പ്രാര്‍ത്ഥനാസഖ്യങ്ങള്‍ പാഴല്ല – Shalom Times Shalom Times |
Welcome to Shalom Times

പ്രാര്‍ത്ഥനാസഖ്യങ്ങള്‍ പാഴല്ല

വികാരിയായി സ്ഥാനമേറ്റപ്പോള്‍ വിയാനിയച്ചന്റെ ഹൃദയം തകര്‍ക്കുന്ന അനേകം അനുഭവങ്ങളാണ് ആര്‍സിലെ ഇടവകയില്‍ അദ്ദേഹത്തെ കാത്തിരുന്നത്. ദൈവാലയത്തോട് ബന്ധമില്ലാതെ, വിശുദ്ധ കുമ്പസാരമില്ലാതെ, അശുദ്ധിയില്‍ ജീവിക്കുന്ന ഏറെ ആളുകള്‍… ആ ജനത്തിനുവേണ്ടി വിയാനിയച്ചന്‍ രാത്രിയാമങ്ങളിലും കണ്ണീരോടെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല വീടുകളിലും ആ സമയത്തും രാത്രിവിരുന്നുകളും നൃത്തവും മദ്യപാനവും അരങ്ങേറിക്കൊണ്ടിരുന്നു.

വിയാനിയച്ചന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥന തുടര്‍ന്നതോടൊപ്പം ഇടവകയിലെ ഭക്തരായ സ്ത്രീകളെ ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്റെ ഒരു ജപമാലസഖ്യം ആരംഭിച്ചു. പലരും അതിനെ പരിഹാസത്തോടെയാണ് കണ്ടത്. പക്ഷേ പതുക്കെപ്പതുക്കെ ഇടവകയില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി.
പ്രാര്‍ത്ഥനാസഖ്യങ്ങളും അതിനായി ഏറ്റെടുക്കുന്ന ത്യാഗങ്ങളും ചിലപ്പോള്‍ പരിഹസിക്കപ്പെട്ടേക്കാം, പക്ഷേ അവയൊന്നും പാഴാവുകയില്ല.
”നന്മചെയ്യുന്നതില്‍ നമുക്ക് മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാത്തിയാ 6/9).