December 2024 – Shalom Times Shalom Times |
Welcome to Shalom Times

ക്രിസ്മസും ജന്മദിനവും ഒന്നിച്ച് ആഘോഷിക്കാം

പതിനേഴു വയസുകാരനായ റോബര്‍ട്ട് റൂമില്‍ കയറി വാതിലടച്ചു. രണ്ടുകസേരകള്‍ മുഖാമുഖം ക്രമീകരിച്ചിട്ട് ഒന്നില്‍ ഇരുന്ന്, മറ്റെ കസേരയിലേക്ക് ഈശോയെ ക്ഷണിച്ചിരുത്തി. കസേരയില്‍ ആരെയും കാണുന്നില്ലെങ്കിലും അവന്‍ ഈശോയോട് സംസാരിക്കാന്‍ ആരംഭിച്ചു. വേദനകളും ഭാരങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഈശോയോട് തുറന്നു പറഞ്ഞു. ഈ സംസാരം അടുത്ത ദിവസങ്ങളിലും ഉണ്ടായി. ഒരു ദിവസം, എഴുന്നേറ്റുപോകാന്‍ കഴിയാത്തവിധം ആരോ അവനെ കസേരയില്‍… Read More

‘നമുക്കാണ് അപ്പാ ഈ ക്രിസ്മസ് ! ‘

2014 ഡിസംബര്‍ മാസം. ഞാന്‍ ബിസിനസിന്റെ ഭാഗമായി ആലുവയ്ക്കടുത്തുള്ള ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സെമിനാരിയില്‍ ഒരു വൈദികനെ കാണാന്‍ ചെന്നു. പക്ഷേ ആ വൈദികന്‍ അന്നവിടെ ഇല്ലായിരുന്നു. അതിനാല്‍ ഞാന്‍ മടങ്ങിപ്പോകാന്‍ വാഹനമെടുത്തു. പെട്ടെന്ന് ഒരാള്‍ പുറകില്‍നിന്ന് ഓടിവന്ന് വിളിക്കുന്നു! അത് ഒരു വൈദികനായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടുകൂടി എന്നെ നോക്കിയിട്ട് അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.… Read More

കടന്നുപോയി കഴിഞ്ഞപ്പോള്‍….

വൈദ്യുതബള്‍ബുകള്‍ ഉപയോഗിച്ചുതുടങ്ങുന്നതിനു മുമ്പുള്ള കാലം. യൂറോപ്പിലെങ്ങും ഗ്യാസ് ഉപയോഗിച്ചുള്ള തെരുവുവിളക്കുകളാണ് കത്തിച്ചിരുന്നത്. മലയോരത്തുള്ള ഒരു പട്ടണത്തില്‍ തെരുവുവിളക്കുകള്‍ തെളിക്കാനായി നിയോഗിക്കപ്പെട്ട ആള്‍ ഒരു പന്തവുമായി സന്ധ്യാസമയത്ത് ആ വിളക്കുകള്‍ കത്തിക്കുകയായിരുന്നു. താഴ്‌വാരത്ത് അത് നോക്കിനില്‍ക്കുന്ന ഒരു വൃദ്ധന്‍ സുഹൃത്തിനോട് പറഞ്ഞു: ”നോക്കൂ, ഇരുട്ടത്ത് ആ പന്തം വഹിക്കുന്ന ആളെ നാം കാണുന്നില്ല. പക്ഷേ അയാള്‍ വഹിക്കുന്ന… Read More

പൂജരാജാക്കന്‍മാരുടെ സമ്മാനങ്ങള്‍പോലെ…

എത്രയോ അമൂല്യമായ സമ്മാനങ്ങളാണ് പൂജരാജാക്കന്മാര്‍ എന്റെ മകന് നല്കിയത്! അവരുടെ സ്‌നേഹബഹുമാനങ്ങളും സമ്മാനങ്ങള്‍ സൂചിപ്പിക്കുന്ന ദിവ്യരഹസ്യങ്ങളും അതിലും വിലയുള്ളതായിരുന്നു. അതിനാല്‍ അവ ദിവ്യപൈതലിന് അത്യധികം സ്വീകാര്യമായിത്തീര്‍ന്നു. നീയും അപ്രകാരമുള്ള സമ്മാനങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. നിന്റെ ദാരിദ്ര്യാവസ്ഥയെയും ജീവിതാന്തസിനെയും ദൈവത്തിന് കൃതജ്ഞതയായി അര്‍പ്പിക്കുക. സ്വയം തെരഞ്ഞെടുത്ത ദാരിദ്ര്യാരൂപിയെക്കാള്‍ ദൈവത്തിന് പ്രിയങ്കരവും സ്വീകാര്യവുമായ മറ്റൊന്നുമില്ല. ഈ രാജാക്കന്മാരെപ്പോലെ സ്വന്തം… Read More

മാനസാന്തരങ്ങളുടെ പിന്നിലെ രഹസ്യം

നക്‌സലൈറ്റ് പ്രസ്ഥാനം വളരെ ശക്തിയാര്‍ജിച്ചുനിന്ന കാലം. അഴിമതിക്കാരെ കണ്ടെത്തിയാല്‍ അവര്‍ മുന്നറിയിപ്പ് നല്കും. അനുസരിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. അതിനാല്‍ത്തന്നെ ഭയം നിമിത്തം നക്‌സലൈറ്റുകള്‍ വില്ലേജില്‍ വന്നാല്‍ ഗ്രാമവാസികള്‍ അവരെ സല്‍ക്കരിക്കും. അക്കാലത്ത് ഞാന്‍ ചാന്ദാ രൂപതയില്‍ മന്ദമാരി സ്‌കൂളില്‍ സേവനം ചെയ്യുകയാണ്. സ്‌കൂളിനോടുചേര്‍ന്നുതന്നെയാണ് താമസം. ഒരു ഡ്രൈവര്‍മാത്രമാണ് എന്നെക്കൂടാതെ അവിടെയുള്ളത്. ഒരു… Read More

മക്കളില്‍ 15 വൈദികരും 50 സന്യസ്തരും!

