September 2025 – Shalom Times Shalom Times |
Welcome to Shalom Times

കുരിശിന്റെ ശക്തി കണ്ട ശാസ്ത്രജ്ഞര്‍!

ഒരുകൂട്ടം യുവജനങ്ങള്‍ എന്തൊക്കെയോ പരീക്ഷണങ്ങള്‍ നടത്തുന്ന തിരക്കിലാണ്. ഇടയ്ക്ക് കരഘോഷങ്ങളും ആര്‍പ്പുവിളികളും കേള്‍ക്കാം. അതിനിടെ ഒരു വൈദികന്‍ പരീക്ഷണശാലയിലേക്ക് കയറിപ്പോയി. മോസ്‌കോയിലെ ആഞ്ചലീന എന്ന ഭൗതികശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള യുവശാസ്ത്രജ്ഞരുടെ ആ സംഘം അവസാനം തങ്ങളുടെ ഗവേഷണ ഫലം പുറത്തുവിട്ടു. കുരിശടയാളത്തിന് എന്തെങ്കിലും ശക്തിയുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ ഗവേഷണത്തിലായിരുന്നു ഇവര്‍. പല സ്ഥലത്തുനിന്നുമുള്ള ജലത്തിലാണ് പരീക്ഷണം… Read More

പൂച്ചയുടെ വീഴ്ചയിലെ ആത്മീയത!

ഒരു പൂച്ചയെ ആരെങ്കിലും എടുത്ത് വായുവില്‍ എറിഞ്ഞു എന്ന് വിചാരിക്കുക. അവയ്ക്ക് വായുവില്‍വച്ചുതന്നെ ശരീരം തിരിച്ച് നേരെയാക്കാന്‍ സാധിക്കും. റൈറ്റിംഗ് റിഫ്‌ളക്‌സ് എന്നതാണ് അതിന്റെ സാങ്കേതികനാമം. അതായത് ശരീരം വായുവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള കഴിവ് പൂച്ചയ്ക്ക് സ്വാഭാവികമായി ഉണ്ട്. വളരെ ശക്തമായ ‘ബാലന്‍സ്’ ഉള്ള ആന്തരികകര്‍ണങ്ങളാണ് ഈ കഴിവിന്റെ പ്രധാനകാരണം. ആന്തരികമായ ‘ബാലന്‍സ്’ ശക്തമായതിനാല്‍… Read More

‘അകലെ’പ്പോേയിട്ടില്ല സന്തോഷം

ആ വീട്ടില്‍ ഇപ്പോള്‍ രണ്ടു പേര്‍ മാത്രം. ആറു മക്കളുണ്ട്. പക്ഷേ അവരെല്ലാം കുടുംബമായി അകലങ്ങളിലാണ്. ഇടവകയില്‍ കുടുംബ നവീകരണ ധ്യാനം നടക്കുന്ന നേരം. അതിനൊരുക്കമായാണ് സിസ്റ്റേഴ്‌സ് വീടുകള്‍ കയറിയിറങ്ങിയത്. അങ്ങനെ വയോവൃദ്ധരായ ആ മാതാപിതാക്കളുടെ വീട്ടിലും അവരെത്തി. ”രണ്ടുപേരും തനിച്ചായതില്‍ വിഷമമുണ്ടോ?” അവരിലൊരാള്‍ ചോദിച്ചു. ”ഇല്ല സിസ്റ്റര്‍… വിഷമമില്ല.” ചെറുപുഞ്ചിരിയോടെ അപ്പന്‍ തുടര്‍ന്നു: ”പണ്ടത്തെ… Read More

വെള്ളപ്പൊക്കം തടഞ്ഞ തിരുവചനം…

പുഴയുടെ അരികിലാണ് എന്റെ വീട്. മുമ്പുണ്ടായ പ്രളയത്തില്‍ വീടിനും പറമ്പിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാലവര്‍ഷം അടുക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ഭീതിയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രായമായ അപ്പനും അമ്മയും കൂടെ എന്റെ ഭാര്യയും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബം മറ്റ് വീടുകളില്‍ ആശ്രയം തേടി പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കര്‍മ്മലീത്ത സന്യാസിനിയായ സഹോദരി എന്റെ… Read More

പരിശുദ്ധാത്മാവ് പറഞ്ഞു, ”ഈ മത്സരം കാണണ്ട!”

ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്, 2010 ഓഗസ്റ്റ് 28. ഞങ്ങളുടെ കുടുംബയൂണിറ്റിന്റെ പ്രസിഡന്റ ് വീട്ടിലേക്ക് കയറിവന്ന് ഒരു കടലാസുകഷണം എന്റെനേരെ നീട്ടിക്കൊണ്ട് പറഞ്ഞു, ”അടുത്ത ആഴ്ച നമ്മുടെ കുടുംബയോഗമാണ്, തിരുവചനം വായിച്ച് വ്യാഖ്യാനിക്കേണ്ടത് മാത്യുവാണ്.” ഞാന്‍ ആ കടലാസുകഷണം വാങ്ങി വായിച്ചുനോക്കി, 1കോറിന്തോസ് 1/18-31 തിരുവചനങ്ങള്‍. ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ… Read More

