ആകുറ്റവാളിയുടെ യഥാര്‍ത്ഥ തെറ്റെന്താണ്? വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് സംഭവിച്ചതെന്ത്? ആ വലിയ കല്ല് മാറ്റിയത് ആര്? യുക്തിസഹമായ ചില ചോദ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ആദ്യമൊക്കെ വാനനിരീക്ഷണ ഭ്രാന്തായിരുന്നു. പിന്നെ ഭൗതികശാസ്ത്രം തലയ്ക്കുപിടിച്ചു. സയന്‍സ് സകലതിന്റെയും അവസാനവാക്കായി വിശ്വസിച്ച റോബര്‍ട്ട് (ബോബ്) കുര്‍ലാന്‍ഡ് എന്ന അജ്ഞേയവാദിയായ ജൂത ശാസ്ത്രജ്ഞന് പുതിയ സംശയങ്ങള്‍.. സ്‌നേഹം, ധാര്‍മികത തുടങ്ങിയവ ശാസ്ത്രം… Read More
Tag Archives: Editorial
ഹൃദയത്തിന്റെ കോണില്‍ ഒന്ന് നോക്കൂ…
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീട്ടമ്മ പറഞ്ഞു, അവരുടെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയും വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലാത്തയാളുമാണെന്ന്. മാത്രമല്ല വീട്ടില്‍ നിരന്തരം കലഹവും. നാളുകള്‍ക്കുശേഷം വീണ്ടും കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ”ഇപ്പോള്‍ ഭര്‍ത്താവ് മദ്യപാനം നിര്‍ത്തി, പക്ഷേ ഭയങ്കര ദേഷ്യമാണ്. പണ്ട് മദ്യപാനംമൂലം വീട്ടില്‍ സമാധാനമില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ദേഷ്യം കാരണം സമാധാനമില്ല. രണ്ടും വലിയ വ്യത്യാസമൊന്നുമില്ല.” കേട്ടപ്പോള്‍ വളരെ… Read More
ഇവിടെ ടാക്‌സില്ല, സമ്പാദിച്ചുകൂട്ടാം
ലോകത്ത് പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടാത്ത കാലം വരുന്നു. അല്ല, അത് അധികമകലെയല്ല… അനുദിന ദിവ്യബലി നിര്‍ത്തലാക്കപ്പെടും. കുഞ്ഞുങ്ങള്‍ക്ക് മാമോദീസയും സ്ഥൈര്യലേപനവുമില്ല. വിവാഹമെന്ന കൂദാശ ആക്രമിക്കപ്പെടും, മലിനമാക്കപ്പെടും, അത് നിരോധിക്കുന്ന നിയമസംവിധാനങ്ങള്‍ രൂപപ്പെടുത്തപ്പെടും. പെരുകുന്ന അവിഹിത ബന്ധങ്ങള്‍, അവയില്‍ മാതാപിതാക്കള്‍ ആരെന്നറിയാത്ത കുഞ്ഞുങ്ങള്‍… പൗരോഹിത്യവും സന്യാസവും അവഹേളിക്കപ്പെടും… വിശുദ്ധ കുമ്പസാരവും രോഗീലേപനവുമില്ലാതാകും. പ്രവാചകര്‍ക്കും സഭാപിതാക്കന്മാര്‍ക്കും മിസ്റ്റിക്കുകള്‍ക്കും… Read More
എടുക്കരുത്, പുതിയ തീരുമാനങ്ങള്‍!
ചിന്തോദ്ദീപകമായ ഒരു കുറിപ്പായിരുന്നു അത്- ‘ബാങ്കുകള്‍ പാപ്പരായാല്‍ നിക്ഷേപകന് തിരികെ നല്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപമാത്രമായിരിക്കും. നിക്ഷേപിച്ചിരിക്കുന്ന തുക വലുതാണെങ്കിലും അത്രയുംമാത്രമേ തിരികെ ലഭിക്കുകയുള്ളൂ.’ പ്രസ്തുത കുറിപ്പില്‍ പറയുന്ന പ്രകാരം ഒരു സാധ്യതയുള്ളപ്പോള്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാകില്ലല്ലോ. ഈ സാഹചര്യത്തില്‍, നിക്ഷേപിക്കുന്നതെല്ലാം തിരികെകിട്ടുമെന്ന് ഉറപ്പുള്ളിടത്ത് നിക്ഷേപിക്കുക എന്നതാണ് ബുദ്ധിമാനായ നിക്ഷേപകന്‍ ചെയ്യുക. അത്തരത്തില്‍ നിക്ഷേപം നടത്തിയ… Read More
ദൈവത്തിന്റെ കയ്യില്‍നിന്നും വീണുപോയ വജ്രം
ആദ്ധ്യാത്മിക ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആഗ്രഹിക്കുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഏറെ വേദനയോടെ പങ്കുവച്ചു: ”എനിക്കൊരിക്കലും വിശുദ്ധജീവിതം സാധ്യമാകുമെന്ന് തോന്നുന്നില്ല. എന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ ലജ്ജ തോന്നുന്നു. പാപങ്ങളും സ്വഭാവത്തിന്റെ വികലതകളുമെല്ലാംകൂടെ എന്റെ ആത്മാവ് ആകെ വികൃതമാണ്. അദ്ധ്വാനങ്ങളെല്ലാം വിഫലമാകുന്നതല്ലാതെ പുണ്യത്തില്‍ തെല്ലും പുരോഗമനമില്ല. ഈശോ മടുത്ത് എന്നെ ഇട്ടിട്ടുപോകുമെന്നാണ് എനിക്കു തോന്നുന്നത്.” ”മണ്ടത്തരം പറയരുത്,… Read More
കൂടുതല്‍ പ്രതിഫലം നല്കുന്ന ടിപ്‌സ്
എത്രയോ നാളുകള്‍ക്കുശേഷം പ്രിയകൂട്ടുകാരന്‍ ജോബി വിളിക്കുന്നു! ആ ഫോണ്‍കോള്‍ ഏറെ സന്തോഷത്തോടെയാണ് സന്തോഷ് എടുത്തത്. പക്ഷേ ആ സന്തോഷം പതിയെ മങ്ങി. ജോബിയുടെ സംസാരം വളരെ തളര്‍ന്ന മട്ടിലാണ്, ഏതോ വലിയ വിഷാദത്തിലകപ്പെട്ടിരിക്കുകയാണ് അവന്‍. മുമ്പ് ഏറെ ഊര്‍ജസ്വലനും ശുഭാപ്തിവിശ്വാസിയുമായിരുന്ന സ്‌നേഹിതന്റെ മാറ്റം സന്തോഷിനെ വളരെ വേദനിപ്പിച്ചു. അവനെ ആ വിഷാദാവസ്ഥയില്‍നിന്നും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്ന ചിന്തയായിരുന്നു… Read More
വൈരൂപ്യങ്ങള്‍ സുന്ദരമാക്കുന്ന ട്രിക്ക്!
