കടന്നുപോയി കഴിഞ്ഞപ്പോള്‍…. – Shalom Times Shalom Times |
Welcome to Shalom Times

കടന്നുപോയി കഴിഞ്ഞപ്പോള്‍….


വൈദ്യുതബള്‍ബുകള്‍ ഉപയോഗിച്ചുതുടങ്ങുന്നതിനു മുമ്പുള്ള കാലം. യൂറോപ്പിലെങ്ങും ഗ്യാസ് ഉപയോഗിച്ചുള്ള തെരുവുവിളക്കുകളാണ് കത്തിച്ചിരുന്നത്. മലയോരത്തുള്ള ഒരു പട്ടണത്തില്‍ തെരുവുവിളക്കുകള്‍ തെളിക്കാനായി നിയോഗിക്കപ്പെട്ട ആള്‍ ഒരു പന്തവുമായി സന്ധ്യാസമയത്ത് ആ വിളക്കുകള്‍ കത്തിക്കുകയായിരുന്നു. താഴ്‌വാരത്ത് അത് നോക്കിനില്‍ക്കുന്ന ഒരു വൃദ്ധന്‍ സുഹൃത്തിനോട് പറഞ്ഞു: ”നോക്കൂ, ഇരുട്ടത്ത് ആ പന്തം വഹിക്കുന്ന ആളെ നാം കാണുന്നില്ല. പക്ഷേ അയാള്‍ വഹിക്കുന്ന പന്തം കാണാം. അയാള്‍ പകര്‍ന്ന വിളക്കുകളിലെ വെളിച്ചവും കാണാം. ആ മനുഷ്യനെപ്പോലെയാവണം ക്രിസ്ത്യാനികളും. അവരെക്കുറിച്ച് മറ്റുള്ളവര്‍ ഒന്നും അറിയണമെന്നില്ല. പക്ഷേ അവര്‍ തെളിച്ച വെളിച്ചത്തില്‍നിന്ന് അവര്‍ കടന്നുപോയി എന്ന് വ്യക്തമാകണം.”

”മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്തായി 5/16)