോഹിതനാണെന്ന് വിചാരിച്ച്, സാമുവല്‍ ഏലിയുടെ അടുക്കല്‍ ഓടിയെത്തി. ഞാന്‍ നിന്നെ വിളിച്ചില്ല. പോയി കിടന്നുകൊള്ളുക എന്ന് അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഇപ്രകാരം മൂന്ന്… Read More
അതുതന്നെ ബിബിനച്ചനും പറഞ്ഞു!
വയനാട്ടിലെ ലാസലെറ്റ് ധ്യാനകേന്ദ്രത്തിലായിരുന്നപ്പോള്‍ നടന്ന അനുഭവം. പോട്ടയില്‍ വൈദികരുടെ ധ്യാനത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ കര്‍ത്താവ് ഒരു സന്ദേശം നല്‍കി. തിരിച്ചു ചെന്നതിനു ശേഷം ധ്യാനകേന്ദ്രത്തില്‍ ദമ്പതിധ്യാനം ക്രമീകരിക്കണമെന്ന്. എനിക്ക് ലഭിച്ച സന്ദേശം ദൈവനിവേശിതമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ആത്മീയകാര്യങ്ങള്‍ പങ്കുവയ്ക്കുന്ന സിസ്റ്ററിനോടും പറഞ്ഞു. വയനാട്ടിലെ നടവയല്‍ സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ അംഗമായിരുന്ന, എനിക്ക് പരിചയമുള്ള സിസ്റ്റര്‍… Read More