ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളിലൊന്നാണ് മുംബൈയിലെ നാനേഘട്ട് വെള്ളച്ചാട്ടം. മാല്‍ഷെജ് ഘട്ട് റൂട്ടില്‍ വൈശാഖരെ ഗ്രാമത്തിനടുത്താണിത്. അതിമനോഹരമായ കാഴ്ച, പ്രകൃതിയുടെ സ്വാഭാവികനിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന അപൂര്‍വത! വെള്ളം എത്ര ശക്തിയോടെ മുകളിലേക്ക് എറിഞ്ഞാലും ഗുരുത്വാകര്‍ഷണംമൂലം താഴേക്കാണ് പതിക്കുക. എന്നാല്‍ നാനേഘട്ട് വെള്ളച്ചാട്ടം താഴേക്കല്ല മുകളിലേക്കാണ് പോകുന്നത്. ‘റിവേഴ്‌സ് ഫാള്‍’ എന്നറിയപ്പെടുന്ന ഇതില്‍ വെള്ളം ഭൂമിയില്‍ പതിക്കുന്നതിനുപകരം… Read More
Tag Archives: Editorial
പ്രലോഭനവും അതിന്റെ പരിണതഫലങ്ങളും
മാതാപിതാക്കള്‍ മരിച്ചുപോയ ഒരു ഇരുപതുവയസുകാരന്‍ സന്യസിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി ഏകസഹോദരിയെ സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിലാക്കി. പക്ഷേ, പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം പെങ്ങളുടെ സുരക്ഷിതത്വമോര്‍ത്ത് ഒരു സമാധാനവുമില്ല. കൂടാതെ തന്റെ പഴയ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും തിരഞ്ഞെടുത്ത മാര്‍ഗം തെറ്റിപ്പോയോ എന്ന ആശങ്കകളും അവനെ വരിഞ്ഞുമുറുക്കി. ഒടുവില്‍ തിന്മയുടെ തന്ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ഈശോയോടുള്ള സ്‌നേഹവും സ്വര്‍ഗത്തെക്കുറിച്ചുള്ള ഓര്‍മകളും ഹൃദയത്തില്‍ നിറച്ച് സാത്താനെ… Read More
ഈസ്റ്റര്‍ ഇനി വര്‍ഷത്തിലൊരിക്കലല്ല…
ജനിച്ച് 18 ആഴ്ച ആയപ്പോഴാണ് അറിയുന്നത് കുഞ്ഞ് 5 വയസിനപ്പുറം ജീവിക്കില്ലെന്ന്. ഒന്നു തൊട്ടാലോ, ചിരിച്ചാലോ, നടന്നാലോ ത്വക്ക് അടര്‍ന്നുവീഴുകയും മുറിവുകളുണ്ടാവുകയും ചെയ്യുന്ന അപൂര്‍വ രോഗം. എന്നാല്‍ ഓസ്‌ട്രേലിയക്കാരന്‍ ഡീന്‍ ഇന്ന് 44ാം വയസില്‍ എത്തിയിരിക്കുന്നു. ഈ രോഗബാധിതര്‍ സഹിക്കുന്ന വേദന അവര്‍ണനീയമാണ്. അനങ്ങുന്നിടത്തെല്ലാം മുറിവുകള്‍. ബാന്‍ഡേജിനുള്ളിലെ ജീവിതം. കയ്യിലും കാലിലും മുഖത്തുമെല്ലാം ബാന്‍ഡേജുകള്‍. അത്… Read More
ക്രിസ്തുവിന്റെ മുഖമാകാന്‍ എളുപ്പമാര്‍ഗം…
ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മരിയന്നെയ്ക്ക് ഒരുദിവസം ഹവായ് രാജാവ് കലക്കോവിന്റെ കത്തുലഭിച്ചു. മൊളോക്കയ് ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിന് സിസ്റ്റേഴ്‌സിന്റെ സേവനം വേണം. കത്തു വായിച്ചയുടന്‍ സിസ്റ്റര്‍ പറഞ്ഞു: ‘ഇതുപോലൊരു ക്ഷണത്തിനും അംഗീകാരത്തിനും എനിക്ക് അര്‍ഹതയില്ല. ക്രൂശിതനായ യേശുവിന്റെ പ്രതിരൂപങ്ങളാവാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് കുഷ്ഠരോഗികള്‍. അവരോടൊപ്പം അവരിലൊരാളാകാന്‍ എന്റെ ഹൃദയം… Read More
എവറസ്റ്റിനും അപ്പുറം എന്ത്?