വിശ്രമജീവിതം നയിക്കുന്ന ഒരു അധ്യാപകന്റെ വാക്കുകളോര്‍ക്കുന്നു. അധ്യാപനജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ വലിയ തിളക്കം. ”ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പതിനഞ്ചോളം പേര്‍ വൈദികരായി. അമ്പതില്‍പരം സന്യസ്തരുമുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരെഴുതി എന്നും അവര്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ജപമാല ചൊല്ലുമ്പോള്‍ ഓരോ നന്മനിറഞ്ഞ മറിയമേ ജപവും ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടി കാഴ്ചവച്ചു. എന്റെ സ്വന്തം മക്കളെപ്പോലെ ഞാന്‍ അവരെയെല്ലാം ഹൃദയത്തില്‍… Read More

അയ്യോ ഭൂതം! ഓടിക്കോ…

യേശുവിനെ സാക്ഷാല്‍ ഭൂതമായി തെറ്റിദ്ധരിച്ച ഒരു സംഭവം വിശുദ്ധ ബൈബിളില്‍ വിവരിക്കുന്നുണ്ട്. തെറ്റിദ്ധരിച്ചത് പുറമെയുള്ള ആരെങ്കിലുമോ പിശാചുബാധിതനെന്ന് അവനെ വിളിച്ച നിയമജ്ഞരോ ഫരിസേയരോ പുരോഹിത പ്രമുഖരോ ഒന്നുമല്ല. സാക്ഷാല്‍ അവിടുത്തെ സ്വന്തശിഷ്യന്മാര്‍തന്നെയാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 14-ാം അധ്യായം 22 മുതലുള്ള വചനങ്ങളില്‍ അതു വിവരിക്കുന്നുണ്ട്. തന്റെ ശുശ്രൂഷാ ജീവിതത്തിലെ അത്യത്ഭുതകരമായ ആ സംഭവം അതായത്… Read More

ക്രിസ്മസിന് പുതിയ പേര്

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലേക്ക് മിഷനുവേണ്ടി ചെന്നിറങ്ങിയത് ഒരു സന്ധ്യാസമയത്താണ്. നാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു മിഷന്‍. ഒടുവില്‍, പരിചയമുള്ള ഒരു വൈദികന്‍വഴിയാണ് ത്രിപുരയിലെ ആ മിഷന്‍പ്രദേശത്തേക്കുള്ള യാത്ര ക്രമീകരിക്കപ്പെട്ടത്. ഭാര്യയുമുണ്ട് ഒപ്പം. നാളുകളോളം പട്ടാളത്തില്‍ സേവനം ചെയ്തശേഷം ആരോഗ്യപ്രശ്‌നങ്ങള്‍നിമിത്തം സ്വയം വിരമിക്കുകയായിരുന്നു ഞാന്‍. ജോലിയുടെ ഭാഗമായി, ഉത്തരേന്ത്യയിലായിരുന്നു ഭാര്യാസമേതം ഏറെക്കാലവും ചെലവിട്ടത്. ഭാര്യയാകട്ടെ ഹിന്ദി അധ്യാപികയും.… Read More

കാരിക്കേച്ചറിലെ കാര്യം

കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് ഒരിക്കല്‍ തന്റെ ഉറ്റസുഹൃത്തുക്കളോടൊപ്പം സമ്മേളിച്ച സമയം. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഓരോ കാരിക്കേച്ചര്‍ പെട്ടെന്ന് വരയ്ക്കാമോ എന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അല്പസമയം കഴിഞ്ഞ്, തയാറാക്കിയ ചിത്രങ്ങള്‍ അദ്ദേഹം അവര്‍ക്ക് കൈമാറി. എല്ലാവരും ചിത്രങ്ങള്‍ ആസ്വദിച്ചു. രസകരമായ കാര്യം അതൊന്നുമായിരുന്നില്ല! മറ്റുള്ളവരുടെ കാരിക്കേച്ചറുകള്‍ എല്ലാവരും എളുപ്പം തിരിച്ചറിഞ്ഞു. എന്നാല്‍,… Read More

ആ ഈച്ചയെ ഓടിക്കേണ്ട, കാരണം…

അമേരിക്കയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു പേരാണ് എബ്രഹാം ലിങ്കണ്‍. അമേരിക്കയെ ഭരിച്ച അനേകം പ്രസിഡന്റുമാരുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. രാജ്യഗാത്രത്തിലെ ഏറ്റവും കറുത്ത പാടായിരുന്ന അടിമക്കച്ചവടം തുടച്ചുനീക്കി എന്നതുകൊണ്ടുമാത്രമല്ല ലിങ്കണ്‍ ശ്രദ്ധേയനാവുന്നത്, ക്രിസ്തുവിന്റെ അഭൗമികമായ ആശയങ്ങള്‍ അനുപമമായ വിധത്തില്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ഒരു ജീവിതത്തിന്റെ ഉടമയായതുകൊണ്ടുകൂടെയാണ്. വിമര്‍ശിക്കുന്നവരെ അകറ്റിനിര്‍ത്തുക… Read More