സമയം ഏതാണ്ട് പാതിരാത്രിയായിട്ടുണ്ട്. നല്ല ഉറക്കം, എന്നുവച്ചാല്‍ ഗാഢനിദ്ര..! വെറും നിലത്ത്, നല്ല തണുപ്പത്ത് പുതപ്പുപോലുമില്ലാതെ കിടന്നതിനാല്‍ വളരെ കഷ്ടപ്പെട്ടു ഒന്നുറങ്ങാന്‍. അപ്പോഴതാ ആരോ തട്ടിവിളിക്കുന്നു. ഇതാരപ്പാ, ഈ പാതിരാത്രിയില്‍, ഒന്നുറങ്ങാനും സമ്മതിക്കാതെ, എന്നു ചിന്തിക്കുംമുമ്പേ വന്നു ആജ്ഞ: ‘വേഗം എഴുന്നേല്ക്ക്..’ അറിയാതെ എഴുന്നേറ്റുപോയി. ‘വേഗം എന്റെ കൂടെ വാ..’ സ്വപ്നത്തിലെന്നപോല അയാളെ അനുസരിച്ചു. തികച്ചും… Read More
Tag Archives: JULY 2024
കടം വീട്ടുന്നതില്‍ പങ്കാളിയാകാമോ?
വെള്ളം തിളപ്പിക്കുന്നതിനായി വീട്ടില്‍ ഒരു കെറ്റില്‍ വാങ്ങിയിരുന്നു. അത് നന്നായി കറന്റ് വലിക്കുമെന്ന് കേട്ടിട്ടുണ്ട്. മീറ്ററില്‍ നോക്കിയപ്പോഴാണ് അത് ഓണാക്കുമ്പോള്‍ അധികം വരുന്ന കറന്റിനെ കുറിച്ച് ബോധ്യം വന്നത്. അപ്പോള്‍ം മുതല്‍ അതിന്റെ ഉപയോഗം കുറച്ചു. കെറ്റിലിന്റെ ഉപയോഗം മൂലം വന്ന അധികനഷ്ടം കുറയ്ക്കാനുള്ള ശ്രമവും വീട്ടില്‍ ആരംഭിച്ചു. ഫാനും ലൈറ്റുമൊക്കെ അനാവശ്യമായി ഓണാക്കുന്നത് നിര്‍ത്തി.… Read More
പോളച്ചന്‍ തിരുവോസ്തി കണ്ടില്ല, പക്ഷേ….
എന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്‌കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു.… Read More
ജീവന്‍ തുടിക്കുന്ന രക്തകഥകള്‍
ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം. എന്റെ ഡാഡിക്ക് ഒരു വാഹനാപകടം ഉണ്ടായി. രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തില്‍ പെട്ടത്. ബൈക്കില്‍നിന്ന് റോഡിലേക്ക് അടിച്ചു വീണ ഡാഡിയുടെ ദേഹത്തിനു മുകളില്‍ ബൈക്ക് വീണു കിടക്കുകയായിരുന്നു. വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ടു. രക്തം ഒരുപാട് വാര്‍ന്നുപോയിക്കൊണ്ടിരുന്നു… മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അതുവഴി വന്ന മറ്റൊരു… Read More
അമ്മയുടെ സൗന്ദര്യം കളയരുതേ…
വാഴ്ത്തപ്പെട്ട ഹെര്‍മ്മന്‍ ജപമാല വളരെ ശ്രദ്ധയോടും ഭക്തിയോടുംകൂടി രഹസ്യങ്ങള്‍ ധ്യാനിച്ചാണ് ചൊല്ലിയിരുന്നത്. ആ സമയങ്ങളില്‍ അതീവസൗന്ദര്യത്തോടെയും മഹിമയോടെയും പരിശുദ്ധ കന്യക അദ്ദേഹത്തിന് കാണപ്പെട്ടിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ തീക്ഷ്ണത അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ജപമാല അതിവേഗം ഭക്തിയും ശ്രദ്ധയുമില്ലാതെ ചൊല്ലാന്‍ തുടങ്ങി. ആ ദിവസങ്ങളിലൊന്നില്‍ പരിശുദ്ധ അമ്മ അദ്ദേഹത്തിന് വീണ്ടും ദര്‍ശനം നല്കി. പറയത്തക്ക സൗന്ദര്യമില്ലാതെ,… Read More
ദൈവം ആദരിക്കുന്ന അപമാനം
ഏറ്റവും ആദരയോഗ്യമായ അപമാനങ്ങള്‍ ഏതാണെന്നറിയാമോ? ആകസ്മികമായോ നമ്മുടെ ജീവിതാവസ്ഥയോട് അനുബന്ധമായോ സംഭവിക്കുന്ന നിന്ദനങ്ങളാണ് ഏറ്റവും ആദരണീയം. ദൈവം കൂടുതല്‍ ഇഷ്ടപ്പെടുന്നതും നമ്മുടെ ആത്മീയാഭിവൃദ്ധിയെ അത്യധികം സഹായിക്കുന്നതും ഇവതന്നെ. എന്തുകൊണ്ടെന്നാല്‍ നാം ഇവയെ അന്വേഷിക്കുന്നില്ല. പ്രത്യുത, ദൈവം നല്കുമ്പോള്‍ സ്വീകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ദൈവം നമുക്കായി തിരഞ്ഞെടുക്കുന്നവ, നമ്മുടെ സാമര്‍ത്ഥ്യത്താല്‍ തിരഞ്ഞെടുക്കുന്നവയെക്കാള്‍ ശ്രേഷ്ഠമായിരിക്കുമല്ലോ. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്
”നിങ്ങള്‍ക്കൊക്കെ എല്ലാവരും ഉണ്ടല്ലോ!”