രാവുംപകലും ദീര്‍ഘയാത്ര ചെയ്താണ് അവിടെ എത്തിയത്. കിട്ടിയത് ഒരു ഇരുണ്ട മുറി. കട്ടില്‍, ബെഡ്ഷീറ്റ്, ഭക്ഷണം, വെള്ളം, ബാത്‌റൂം സൗകര്യങ്ങള്‍ ഒന്നുമില്ല. 2 ഡിഗ്രിയില്‍ താഴ്ന്ന ഊഷ്മാവില്‍ തണുത്തുവിറച്ച്… പിറ്റേന്ന് രാവിലെ നാലുമണിക്ക് ഗ്രൗണ്ടിലെത്തണം എന്ന അറിയിപ്പുണ്ടായി. അല്പമാത്ര ഭക്ഷണത്തോടെ ഏഴുമണിക്കൂറോളം നീളുന്ന കഠിന പരിശീലനങ്ങള്‍. എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ട്രെയ്‌നിങ്ങിനു പോയ യുവാവ് പറഞ്ഞു.… Read More
നമുക്കും സെയ്ഫ് ലാന്‍ഡിങ്ങിന് അവസരമുണ്ട്
ചന്ദ്രയാന്‍-3 ദൗത്യത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിനോട് ഒരാള്‍ ചോദിച്ചു: റോക്കറ്റ് വിക്ഷേപണത്തിനിടെ മഴപെയ്താല്‍ എന്തുസംഭവിക്കും? ”ഒന്നും സംഭവിക്കില്ല,” അദേഹം പറഞ്ഞു. ”കാരണം റോക്കറ്റിനുള്ളിലാണ് തീ കത്തുന്നത്, പുറത്തല്ല. ഉള്ളില്‍ കത്തിജ്വലിക്കുന്ന ഒരു വസ്തുവാണ് റോക്കറ്റ്. ഉള്ളിലെ ജ്വലനത്തിലൂടെ ലഭിക്കുന്ന ത്രസ്റ്റാണ് അതിനെ ലക്ഷ്യത്തിലേക്ക് കുതിച്ചുയരാന്‍ സഹായിക്കുന്നത്. ലക്ഷ്യം നേടാന്‍ ഭാരം ലഘൂകരിക്കുക അനിവാര്യമാണ്. അതിനായി… Read More
ശുദ്ധീകരണാത്മാവും ഈശോയും
ഈശോയുമായി ഉറ്റ സൗഹൃദത്തിലാണ് റേച്ചല്‍ മിറിയം എന്ന കൊച്ചു പെണ്‍കുട്ടി. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആദ്ധ്യാത്മികത പിഞ്ചെല്ലുന്ന അവള്‍ ഈശോയോട് വാശിപിടിച്ചു: എത്രനാളായി ഈശോയേ, ഞാന്‍ പറഞ്ഞിട്ട്. എന്നിട്ട് അങ്ങേക്ക് ഒരനക്കമുണ്ടോ? ഞാനിക്കാര്യം പറയാത്ത ഒറ്റ ദിവസംപോലുമില്ല. എന്നിട്ടും ഇതുവരെ ഒന്നും ചെയ്യാത്തതെന്തേ..? ഈശോ യാതൊരു പ്രതികരണവുമില്ലാതെ വാത്സല്യത്തോടെ അവളെ നോക്കിയിരിക്കുകയാണ്. നിത്യതയിലേക്ക് യാത്രയായ റേച്ചലിന്റെ ഗ്രാന്റ്പായെ… Read More
ആ പേര് കണ്ടുപിടിക്കാമോ?
