Picked Articles – Page 2 – Shalom Times Shalom Times |
Welcome to Shalom Times

ബ്രദറിനെ ‘തോല്‍പിച്ച’ റെക്ടറച്ചന്‍

”…ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (ലൂക്കാ 15/20). ഈ പിതൃസ്‌നേഹത്തിന്റെ സ്വാധീനശക്തി കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഒരു സംഭവം അടുത്ത നാളുകളിലുണ്ടായി. എന്റെ സഹവൈദികനില്‍നിന്നാണ് അതറിഞ്ഞത്.അദ്ദേഹം ഒരു സെമിനാരിയുടെ റെക്ടറാണ്. സെമിനാരിവിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയിലും ശിക്ഷണത്തിലും റെക്ടര്‍ എന്ന നിലയില്‍ അച്ചന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍… Read More

ഈശോയുടെ ചെവിയില്‍ പറഞ്ഞ ആഗ്രഹം

രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്‌സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി. രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം… Read More

ജീവിതം എളുപ്പമാക്കുന്നതിനുള്ള ദൈവികരഹസ്യം

ഒരിക്കല്‍, കേരളത്തിനു പുറത്തുള്ള, ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ഫെസ്റ്റ് നടന്നു. എല്ലാവരും വളരെ കളര്‍ഫുള്‍ ആയി വസ്ത്രം ധരിച്ചാണ് അന്ന് കോളേജിലെത്തിയത്. അപ്പോളതാ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിമാത്രം ഏറെ വ്യത്യസ്തമായ രീതിയില്‍ വസ്ത്രധാരണം ചെയ്തു വന്നിരിക്കുന്നു. അവളുടെ തലയില്‍ ഒരു പ്രത്യേകതരം അലങ്കാരവസ്തു ധരിച്ചിട്ടുണ്ട്. അതില്‍ ഏതോ പക്ഷിയുടെ തൂവലുകളൊക്കെയുണ്ട്. ‘ഇത് ഈ… Read More

ദൈവവുമായി ബന്ധം വളര്‍ത്താന്‍…

ഒരുമിച്ചിരുന്ന് കമ്പൈന്‍ സ്റ്റഡി ചെയ്തശേഷം അതേ വിഷയംതന്നെ ഒറ്റയ്ക്കിരുന്ന് പഠിച്ചുനോക്കിയപ്പോള്‍ നന്നായി മനസ്സിലായതും പരീക്ഷയ്ക്ക് നന്നായി എഴുതാന്‍ സാധിച്ചതും ഒരിക്കല്‍ എന്നെ വളരെ സ്പര്‍ശിച്ചു. കൂട്ടമായിരുന്നു പഠിക്കുക. എന്നിട്ട് ഒറ്റയ്ക്കിരുന്ന് വീണ്ടും ഒന്നുകൂടി പഠിക്കുക. ഈ മെഥഡോളജി (രീതി) പഠനത്തില്‍ വളരെ ഫലപ്രദമാണ്. ദൈവവുമായുള്ള ബന്ധം വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഇതിനെക്കാള്‍ ഫലപ്രദമായ മറ്റൊരു… Read More

ഒരു ടാബ്‌ലറ്റ് മതി ഇത് പരിഹരിക്കാന്‍

ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ഒരു ദിവസം ആനും ലിന്നീയും കൂട്ടുകാരി ജയ്യും ചേര്‍ന്ന് ലിന്നീയുടെ സൗഖ്യത്തിനുവേണ്ടി, ആന്‍ സ്ഥിരമായി ലിന്നീക്കുവേണ്ടി അര്‍പ്പിക്കുന്ന തിരുരക്താഭിഷേക പ്രാര്‍ത്ഥന വിശ്വാസത്തോടെ ചൊല്ലി. ഈശോയുടെ വിലയേറിയ തിരുരക്താല്‍ ലിന്നീയെ കഴുകി… Read More