1990-കളുടെ ആദ്യപാദം. ഞാന്‍ നവീകരണരംഗത്തു വന്നു കുറച്ചുകാലമേ ആയിട്ടുള്ളൂ. പ്രാര്‍ത്ഥനാഗ്രൂപ്പും വാര്‍ഡ് പ്രാര്‍ത്ഥനകളും പള്ളിക്കമ്മിറ്റിപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്നു. ഒരു ദിവസം വൈകുന്നേരം കൃഷിപ്പണികളൊക്കെ കഴിഞ്ഞ് വീട്ടുസാധനങ്ങള്‍ വാങ്ങാനായി രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ടൗണിലേക്ക് പോകുകയായിരുന്നു. എതിരെ ഞങ്ങളുടെ നാട്ടിലെ കുപ്രസിദ്ധനായ ഒരു ചേട്ടന്‍ വരുന്നു. എന്റെ അടുത്തെത്തിയതേ ചേട്ടന്‍ എന്റെ മുഖത്തുനോക്കി ഒരു നിലവിളി ”നിങ്ങള്‍ക്കൊക്കെ എല്ലാവരും… Read More
എത്ര കുഞ്ഞുങ്ങളുണ്ടാകും?
ഹെന്റി പ്രന്‍സീനിക്ക് വധശിക്ഷ! ഫ്രഞ്ച് ദിനപത്രങ്ങളിലെ അന്നത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. ഫ്രാന്‍സിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതി പ്രന്‍സീനിക്ക് നല്കപ്പെട്ട ശിക്ഷയില്‍ ആര്‍ക്കും വലിയ അമ്പരപ്പോ ഖേദമോ തോന്നാനില്ല. പക്ഷേ ആ പത്രവാര്‍ത്ത ലിസ്യൂവിലെ വിശുദ്ധ തെരേസ എന്ന കൊച്ചുത്രേസ്യയുടെ ഹൃദയത്തില്‍ വ്യത്യസ്തമായ വികാരമാണ് സൃഷ്ടിച്ചത്. അന്നത്തെ മാധ്യമങ്ങളോടും പൊതുജനാഭിപ്രായത്തോടും ചേര്‍ന്ന് പ്രന്‍സീനിയെ അപലപിക്കാന്‍ അവള്‍ക്ക്… Read More
പ്രാര്‍ത്ഥനാസഖ്യങ്ങള്‍ പാഴല്ല
വികാരിയായി സ്ഥാനമേറ്റപ്പോള്‍ വിയാനിയച്ചന്റെ ഹൃദയം തകര്‍ക്കുന്ന അനേകം അനുഭവങ്ങളാണ് ആര്‍സിലെ ഇടവകയില്‍ അദ്ദേഹത്തെ കാത്തിരുന്നത്. ദൈവാലയത്തോട് ബന്ധമില്ലാതെ, വിശുദ്ധ കുമ്പസാരമില്ലാതെ, അശുദ്ധിയില്‍ ജീവിക്കുന്ന ഏറെ ആളുകള്‍… ആ ജനത്തിനുവേണ്ടി വിയാനിയച്ചന്‍ രാത്രിയാമങ്ങളിലും കണ്ണീരോടെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല വീടുകളിലും ആ സമയത്തും രാത്രിവിരുന്നുകളും നൃത്തവും മദ്യപാനവും അരങ്ങേറിക്കൊണ്ടിരുന്നു. വിയാനിയച്ചന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥന തുടര്‍ന്നതോടൊപ്പം ഇടവകയിലെ ഭക്തരായ… Read More
ഇതോ എന്റെ തലേവര!
”ഒടേതമ്പുരാന്‍ കര്‍ത്താവ് എന്റെ തലേല്‍ വരച്ചത് ഇങ്ങനെയൊക്കെയാ. അതുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്” എന്ന് സമാധാനിക്കുന്ന പഴയ തലമുറയിലെ ഒത്തിരി അമ്മച്ചിമാരെയും അച്ചാച്ചന്മാരെയും എന്റെ ജീവിതയാത്രയില്‍ പലയിടത്തുംവച്ച് കണ്ടുമുട്ടാന്‍ എനിക്കിടവന്നിട്ടുണ്ട്. ചോരത്തിളപ്പിന്റെ കാലഘട്ടത്തില്‍ അങ്ങനെ പറഞ്ഞവരെ ഞാന്‍ തിരുത്തിയിട്ടുമുണ്ട്. ഇതൊക്കെ സ്വന്തം വാക്കും പ്രവൃത്തിയുംകൊണ്ട് അവനവന്‍ ഉണ്ടാക്കുന്നതാണ്. അല്ലാതെ ദൈവം മുന്നമേകൂട്ടി നിശ്ചയിച്ച അങ്ങനെയൊരു… Read More