കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്‌ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന്‍ ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു ‘ഫാന്‍സ് അസോസിയേഷന്‍’ മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ്… Read More
Category Archives: Picked Articles
അനുഗ്രഹങ്ങള്‍ അനുഭവിക്കാന്‍…
എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന്‍ അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ… Read More
പ്രണയത്തില്‍ വീണ ശാസ്ത്രജ്ഞന്‍
ആകുറ്റവാളിയുടെ യഥാര്‍ത്ഥ തെറ്റെന്താണ്? വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് സംഭവിച്ചതെന്ത്? ആ വലിയ കല്ല് മാറ്റിയത് ആര്? യുക്തിസഹമായ ചില ചോദ്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ആദ്യമൊക്കെ വാനനിരീക്ഷണ ഭ്രാന്തായിരുന്നു. പിന്നെ ഭൗതികശാസ്ത്രം തലയ്ക്കുപിടിച്ചു. സയന്‍സ് സകലതിന്റെയും അവസാനവാക്കായി വിശ്വസിച്ച റോബര്‍ട്ട് (ബോബ്) കുര്‍ലാന്‍ഡ് എന്ന അജ്ഞേയവാദിയായ ജൂത ശാസ്ത്രജ്ഞന് പുതിയ സംശയങ്ങള്‍.. സ്‌നേഹം, ധാര്‍മികത തുടങ്ങിയവ ശാസ്ത്രം… Read More
പ്രണയം വളര്‍ത്താന്‍….
നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്? ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ. രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ. മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ. നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ. അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ. ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും.… Read More
ഈശോയെ ആകര്‍ഷിക്കുന്ന ബഥനികള്‍
പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു മുറിയില്‍ വന്നു. അവധി ദിനം ആയതുകൊണ്ട് ഒരുപാട് ക്ലീനിങ് വര്‍ക്കുകള്‍ ചെയ്യാനുണ്ട്. ഒരാഴ്ചയായി ഒന്നും ചെയ്തിട്ടില്ല. മുറി വൃത്തിയാക്കാന്‍ തുടങ്ങി. ബെഡ്ഷീറ്റ് മാറ്റി പുതിയതൊന്ന് വിരിച്ചു. ഈശോയുടെ കുരിശുരൂപം ഭംഗിയായി പുതപ്പിച്ച് കട്ടിലില്‍ കിടത്തി. ”നിനക്കൊക്കെ എന്താ സുഖം ഈശോയേ, അടിച്ചുവാരലും ക്ലീനിങ്ങും ഒന്നും വേണ്ടല്ലോ” എന്നൊരു കമന്റും പറഞ്ഞ്… Read More
ഏതവസ്ഥയിലും ശാന്തത സ്വന്തമാക്കാന്‍
ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്റെ ശരീരത്തിന്റെയും ജീവന്റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്‍… Read More
ഈശോയെ കണ്‍ഫ്യൂഷനിലാക്കിയ ചലഞ്ച്
കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും. അമ്മ… Read More
നാരങ്ങാമിഠായികളിലെ വിശുദ്ധരഹസ്യം
റിലേഷനുകള്‍ പണ്ടും ഉണ്ടായിരുന്നു. അതിനെ റിലേഷന്‍ഷിപ്പ് എന്നു പറയാനും, in a relationship എന്ന് സ്റ്റാറ്റസിട്ട് പത്തു പേരെ അറിയിക്കാനും തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. വീട്ടിലേക്ക് അരിയും പലചരക്കുസാധനങ്ങളും വാങ്ങി വരുന്ന അപ്പന്റെ കയ്യില്‍ ഒരു ചെറിയ നാരങ്ങാമിഠായിപ്പൊതി കണ്ടിട്ടുണ്ടോ? കണ്ടിരിക്കാനിടയില്ല. കാരണം, ആരുമറിയാതെ അത് അദ്ദേഹം തന്റെ പ്രിയതമക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ട്.… Read More
മാളൂസീയുടെ ചിരി പറഞ്ഞത്
”ഐ ആം മാളൂസീ ഫ്രം ആഫ്രിക്ക.” തലയുയര്‍ത്തി നോക്കിയപ്പോള്‍ ഷേക്ക് ഹാന്‍ഡിനു വേണ്ടി നീട്ടിയൊരു കൈ. കയ്യിലിരുന്ന കാപ്പിക്കപ്പ് ടേബിളില്‍ വച്ചിട്ട് നേരെ നീട്ടിയ കൈയിലേക്ക് കൈകൊടുത്തു ഞാനും പറഞ്ഞു, ”ഐ ആം റിന്റോ ഫ്രം ഇന്ത്യ.” നാട്ടില്‍നിന്ന് തലേന്ന് രാത്രി റോമില്‍ വന്നിറങ്ങിയതേയുള്ളൂ. പിറ്റേന്ന് രാവിലത്തെ ചായകുടിയ്ക്കിടയിലാണ് പുതിയ സൗഹൃദത്തിന്റെ കരങ്ങള്‍ നീണ്ടു വന്നത്.… Read More
ഷൂ സ്റ്റാന്‍ഡില്‍ ഈശോ കാണിച്ചുതന്ന രഹസ്യം
ജോലി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ആണ് താമസിക്കുന്ന വില്ലയുടെ ഉടമ വിളിക്കുന്നത്, ”ഈ മാസം ഒടുവില്‍ താമസം മാറേണ്ടി വരും. ബില്‍ഡിംഗ് റിന്യൂവല്‍ ചെയ്യുന്നില്ല.” സമയം ഉച്ചതിരിഞ്ഞ് മൂന്നു മണി. ഇനി ആകെ ഉള്ളത് ഒരാഴ്ച മാത്രം. അയാളോട് തര്‍ക്കിക്കാനും ചോദ്യം ചോദിക്കാനും ഒന്നും പോയില്ല. കരുണക്കൊന്ത ചൊല്ലിക്കൊണ്ട് റൂമിലേക്ക് നടന്നു. ഈശോയോടാണ് പരാതി പറച്ചില്‍… Read More