സമീപകാലത്തെ ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു 440 കിലോ യുറേനിയമാണ്. ഇറാന്റെ കൈവശമുള്ള 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച ഈ യുറേനിയം ശേഖരം ലോകത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു. കാരണം 90 ശതമാനത്തോളം ശുദ്ധീകരിക്കപ്പെട്ടാൽ ഇത് ഉപയോഗിച്ച് നിരവധി അണുബോംബുകൾ ഉണ്ടാക്കാം. അത്യധികം നശീകരണ ശക്തിയുള്ള ഈ യുറേനിയം വിവേകമില്ലാതെ ഉപയോഗിക്കപ്പെട്ടാൽ ഭീകരമായ വിനാശത്തിനത് കാരണമാകും. അതിനാൽ എന്തു വില കൊടുത്തും… Read More
Tag Archives: Editorial
”നിങ്ങളുടെ ഗ്ലാസുകൾ ഉടയാതിരിക്കട്ടെ”
നോമ്പുകാലം കഴിഞ്ഞുള്ള ഒരു സായാഹ്നം. ആശ്രമശ്രേഷ്ഠനോടൊന്നിച്ച് ധാരാളം നവശിഷ്യരുമുണ്ട്. അതിൽ ഒരാൾ പെട്ടെന്ന് ഇങ്ങനെ ചോദിച്ചു. ”ഗുരോ, എനിക്കൊരു സംശയം. നോമ്പുകാലത്ത് നമ്മളൊക്കെ കഠിനതപശ്ചര്യകളിലായിരുന്നു. മത്സ്യവും മാംസവും മുട്ടയും പാലുംപോലുള്ള പോഷകാഹാരങ്ങൾ ഉപേക്ഷിച്ചു. ശരീരത്തിന്റെ സന്തോഷങ്ങളെ നിഷേധിച്ചുകൊണ്ട് മുട്ടുകുത്തിയും പറ്റുന്ന രീതിയിൽ പരിഹാരം ചെയ്തും പ്രാർഥനകൾ നടത്തി. ഇപ്പോൾ നമ്മൾ വീണ്ടും നല്ല ഭക്ഷണം കഴിക്കുന്നു.… Read More
‘കഠിനഹൃദയരാകുന്നവർ’ ഭാഗ്യവാന്മാർ
കഠിനമായ കാലവർഷത്തിന്റെ നാളുകൾ… ആഴ്ചകൾ നീണ്ട ഇടമുറിയാത്ത മഴ… അത്തരം ദിവസങ്ങളിലൊന്നിലാണ് ഞങ്ങളാ നായയെ കണ്ടത്. കാർഷെഡിന്റെ സൈഡിൽ തണുത്തുവിറച്ച് ചുരുണ്ട് കിടക്കുന്നു. റോഡിലൂടെ അലഞ്ഞു നടക്കുന്ന നായയാണ്. എങ്കിലും മിണ്ടാപ്രാണിയല്ലേ, ഈ മഴയത്ത് അവിടെ കിടന്നോട്ടെ എന്നു വിചാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളുടെ ഉള്ളിലൊരു വേദന… ദൈവമേ, അത് പട്ടിണി ആയിരിക്കുമല്ലോ… ഈ… Read More
മെഡ്ജുഗോറിയായിലെ അഞ്ച് കല്ലുകൾ
1981 മുതൽ മരിയൻ പ്രത്യക്ഷീകരണത്തിലൂടെ ലോകശ്രദ്ധ നേടിയ സ്ഥലമാണ് മെഡ്ജുഗോറിയ. നീണ്ട വർഷങ്ങളിലൂടെ നൂറുകണക്കിന് സന്ദേശങ്ങളാണ് അവിടെ ലഭിച്ചിട്ടുള്ളത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ അവിടെ തീർത്ഥാടകരായി എത്തുന്നുമുണ്ട്. എന്നാൽ എന്താണ് ഈ പ്രത്യക്ഷീകരണത്തിലൂടെ സ്വർഗം നൽകുന്ന യഥാർത്ഥ സന്ദേശം? അവിടുത്തെ വികാരിയായിരുന്ന ഫാ. യോസോ സോവ്‌ക്കോ 5 കല്ലുകളായിട്ടാണ് മരിയൻ സന്ദേശങ്ങളെ സംഗ്രഹിച്ചിട്ടുള്ളത്. ഗോലിയാത്ത്… Read More
കാക്കകളുടെ പ്രലോഭനവും എക്‌സ്‌പെഡിത്തൂസിന്റെ പ്രതികരണവും
ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് അർമീനിയായിൽവച്ച് വധിക്കപ്പെട്ട ഒരു റോമൻ സൈനികനാണ് എക്‌സ്‌പെഡിത്തൂസ്. ക്രിസ്തീയവിശ്വാസം സ്വീകരിക്കാനായി ദൈവാലയത്തിലേക്ക് പോകുന്നവഴി അദ്ദേഹത്തിനുചുറ്റും കാക്കക്കൂട്ടം പറന്നെത്തി. അവ ഒന്നടങ്കം ”ക്രാ… ക്രാ…” എന്ന് ഉച്ചത്തിൽ കരയാൻ ആരംഭിച്ചു. സാധാരണയായി ക്രോ.. ക്രോ… എന്ന ശബ്ദമാണ് കാക്കകൾ പുറപ്പെടുവിക്കാറുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തമായി ക്രാ… ക്രാ… എന്നാണ് അവ ശബ്ദിച്ചത്. ലാറ്റിൻ… Read More
സമാധാനം അരികിലുണ്ട് !
