പര്‍വതാരോഹണം ജോര്‍ജി എന്ന യുവാവിന് ഹരമായിരുന്നു. മറ്റൊരു പ്രത്യേകതയും ഈ യുവാവിനുണ്ടായിരുന്നു; അനുദിനം ദിവ്യബലിയില്‍ ഭക്തിയോടെ പങ്കുചേരും, ദിവ്യകാരുണ്യം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊരു അനക്കവുമുണ്ടാകില്ല. കണ്ണുകളടച്ച്, മുട്ടിന്മേല്‍ത്തന്നെ ഒരേയൊരു നില്പ്പാണ്. ആ സമയത്ത് ആര്‍ക്കും അവനെ ഉണര്‍ത്താന്‍ കഴിയില്ല. എന്തെല്ലാം സംഭവിച്ചാലും, ഇനി തേനീച്ചക്കൂട്ടം വന്ന് കുത്തിയാലും അവന്‍ അറിയുകയേയില്ല. അത്രയധികമായി ദിവ്യകാരുണ്യ ഈശോയുമായി ജോര്‍ജി ഗാഢബന്ധത്തിലാകുമായിരുന്നു.
പരിശുദ്ധ പിതാവ് ലിയോ പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് പങ്കുവച്ചതാണ് ഇക്കാര്യം.
നീയെന്തിനാണ് പര്‍വതങ്ങളുടെ മുകളില്‍ കയറിയിരിക്കുന്നതെന്ന സഹോദരി ലൂസിയാനയുടെ ചോദ്യത്തിന്, ‘സൃഷ്ടികളുടെ മനോഹാരിതകളില്‍ നിറയുന്ന എന്റെ സ്രഷ്ടാവായ ദൈവത്തോടു സംസാരിക്കുകയാണ് ഞാന്‍’ എന്നാണ് അവന്‍ നല്കിയ മറുപടി.