”നിന്റെ പാപങ്ങള്‍ എനിക്ക് കാഴ്ചവക്കുക. അത്രമാത്രം ചെയ്താല്‍ മതി, പകരം ഞാന്‍ കൃപകളുടെ സമൃദ്ധി നല്കാം. ആത്മാക്കളെ വിശുദ്ധീകരിക്കുന്ന കൃപ, ശൂന്യമായി കിടക്കുന്നതും തിന്മ വിഹരിക്കുന്നതുമായ പാഴ്ഭൂമിയില്‍ പുണ്യങ്ങള്‍ പൊട്ടിമുളപ്പിക്കുന്ന അമൂല്യകൃപകള്‍. പാപത്തിനു പകരം കൃപയും അന്ധകാരത്തിനുപകരം പ്രകാശവും രോഗത്തിനു പകരം ആരോഗ്യവും സങ്കടത്തിനുപകരം സന്തോഷവും പകരുന്ന കൈമാറ്റം.” ഫാ. മാര്‍ക് ഡാനിയേല്‍ കിര്‍ബി എന്ന… Read More
ദൈവനീതിയെ തോല്പിച്ച ശബ്ദം
ഒരിക്കല്‍ സ്വര്‍ഗീയ ഗണങ്ങളോട് ഈശോ ചൊദിച്ചു: ”ഞാന്‍ എനിക്കുവേണ്ടി മനോഹരമായ ഒരു കൊട്ടാരം നിര്‍മിച്ചു. എന്റെ പ്രിയപ്പെട്ടവരെ അതില്‍ താമസിപ്പിച്ചു. എന്നാല്‍ ശത്രുക്കള്‍ അതിനെ ആക്രമിച്ച് എന്റെ പ്രിയരെ ദാരുണമായി പീഡിപ്പിച്ച് അതില്‍നിന്ന് പുറത്താക്കി. മാത്രമല്ല, അവരുടെ ദൈവത്തെ അവര്‍ ദ്രോഹിക്കുകയും ചെയ്യുന്നു. എന്റെ പ്രിയര്‍ സഹായത്തിനു കേഴുന്നതു ഞാന്‍ കേള്‍ക്കുന്നു, അവരുടെ കണ്ണുനീര്‍… Read More
നിന്നുപോവുന്നുണ്ടോ
ഓഫിസിലെ ക്ലോക്കില്‍ സമയം തെറ്റ്! സമയം ശരിയാക്കി വച്ചെങ്കിലും അധികം വൈകാതെ അത് നിന്നുപോയി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ക്ലോക്ക് ഇരിക്കുന്നത് ഒരു സ്പീക്കറിന്റെ കാന്തികവലയത്തിലാണ്. അതുകൊണ്ടാവാം അത് നിന്നുപോകുന്നത്. അങ്ങനെ പുതിയൊരു ക്ലോക്ക് മറ്റൊരു സ്ഥലത്തു വച്ചു. കുറേ നാളുകള്‍ കുഴപ്പമില്ലാതെ പോയെങ്കിലും അതും നിന്നുപോയി. അപ്പോഴാണ് ബാറ്ററി ഒന്നു മാറ്റി നോക്കാം എന്ന്… Read More
വിശുദ്ധിയുടെ പിന്‍നമ്പര്‍
ഏകമകന്റെ മരണത്തിനുശേഷം തിമോത്തി ഒരു ബോയ്‌സ് ഹോം ആരംഭിച്ചു. അതിലെ 17 പേരും വ്യത്യസ്ത സ്വഭാവക്കാരെങ്കിലും സ്വന്തം മകനെപ്പോലെതന്നെയാണ് അവരെയും അദ്ദേഹം സ്‌നേഹിച്ചത്. ക്രമേണ, തന്നോടും മറ്റുള്ളവരോടും കൂടുതല്‍ സ്‌നേഹമുണ്ടെന്ന് തെളിയിച്ചവര്‍ക്ക് അദ്ദേഹം ചില ഉത്തരവാദിത്വങ്ങള്‍ നല്കി. ആരും അറിയാതെ, അവര്‍ക്കിടയില്‍ നടത്തിയ ചില സ്‌നേഹടെസ്റ്റുകളിലൂടെ മികച്ചവരെ കണ്ടെത്തുകയായിരുന്നു. സ്‌നേഹത്തില്‍ ഏറ്റവും മികവുപുലര്‍ത്തിയ റോണിയെ അദ്ദേഹം… Read More