പാതിരാവിലെ ഫോണ്‍കോള്‍

”ഈശോയേ ഞാന്‍ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ശരിയായില്ല. എനിക്കൊപ്പം ലോണ്‍ അപേക്ഷ കൊടുത്ത കൂട്ടുകാരിക്ക് കിട്ടി. നീ എന്താ എന്നോടിങ്ങനെ ചെയ്തത്?” രാവിലെതന്നെ മുറിയില്‍ ഈശോയുമായി വലിയ യുദ്ധം നടക്കുകയാണ്. തെളിവ് സഹിതം ഈശോയുടെ മുന്നില്‍ വാദം നടന്നു കൊണ്ടിരിക്കുന്നു… പക്ഷേ ഈശോ നിശബ്ദത തുടര്‍ന്നു. എല്ലാം വിറ്റ് കുടുംബസമേതം വാടക വീട്ടിലേക്കിറങ്ങുമ്പോള്‍… Read More

സീരിയല്‍ കണ്ട കൗമാരക്കാരി

അന്ന് എനിക്ക് ഏതാണ്ട് 16 വയസ്. ഒരു സ്വരം ഞാന്‍ കേട്ടുതുടങ്ങി, ”ഇതാണ് നിന്റെ വഴി!” എനിക്കൊന്നും മനസിലായില്ല. പകരം മനസില്‍ ഒരു ചോദ്യമുദിക്കുകയാണ് ചെയ്തത്, ”ഏതാണ് എന്റെ വഴി?” പിന്നീട് കണ്ടത് സൂര്യപ്രകാശംപോലെ മിന്നുന്ന ഒരു രൂപം. അത് യേശുവായിരുന്നു. യേശുവിന്റെ ഹൃദയഭാഗത്തുനിന്ന് പ്രകാശരശ്മികള്‍ എന്റെ മുഖത്ത് പ്രതിഫലിച്ചു. അവിടുന്ന് എന്നോട് പറഞ്ഞു, ”ഇതാണ്… Read More

കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍

ഒക്‌ടോബര്‍ ഒന്നാം തിയതി പ്രേഷിത മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആയിരുന്നല്ലോ. വിശുദ്ധ കൊച്ചുത്രേസ്യ ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്ന ഹ്രസ്വമായ കാലഘട്ടംകൊണ്ട് (26 വയസ്) അനേക കോടി ആത്മാക്കളെ നേടിയതും സ്വര്‍ഗത്തിന്റെ ഉന്നത തലങ്ങളിലേക്ക് എടുക്കപ്പെട്ടതും ഈശോയുടെ തിരുഹൃദയത്തിലേക്കുള്ള തന്റെ കൊച്ചുകൊച്ചു കുറുക്കുവഴികളിലൂടെയാണ്. ഈ കുറുക്കുവഴികള്‍ പ്രേഷിത തീക്ഷ്ണതയുള്ള ഏതൊരു വ്യക്തിക്കും ഏതൊരവസരത്തിലും സ്ഥലകാല… Read More

കളകളെ തിരിച്ചറിയൂ…

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു തണ്ട് എന്റെ ഒരു സുഹൃത്ത് എനിക്കായി കൊണ്ടുവന്നുതന്നു. തരുന്ന സമയത്ത് ആ സുഹൃത്ത് എന്നോട് പറഞ്ഞു, നല്ലയിനം കോവലാണ്. നല്ല സൂര്യപ്രകാശം ഉള്ളിടത്ത് നടണം. എങ്കിലേ ധാരാളം കായ്കളുണ്ടാകൂ. വീടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ ചോലയായിരുന്നതിനാല്‍ അല്പമകലെ സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലം നോക്കി ഞാന്‍… Read More

കല്ലിനെ പൊടിയാക്കിയ വചനം

  നഴ്‌സിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം പെട്ടെന്ന് ശക്തമായ വയറുവേദന. സ്‌കാന്‍ ചെയ്തപ്പോള്‍ വലത് ഓവറിയില്‍ ചെറിയൊരു മുഴ. അവധിസമയത്ത് പോയി ഡോക്ടറെ കണ്ടു. ഗുളിക കഴിച്ച് മാറ്റാന്‍ പറ്റുന്ന വലുപ്പം കഴിഞ്ഞു, സര്‍ജറി വേണം എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആയതുകൊണ്ട് ആ തീരുമാനം എനിക്ക് സ്വീകാര്യമായില്ല. ആലോചിച്ച്… Read More