‘ഒലിവര്‍ ട്വിസ്റ്റ്’ എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിന് വിധേയനാകുന്ന ഒരു പൊലീസ് മജിസ്‌ട്രേറ്റുണ്ട്. നീരസത്തോടെ ഇടപെടുകയും സംസാരിക്കുകയും നിയമത്തിന് യാതൊരു പ്രാധാന്യവും കല്പിക്കാതെ നിഷ്‌കളങ്കരെപ്പോലും കുറ്റം വിധിക്കുകയും ചെയ്യുന്ന വ്യക്തിത്വം. അയാളുടെ പേരാണ് ‘മിസ്റ്റര്‍ ഫാങ്ങ് ‘. വിഷപ്പല്ല്, തേറ്റ, ദംഷ്ട്രം എന്നൊക്കെയാണ് ഈ പേരിനര്‍ത്ഥം. നീതിരഹിതനും ക്രൂരനുമായ ആ ന്യായാധിപന്റെ സ്വഭാവം… Read More
അവിടെ ഇതുക്കുംമേലെ…
‘വലിയ നദിപോലെ ശക്തവും എന്നാല്‍ ഹൃദ്യവുമായ പ്രകാശം ഒഴുകിവരുന്നു. അടുത്തെത്തിയപ്പോള്‍, പ്രകാശനദിയല്ല, പ്രഭാപൂരിതരായ അസംഖ്യം മാലാഖമാര്‍ പ്രദക്ഷിണമായി ഒഴുകിയെത്തുന്നതാണ്. അവര്‍ ആനന്ദനൃത്തമാടുന്നു, പൂവിതളുകള്‍ വര്‍ഷിക്കുന്നു, വിജയഭേരിയാല്‍ ആര്‍പ്പിടുന്നു. വാദ്യോപകരണങ്ങളുടെയും ദൈവദൂതരുടെയും അലൗകിക സംഗീതത്തില്‍ സ്വയം മറന്നുനില്‌ക്കെ മാലാഖമാരുടെ അകമ്പടിയാല്‍ സംവാഹികയാകുന്നു തേജോമയിയായ ഒരു യുവതി. അവരുടെ മഹത്വത്തിനും ബഹുമാനാര്‍ത്ഥവും നടത്തപ്പെടുന്ന സ്വര്‍ഗീയ പ്രദക്ഷിണത്തിന്റെ ഗാംഭീര്യം… Read More
ക്ലേശിപ്പിക്കുമ്പോഴും ആനന്ദിപ്പിക്കുമ്പോഴും
അതീവസുന്ദരിയായ ഒരു യുവതി… അവളുടെ തോളിനുചുറ്റും കനകപ്രഭവിതറുന്ന സമൃദ്ധമായ മുടിയിഴകള്‍… സുവര്‍ണശോഭ മിന്നുന്ന വസ്ത്രം…. ആകാശനീലിമയണിഞ്ഞ ശിരസില്‍ വിലമതിക്കാനാകാത്ത വജ്രക്കിരീടം. അതില്‍ ഏഴ് ലില്ലിപ്പൂക്കളും ഏഴ് അമൂല്യരത്‌നങ്ങളും. ഈ അസാധാരണ ദൃശ്യം കണ്ടുകൊണ്ടിരിക്കെ ബ്രിജിറ്റ് ആത്മീയ നിര്‍വൃതിയിലാണ്ടു. അപ്പോള്‍ വിശുദ്ധ സ്‌നാപകയോഹന്നാന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷനായിപ്പറഞ്ഞു: ‘നീ കണ്ട പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശനം വ്യാഖ്യാനിക്കാന്‍ വന്നതാണ്… Read More