‘രസ’ത്തിന്റെ മറവിലെ ന്യൂ ഏജ് കെണികള്‍

അന്ന് ജെന്‍ ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. വീട്ടില്‍വച്ച് ഒരു ന്യൂ ഏജ് അനുഭാവി ടാരറ്റ് കാര്‍ഡ് ഉപയോഗിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. അത് അവളെ വളരെയധികം ആകര്‍ഷിച്ചു. അതോടെ അവള്‍ ശക്തമായ പൈശാചിക സ്വാധീനത്തിലകപ്പെടുകയായിരുന്നു. അപ്പോഴൊന്നും മനസിലായില്ലെന്നുമാത്രം. ക്രമേണ അവളും സഹോദരിയുമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടു. ടാരറ്റ് കാര്‍ഡ് റീഡിംഗ്, രാശിചിഹ്നങ്ങള്‍ ഉപയോഗിച്ച് ഭാവിപറയല്‍ തുടങ്ങി… Read More

ഈശോ ഇത്രയും കമ്മിറ്റഡ് ആണോ?’ ‘

പതിവുപോലെ ശനിയാഴ്ച രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് തിരിച്ചുവരികയാണ്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ വാങ്ങി. ബില്‍ അടയ്ക്കാന്‍ കൗണ്ടറിലേക്ക് നടമ്പോള്‍ ഈശോ എന്നോട് പുറകിലേക്ക് നടക്കാന്‍ പറഞ്ഞു. ഇനി ഒന്നും വാങ്ങിക്കാന്‍ ഇല്ലല്ലോ ഈശോയേ എന്ന് പറഞ്ഞെങ്കിലും ഈശോ മൗനം അവലംബിച്ചു. പുരുഷന്മാരുടെ വസ്ത്രങ്ങളുടെ വിഭാഗത്തിലേക്കാണ് ഈശോ എന്നെ കൊണ്ടുപോയത്. ”ദേ ഈശോയേ,… Read More

വാട്ട്‌സാപ്പ് മെസേജില്‍ ദൈവഹിതം

ഇക്കഴിഞ്ഞ ജൂണ്‍മാസം. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കനത്ത മഴ. മക്കള്‍ മൂന്ന് പേരും സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ പാലമുണ്ട്. അതില്‍ വെള്ളം കയറിയാല്‍ സ്‌കൂള്‍ നേരത്തേ വിടേണ്ടിവരും. അങ്ങനെയൊരു ആശങ്കയുള്ളതിനാല്‍ത്തന്നെ അന്നത്തെ ദിവസം ഫലപ്രദമായി ക്ലാസ് നടക്കാനും സാധ്യത കുറവ്. മൂത്ത മകനാണെങ്കില്‍ അന്ന് രാവിലെ വിശുദ്ധ കുര്‍ബാനയില്‍ സഹായിയാകേണ്ടതുണ്ട്. ദൈവാലയത്തിലെ… Read More

പര്‍വതാരോഹകന്റെ ദിവ്യകാരുണ്യം

പര്‍വതാരോഹണം ജോര്‍ജി എന്ന യുവാവിന് ഹരമായിരുന്നു. മറ്റൊരു പ്രത്യേകതയും ഈ യുവാവിനുണ്ടായിരുന്നു; അനുദിനം ദിവ്യബലിയില്‍ ഭക്തിയോടെ പങ്കുചേരും, ദിവ്യകാരുണ്യം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊരു അനക്കവുമുണ്ടാകില്ല. കണ്ണുകളടച്ച്, മുട്ടിന്മേല്‍ത്തന്നെ ഒരേയൊരു നില്പ്പാണ്. ആ സമയത്ത് ആര്‍ക്കും അവനെ ഉണര്‍ത്താന്‍ കഴിയില്ല. എന്തെല്ലാം സംഭവിച്ചാലും, ഇനി തേനീച്ചക്കൂട്ടം വന്ന് കുത്തിയാലും അവന്‍ അറിയുകയേയില്ല. അത്രയധികമായി ദിവ്യകാരുണ്യ ഈശോയുമായി… Read More

ദിവ്യബലി മധ്യേ സ്വര്‍ഗം തുറന്ന ജപമാല

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു വീഴ്ചയുടെ ഫലമായി എന്റെ ഇടതുകാലിലെ ഒരു അസ്ഥിക്ക് ഒടിവ് സംഭവിച്ചു. കാലില്‍ പ്ലാസ്റ്ററിട്ട്, നടക്കാന്‍ കഴിയാതെ വീട്ടില്‍ത്തന്നെ ദിവസങ്ങളോളം വിശ്രമിക്കേണ്ട അവസ്ഥയായിരുന്നു. തദവസരത്തില്‍ ഞാന്‍ എല്ലാ ദിവസവും പരിശുദ്ധ ജപമാലയുടെ മുഴുവന്‍ രഹസ്യങ്ങളും ധ്യാനിച്ച് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. 9 ദിവസങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിച്ചശേഷം പത്താം ദിവസം ഞായറാഴ്ച, ദിവ്യബലിക്കായി അയര്‍ലണ്ടിലെ ഡബ്ലിനിലുളള… Read More