കുരിശിന്റെ ശക്തി കണ്ട ശാസ്ത്രജ്ഞര്‍! – Shalom Times Shalom Times |
Welcome to Shalom Times

കുരിശിന്റെ ശക്തി കണ്ട ശാസ്ത്രജ്ഞര്‍!

ഒരുകൂട്ടം യുവജനങ്ങള്‍ എന്തൊക്കെയോ പരീക്ഷണങ്ങള്‍ നടത്തുന്ന തിരക്കിലാണ്. ഇടയ്ക്ക് കരഘോഷങ്ങളും ആര്‍പ്പുവിളികളും കേള്‍ക്കാം. അതിനിടെ ഒരു വൈദികന്‍ പരീക്ഷണശാലയിലേക്ക് കയറിപ്പോയി.
മോസ്‌കോയിലെ ആഞ്ചലീന എന്ന ഭൗതികശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള യുവശാസ്ത്രജ്ഞരുടെ ആ
സംഘം അവസാനം തങ്ങളുടെ ഗവേഷണ ഫലം പുറത്തുവിട്ടു. കുരിശടയാളത്തിന് എന്തെങ്കിലും ശക്തിയുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ ഗവേഷണത്തിലായിരുന്നു ഇവര്‍.

പല സ്ഥലത്തുനിന്നുമുള്ള ജലത്തിലാണ് പരീക്ഷണം നടത്തിയത്. അതിന്റെ ഭാഗമായി ഒരു സാധാരണ ക്രൈസ്തവ വിശ്വാസി വെള്ളത്തിനുമുകളില്‍ കുരിശടയാളം വരച്ചു. ശേഷം അത്
ശാസ്ത്ര ഗവേഷണത്തിന് വിധേയമാക്കി.
ജലത്തിലെ മാലിന്യങ്ങളും രോഗകാരികളായ ബാക്ടീരിയകളും കുരിശടയാളം പതിഞ്ഞതോടെ അപ്രത്യക്ഷമായി. മാത്രമല്ല, നല്ല ബാക്ടീരിയകള്‍ ജലത്തില്‍ കാണപ്പെടുകയും ചെയ്തു. പ്രകാശം ആഗിരണം ചെയ്യാനുള്ള പ്രസ്തുത ജലത്തിന്റെ കഴിവ് 1.5 മടങ്ങ് വര്‍ധിച്ചതായും കണ്ടെത്തി.

പിന്നീട് ഒരു കത്തോലിക്കാ പുരോഹിതന്‍ വെള്ളം കുരിശടയാളത്താല്‍ ആശീര്‍വദിച്ചു. ആ ജലം പരിശോധിച്ചപ്പോള്‍, അത് കൂടുതല്‍ ശുദ്ധീകരിക്കപ്പെടുകയും ഗുണമേന്മ വര്‍ധിക്കുകയും പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവ് 2.5 മടങ്ങായി വര്‍ധിക്കുകയും ചെയ്തതായും ശാസ്ത്രസംഘം
കണ്ടെത്തി.
പ്രപഞ്ചവും സൃഷ്ടികളുമെല്ലാം
സ്രഷ്ടാവായ യേശുക്രിസ്തുവിന്റെ
കുരിശിന്റെ ശക്തി തിരിച്ചറിഞ്ഞ് രൂപാന്തരപ്പെടുന്നു. അങ്ങനെയെങ്കില്‍ അവിടുത്തെ മക്കളായ നമ്മിലുള്ള അശുദ്ധി, ആസക്തികള്‍, തിന്മയുടെ സ്വാധീനം, നെഗറ്റീവ് വികാരങ്ങള്‍ എല്ലാം നീക്കം ചെയ്യാന്‍ ദൈവപുത്രന്റെ കുരിശ് എത്രയധികം ശക്തമാണ്! ജലത്തിന്റെ ഗുണമേന്മ വര്‍ദ്ധിച്ചതുപോലെ, കുരിശടയാളത്താല്‍ ക്രിസ്തുവിന്റെ പുണ്യയോഗ്യതകളാല്‍ നമ്മളും നിറയപ്പെടും.

കുരിശടയാളത്താല്‍ രോഗങ്ങള്‍ സൗഖ്യമാകും, സാത്താന്യശക്തികള്‍ ഓടിയകലും, പ്രതികൂലങ്ങള്‍ മാറിപ്പോകും, കൊടുങ്കാറ്റും പേമാരിയും ശാന്തമാകും, വ്യക്തികളും സമൂഹങ്ങളും സ്ഥലവും വിശുദ്ധീകരിക്കപ്പെടും,
അനുഗ്രഹിക്കപ്പെടും, സംരക്ഷിക്ക
പ്പെടും.
കാരണം ”ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് പരസ്യമായി അവയെ അവഹേളന പാത്രങ്ങളാക്കി” (കൊളോസോസ് 2/15).
പ്രാര്‍ഥിക്കാം:
കര്‍ത്താവേ, അങ്ങേ വിശുദ്ധ കുരിശിന്റെ ശക്തിയാല്‍ എന്നെ സുഖമാക്കണമേ, സംരക്ഷിക്കണമേ, വിശുദ്ധീകരിക്കണമേ, അനുഗ്രഹിക്കണമേ, വിജയം നല്കണമേ, അങ്ങയുടെ യോഗ്യതകളാല്‍ സമ്പന്നമാക്കണമേ, ആമ്മേന്‍.