സിങ്കപ്പൂര്‍ പ്രിസണ്‍ മിനിസ്ട്രിയുടെ സ്ഥാപകരിലൊരാളായ സിസ്റ്റര്‍ ജറാര്‍ഡ് ഫെര്‍ണാണ്ടസ് 1981-ലെ ഒരു പ്രഭാതത്തില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വാര്‍ത്തയില്‍ അവരുടെ മനസുടക്കി. സമീപകാലത്ത് സിങ്കപ്പൂരിനെ നടുക്കിയ ഒരു ഹീനകൃത്യം സംഭവിച്ചിരുന്നു. ഒമ്പതും പതിമൂന്നും വയസ് പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ സാത്താന്‍ ആരാധകര്‍ തട്ടിക്കൊണ്ടുപോയി ബലിയര്‍പ്പിച്ചു. പ്രതികള്‍ മൂന്നുപേരെയും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കോടതി… Read More
അവനോടൊപ്പം ആയിരുന്നാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഉള്ളൂ…
റയാന്‍ സിറ്റൗട്ടിലിരുന്ന് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ലാപ്‌ടോപ്പിലൂടെ കണ്ണുകള്‍ ഓടുന്നുണ്ടെങ്കിലും മനസിലെ ഭാരം മൂലം ഒന്നും മനസിലാകുന്നില്ല. കോളജ്ഫീസ് അടയ്ക്കാന്‍ സമയം കഴിഞ്ഞിരിക്കുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ വേറെ… പലവഴി ശ്രമിച്ചിട്ടും ഒന്നുമങ്ങ് സെറ്റായില്ല. അതിനിടെ ആരുടെയോ കാല്‍പെരുമാറ്റം കേട്ട് നോക്കിയപ്പോള്‍ മുറ്റത്ത് ഒരു ആണ്‍കുട്ടി നില്ക്കുന്നു. തിളക്കമുള്ള കണ്ണുകള്‍. മുഖം കോമളമെങ്കിലും യാചനാ ഭാവം. ”എന്റെകൂടെ കളിക്കാന്‍… Read More
വെള്ളം പൊങ്ങാത്ത വെള്ളപ്പൊക്കം
2023 ഡിസംബറില്‍ ചെന്നൈ നഗരത്തിലുണ്ടായ ഒരു സംഭവം. രണ്ടു ദിനരാത്രങ്ങള്‍ തോരാതെ പെയ്ത മഴയില്‍ നഗരം വെള്ളപ്പൊക്കത്തില്‍ മുങ്ങി. വലിയ കെട്ടിടങ്ങളും വീടുകളുമെല്ലാം വെള്ളം വിഴുങ്ങുകയാണ്. റോഡുകള്‍ തകര്‍ന്നു, വൈദ്യുതിയില്ല, ജനജീവിതം നിശ്ചലമായി. ധനികരും ദരിദ്രരും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന കാഴ്ച. ഫോണ്‍ നെറ്റുവര്‍ക്കില്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ക്കുശേഷമാണ് അവിടെയുള്ളവരുമായി സംസാരിക്കാന്‍ കഴിഞ്ഞത്. വെള്ളപ്പൊക്കം വല്ലാതെ ബാധിച്ചോ… Read More
ബ്രസീലിനെ കീഴ്‌മേല്‍ മറിച്ച വാക്കുകള്‍!
ഡോക്ടറെ കണ്ടതിനുശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു രോഗി. വഴിയില്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്തും കയറി. മന്ത്രവാദി ആഭിചാരപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പക്ഷേ, ഒന്നും ശരിയാകുന്നില്ല. പരാജയം തുടര്‍ന്നപ്പോള്‍, അയാള്‍ രോഗിയുടെയും ഡ്രൈവറുടെയും കൈവശമുള്ളതെല്ലാം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. കത്തോലിക്കനായ ഡ്രൈവറിന്റെ പോക്കറ്റിലുണ്ടായിരുന്ന ജപമാലയും ഒപ്പം പുറത്തെടുത്തു. അതു കണ്ടനിമിഷം മന്ത്രവാദി ഞെട്ടലോടെ പുറകോട്ട് മാറി. അയാള്‍ അലറിപ്പറഞ്ഞു: ‘നിങ്ങള്‍… Read More
കുരിശിന്റെ ശക്തി കണ്ട ശാസ്ത്രജ്ഞര്‍!
ഒരുകൂട്ടം യുവജനങ്ങള്‍ എന്തൊക്കെയോ പരീക്ഷണങ്ങള്‍ നടത്തുന്ന തിരക്കിലാണ്. ഇടയ്ക്ക് കരഘോഷങ്ങളും ആര്‍പ്പുവിളികളും കേള്‍ക്കാം. അതിനിടെ ഒരു വൈദികന്‍ പരീക്ഷണശാലയിലേക്ക് കയറിപ്പോയി. മോസ്‌കോയിലെ ആഞ്ചലീന എന്ന ഭൗതികശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള യുവശാസ്ത്രജ്ഞരുടെ ആ സംഘം അവസാനം തങ്ങളുടെ ഗവേഷണ ഫലം പുറത്തുവിട്ടു. കുരിശടയാളത്തിന് എന്തെങ്കിലും ശക്തിയുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ ഗവേഷണത്തിലായിരുന്നു ഇവര്‍. പല സ്ഥലത്തുനിന്നുമുള്ള ജലത്തിലാണ് പരീക്ഷണം… Read More