Article – Page 7 – Shalom Times Shalom Times |
Welcome to Shalom Times

യേശുവിന്റെ മുഖഛായ

അതൊരു ഞായറാഴ്ചയായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ പള്ളിയിലെത്താന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഞാനൊന്നു നടുനിവര്‍ത്തിയിരുന്നു. ചുറ്റും ഒന്നു വിസ്തരിച്ചു നോക്കി. നാലഞ്ചു ഭക്ത കത്തോലിക്കര്‍ നേരത്തേതന്നെ ഹാജരുണ്ട്. എന്റെ നോട്ടം മദ്ബഹായുടെ വലതു വശത്തുള്ള പരിശുദ്ധ മറിയത്തിന്റെ രൂപത്തിലേക്കായി. നല്ല യോഗ്യത്തി മാതാവുതന്നെ, ശില്പിയെ ഞാന്‍ മനസാ അഭിനന്ദിച്ചു. തൊട്ടടുത്തുതന്നെ ഉണ്ട് ഈശോയുടെ ഒരു രൂപവും. ഇരുരൂപങ്ങളിലും മാറി… Read More

ആ യുവാവിന് ‘നല്ല കാഴ്ച’ ഉണ്ടായിരുന്നു…

അന്ന്, സന്ദര്‍ശനമുറിയുടെ ഉത്തരവാദിത്വം എനിക്കായിരുന്നു. കോളിംഗ് ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ട് ആരെന്നറിയാന്‍ ചെന്നപ്പോള്‍, മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു യുവാവ്. ഞാന്‍ കാര്യം തിരക്കി. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട്, മറ്റേ കണ്ണിന്റെ അല്‍പം കാഴ്ചയുമായിട്ടാണയാള്‍ നില്‍ക്കുന്നത്. ”അച്ചോ, വായിക്കാന്‍ എനിക്കൊരു ബൈബിള്‍ തരാമോ?” ”അതിനെന്താ തരാമല്ലോ’ ഞാന്‍ മറുപടി പറഞ്ഞു. ”അയ്യോ അച്ചാ,… Read More

ക്രിസ്തുവിനെ ശരിക്കും ഇഷ്ടമാണോ ?

പ്രൊവിന്‍ഷ്യാള്‍, ലാസലെറ്റ് മാതാ ഇന്ത്യന്‍ പ്രൊവിന്‍സ് അന്ന് ശാലോം നൈറ്റ് വിജില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നില്‍ക്കവേ ഒരു സഹോദരന്‍ എന്നെ സമീപിച്ചു: ”അച്ചന്‍ രാത്രിതന്നെ പോകുമോ അതോ നാളെ രാവിലെയാണോ?” പിറ്റേന്നാണ് പോകുന്നത് എന്ന് കേട്ടപ്പോള്‍ വിരോധമില്ലെങ്കില്‍ എന്നെ ബസ് സ്റ്റോപ്പില്‍ ഇറക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് രാവിലെ ഒന്നിച്ച് യാത്രയാരംഭിച്ചത്. യാത്രയ്ക്കിടയില്‍ അദ്ദേഹം… Read More

ശുദ്ധീകരണസ്ഥലത്ത് എത്തിയ സന്യാസി

വിശുദ്ധ പാദ്രേ പിയോ പ്രഭാതത്തില്‍ പതിവുപോലെ പ്രാര്‍ത്ഥിക്കാനായി ചാപ്പലിലേക്ക് പോയി. വാതില്‍ തുറന്നപ്പോള്‍ ചാപ്പലിനുള്ളില്‍ ഒരു സന്യാസി…! ഇദ്ദേഹമെങ്ങനെ അടഞ്ഞുകിടന്ന ചാപ്പലില്‍ കയറി? വിശുദ്ധന്‍ ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല. കണ്ടുപരിചയമില്ലല്ലോ… അമ്പരന്നുനില്ക്കുമ്പോള്‍ അദേഹം മറ്റൊന്നുകൂടി കണ്ടു; സന്യാസി ചാപ്പലിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സക്രാരിക്കുമുമ്പിലെത്തുമ്പോള്‍ താണുവണങ്ങി, ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുന്നു. എഴുന്നേറ്റ് അപ്പുറംകടക്കും, തിരികെവന്ന് ദിവ്യകാരുണ്യ ഈശോയ്ക്കുമുമ്പില്‍ കുമ്പിട്ടാരാധിക്കും.… Read More

ബിസിനസുകാരന്‍ ചോദിച്ച അടയാളങ്ങള്‍

ഒരു ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചുകൊണ്ടിരുന്ന കാലം. വിവാഹത്തെക്കുറിച്ചും ചിന്തിച്ചുതുടങ്ങിയിരുന്നു. ആയിടയ്ക്കാണ് ഒരു ധ്യാനത്തിനായി പോയത്. അതിനുശേഷം പ്രാര്‍ത്ഥനാഗ്രൂപ്പും പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സജീവമായി മുന്നോട്ടുപോയി. ധ്യാനം കഴിഞ്ഞപ്പോള്‍മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എന്നും പോകണമെന്ന ആഗ്രഹം വര്‍ധിച്ചു. പക്ഷേ അങ്ങനെ പോയിത്തുടങ്ങിയാല്‍ മറ്റുള്ളവര്‍ പരിഹസിക്കുമോ എന്ന ചിന്തയും ഉണ്ടായിരുന്നു. എങ്കിലും ഞായറാഴ്ചകളില്‍ മിക്കവാറും നിത്യാരാധനാചാപ്പലില്‍ പോകും. ആനാളുകളില്‍… Read More

ഊരാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍…

ഒരിക്കല്‍ സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത് വളരെ വിഷമത്തോടെ എന്നെ സമീപിച്ചുപറഞ്ഞു, രഹസ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഫോണില്‍ വിളിച്ചുകൊള്ളാന്‍ ഞാന്‍ അനുവാദം നല്കി. അന്ന് വൈകിട്ട് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. പ്രശ്‌നം മറ്റൊന്നുമല്ല, അദ്ദേഹത്തിന് രക്ത പരിശോധന നടത്തിയപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ആ വാക്കുകള്‍ വളരെ നടുക്കത്തോടെയാണ് ഞാനും… Read More

”ഈശോ ഉെങ്കില്‍ ബോധ്യപ്പെടുത്തിത്തരണം!”

ചാച്ചനും അമ്മച്ചിയും അനുജനും ഞാനും ഉള്‍പ്പെടുന്നതായിരുന്നു എന്റെ കുടുംബം. ഞാന്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മറക്കാനാവാത്ത ഒരു ദുഃഖാനുഭവം ഉണ്ടായി, ബൈക്ക് ആക്‌സിഡന്റില്‍പ്പെട്ട് ചാച്ചന്റെ മരണം. ആ മരണം എനിക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഒട്ടും സാധിച്ചില്ല. അതോടെ ഈശോയിലുള്ള വിശ്വാസവും സ്‌നേഹവും പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പള്ളിയില്‍ പോകാതായി,. പ്രാര്‍ത്ഥിക്കില്ല, ആരോടും വലിയ സംസാരവുമില്ല. ഇത്… Read More

ടാറ്റൂ ക്രൈസ്തവന് ചെയ്യാമോ?

ഒരു ഫാഷനെന്നോണമാണ് പലരും ശരീരത്തില്‍ പച്ചകുത്തുന്നത്. പ്രണയിതാവിന്റെ പേര്, ഇഷ്ടപ്പെട്ട ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങി പൈശാചികരൂപങ്ങള്‍വരെ ശരീരത്തില്‍ പച്ചകുത്തുന്നവരുണ്ട്. കായികതാരങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവരുടെ ശരീരത്തിലെ ഇത്തരം ടാറ്റൂകള്‍ അവരുടെ ആരാധകരും അന്ധമായി അനുകരിക്കുന്നു. ദേഹംമുഴുവന്‍ പച്ചകുത്തിയിരിക്കുന്നവരെ കാണുമ്പോള്‍ അറപ്പ് തോന്നും എന്നതും വാസ്തവംതന്നെ. വിദേശരാജ്യങ്ങളില്‍ അങ്ങനെയുള്ളവര്‍ ഒരു സാധാരണ കാഴ്ചയാണ്. ടാറ്റൂഭ്രമം പതിയെ നമ്മുടെ നാട്ടിലും… Read More

നന്നായി ജീവിച്ചാല്‍പോരേ?

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ ഒരു അനുഭവമാണ്. കൂടെക്കൂടെ നവീകരണ ധ്യാനം കൂടിയിട്ടും ഒരു ചിന്ത മനസിനെ ഭരിക്കാന്‍ തുടങ്ങി; ”നന്നായി ജീവിച്ചാല്‍മാത്രം പോരേ? എന്തിനാണ് ക്രിസ്തുവിശ്വാസത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത്? എത്രയോ മനുഷ്യര്‍ ക്രിസ്തുവിശ്വാസമൊന്നുമില്ലാതെ നല്ല ജീവിതം നയിക്കുന്നു?” കുറച്ചുകാലം ഈ ചിന്തയുമായി നടന്നെങ്കിലും അധികം അലയുവാന്‍ നല്ലവനായ എന്റെ ദൈവം അനുവദിച്ചില്ല. ബഹുമാനപ്പെട്ട ഒരു… Read More

മണവാട്ടിയുടെ പങ്കുവയ്ക്കലുകള്‍

ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ ‘മനുഷ്യരെ പ്രീതിപ്പെടുത്തുന്നയാള്‍’ ആയതിനാല്‍ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം പറയാനും വയ്യ. അതായിരുന്നു സംഘര്‍ഷം. പക്ഷേ, കര്‍ത്താവ് തന്റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ചുതന്നെ നില്‍ക്കുകയും ചെയ്യുകയാണ്…. ഒടുവില്‍ അന്ന് വൈകിട്ട് കാണാമെന്ന് പറഞ്ഞിരുന്ന യുവാവിന് ഞാനൊരു ടെക്‌സ്റ്റ് മെസേജ്… Read More