Editorial – Page 4 – Shalom Times Shalom Times |
Welcome to Shalom Times

ലാഭം കൊയ്യാനുള്ള ‘ചെയിന്‍’

‘തിരക്കാണോ’ എന്ന ചോദ്യത്തോടെ ഒരു സുഹൃത്ത് അടുത്തേക്ക് വന്നു. തിരക്കൊന്നുമില്ലെന്ന് മറുപടി കിട്ടിയതോടെ അദ്ദേഹം പതുക്കെ വിഷയത്തിലേക്ക് കടന്നു. ”ഒരു ബിസിനസിനെക്കുറിച്ച് സംസാരിക്കണമെന്ന് കുറച്ച് ദിവസമായി കരുതുന്നു,” തെല്ലൊരു ചമ്മലുണ്ടായിരുന്നു ആ വാക്കുകളില്‍. എങ്കിലും പെട്ടെന്നുതന്നെ ചമ്മലൊക്കെ നീങ്ങി, അദ്ദേഹം വാചാലനായി. ‘ബിസിനസ് ആരംഭിക്കാന്‍ ചെറിയൊരു തുകമാത്രം നിക്ഷേപിച്ചാല്‍മതി. പിന്നെ നാം ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് നമ്മുടെ… Read More

ലോകംചുമന്ന ഈ ബാലനാണ് താരം

കടത്തുകാരന്‍ യാത്രക്കാരെ തോളില്‍ വഹിച്ച് നദികടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലന്‍ ഓടിയെത്തി. കടത്തുകാരന്‍ അവനെ വഹിച്ച് നദി കുറുകെ കടക്കുന്നതിനിടെ ബാലന്റെ ഭാരം വര്‍ധിച്ചുവന്നു. ശക്തിമാനും മല്ലനുമായ കടത്തുകാരന് കൊച്ചുബാലന്റെ ഭാരം താങ്ങാനാകാതെ കിതപ്പോടെ നിന്നു: ”നീ ഏതാ പയ്യന്‍? ഇത്തിരിപ്പോന്ന ചെക്കനാണേലും എന്തൊരു ഭാരമാ? ഈ ലോകംമൊത്തം നിന്റെ തലേലാണോ?” അപ്പോള്‍ ബാലന്‍ പറഞ്ഞു, ”ശരിയാണ്,… Read More

ഒരു ടാബ്‌ലറ്റ് മതി ഇത് പരിഹരിക്കാന്‍

ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ഒരു ദിവസം ആനും ലിന്നീയും കൂട്ടുകാരി ജയ്യും ചേര്‍ന്ന് ലിന്നീയുടെ സൗഖ്യത്തിനുവേണ്ടി, ആന്‍ സ്ഥിരമായി ലിന്നീക്കുവേണ്ടി അര്‍പ്പിക്കുന്ന തിരുരക്താഭിഷേക പ്രാര്‍ത്ഥന വിശ്വാസത്തോടെ ചൊല്ലി. ഈശോയുടെ വിലയേറിയ തിരുരക്താല്‍ ലിന്നീയെ കഴുകി… Read More

പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം

ഈശോ ഒരിക്കല്‍ ശിഷ്യന്‍മാര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. യൂദാസ് എല്ലാവരില്‍നിന്നും മാറി ഏറ്റവും പിന്നില്‍ ദേഷ്യം പിടിച്ചതുപോലെ വരികയാണ്. ഇതുകണ്ട് ‘നീ എന്താണ് ഒറ്റയ്ക്ക് നടക്കുന്നത്? സുഖമില്ലേ?’ എന്നൊക്കെ കുശലം ചോദിച്ചു കൂടെക്കൂടി തോമസും അന്ത്രയോസും. പക്ഷേ അത്ര നല്ല രീതിയിലല്ല യൂദാസ് പ്രതികരിച്ചത്. രണ്ടാം നിരയില്‍ നടന്നിരുന്ന പത്രോസിന് ഇത് കണ്ട് വല്ലാതെ ദേഷ്യം വന്നു. തിരിഞ്ഞ്… Read More

ഞാന്‍ മാത്രം വിചാരിച്ചാല്‍ !

ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഈ ലോകത്തില്‍ എന്തു മാറ്റം സംഭവിക്കാനാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവര്‍ വിരളമായിരിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്, ‘ഈശോയുടെ അനുകമ്പ കണ്ടപ്പോള്‍, അവിടുത്തെ അനുഗ്രഹത്തിനായി ഞാന്‍ യാചിച്ചു. ഉടനെതന്നെ ഈശോ പറഞ്ഞു: നിനക്കുവേണ്ടി ഞാന്‍ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു. അവിടുന്ന് നമ്മുടെ രാജ്യത്തിന്റെമേല്‍ വലിയ ഒരു… Read More

ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ?

  അജ്ഞാതനായ ഒരു റഷ്യന്‍ തീര്‍ത്ഥാടകന്‍ രചിച്ച കൃതിയാണ് ‘ഒരു സാധകന്റെ സഞ്ചാരം.’ തന്റെ പാപങ്ങള്‍ ഓര്‍ത്ത് ഒരു കുറിപ്പ് തയാറാക്കി കുമ്പസാരത്തിന് ഒരുങ്ങി വിശുദ്ധനായ ഒരു വൈദികനെ സമീപിക്കുകയാണ് ഇതിലെ സാധകന്‍. കുറിപ്പ് വായിച്ചിട്ട് അതിലെഴുതിയിരിക്കുന്നത് ഏറെയും വ്യര്‍ത്ഥമാണെന്ന് പറഞ്ഞ പുരോഹിതന്‍ സാധകന് ചില നിര്‍ദേശങ്ങള്‍ നല്കുന്നു. ശരിയായ രീതിയില്‍ കുമ്പസാരിക്കാന്‍ സഹായിക്കുന്നതിനായി അയാള്‍… Read More