2022 മാര്‍ച്ച് 25-ന് പരിശുദ്ധ അമ്മയുടെ മംഗളവാര്‍ത്ത തിരുനാളിന് ഞങ്ങളുടെ കുടുംബത്തിലെ മൂന്നുപേരെ സംബന്ധിച്ചുള്ള മംഗളകരമല്ലാത്ത വാര്‍ത്തകളാണ് ലഭിച്ചത്. ഒന്നാമതായി മൂത്ത സഹോദരന്റെ ഭാര്യ റോസിലിക്ക് ഗര്‍ഭപാത്രത്തില്‍ മുഴ. ഉടനെ ഓപ്പറേഷന്‍ ചെയ്ത് ബയോപ്‌സിക്ക് കൊടുക്കണം. രണ്ടാമത് റോസിലിചേച്ചിയുടെ സഹോദരന്‍ ഫ്രാന്‍സിസിന് കഴുത്തില്‍ മുഴ. ഓപ്പറേഷന്‍ ഉടനെ ചെയ്ത് ബയോപ്‌സി ചെയ്യണം. ഇവര്‍ രണ്ടുപേരെയും ഓപ്പറേഷനിലൂടെ,… Read More
Tag Archives: December 2024
കഴുകിവച്ച ചെരുപ്പില്‍..
അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരോര്‍മ. കൃഷിക്കാരുടെ വീടുകളില്‍ ചെരിപ്പുകള്‍ സാധാരണമല്ലാതിരുന്ന കാലം. വീട്ടില്‍ അപ്പന് ചെരിപ്പുണ്ടായിരുന്നു. ശനിയാഴ്ച അത് നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങാന്‍ മുന്‍വശത്തെ ചവിട്ടുപടിയില്‍ കുത്തിച്ചാരിവയ്ക്കും. പിറ്റേദിവസം ഞായറാഴ്ചയാണെന്നും കാറ്റക്കിസം ഉണ്ടെന്നും പിന്നെ ആരും പറയേണ്ടതില്ലായിരുന്നു. പള്ളിയില്‍ വല്ലവണ്ണം പോയാല്‍ പോരാ, നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും എപ്പോഴെങ്കിലും എത്തിയാല്‍ പോരാ നേരത്തെതന്നെ അവിടെ… Read More
സല്‍പ്പേര് കളഞ്ഞ വിശുദ്ധന്‍
ദൈവസ്‌നേഹത്തെപ്രതി ഏതറ്റം വരെയും പോകാന്‍ പ്രാപ്തിയും അതിനുള്ള മനസുമുള്ളവന്‍, അദ്ദേഹമാണ് ഗാസയിലെ വിശുദ്ധ വിറ്റാലിസ്. ഒരുപക്ഷേ, നമുക്ക് അനുകരിക്കാന്‍ കഴിയുന്ന ഒരു വിശുദ്ധനൊന്നുമല്ല അദ്ദേഹം. പക്ഷേ ഇങ്ങനെയും വിശുദ്ധരുണ്ട് എന്ന് അറിയുന്നത് ഒരു ആനന്ദവും അഭിമാനവുമായിരിക്കും. ഏഴാം നൂറ്റാണ്ടാണ് വിറ്റാലിസിന്റെ ജീവിതകാലം. ആദ്യകാലത്ത് ഈജിപ്തിലെ മരുഭൂമിയില്‍ തികച്ചും താപസനായിട്ടാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ഏതാണ്ട് 60… Read More
സുവിശേഷ പ്രഘോഷണത്തിന് രണ്ടായിരത്തോളം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍
ലോസ് ആഞ്ചലസ്: കത്തോലിക്ക വിശ്വാസത്തിന്റെ ധീരപോരാളികളാകാന്‍ മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്റെ മിഷണറികൂട്ടം അമേരിക്കയില്‍ ഒരുമിച്ച് കൂടി. ഒക്‌ടോബര്‍ 16ന് ലോസ് ആഞ്ചല്‍സിലെ ഔവര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്റെ വാര്‍ഷിക വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടികളിലും രണ്ടായിരത്തോളം കുട്ടികളാണ് പങ്കുചേര്‍ന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി വിശ്വാസവും ഭൗതികനേട്ടങ്ങളും പങ്കിടുക… Read More
നിസ്വന്റെ ചോദ്യം കേട്ട പയ്യന്‍!
തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററില്‍ ഞാന്‍ നഴ്‌സായി ചെയ്തിരുന്ന സമയം. വയസ് 31 ആയതിനാല്‍ വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തയോടെ ഒരു ധ്യാനത്തിനായി പോയി. നഴ്‌സുമാര്‍ക്കുള്ള ധ്യാനമായിരുന്നു അത്. ദൈവാലയത്തിലെ തൂണിനടുത്ത് ഒരു പെണ്‍കുട്ടിയെ കാണും. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താം എന്നുപോലും ഭാവനയില്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ… Read More
പുല്‍ക്കൂട്ടിലേക്കൊരു ഇലക്ട്രിക് കണക്ഷന്‍
ഏതാനും നാളുകള്‍ക്കുമുമ്പ് ഞാനൊരു ബന്ധുവീട് സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു അമ്മച്ചിയും അപ്പച്ചനും മാത്രമാണ് അവിടെയുള്ളത്. കുറച്ചു ദൂരെത്തേയ്ക്ക് കല്യാണം കഴിപ്പിച്ചയച്ച രണ്ട് പെണ്‍മക്കളും കുടുംബവും രണ്ട് മാസം കൂടുമ്പോള്‍ ഏതാനും ദിവസം നില്ക്കാന്‍ വരുമത്രേ. അതാണ് ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങള്‍ എന്നവര്‍ പങ്കുവച്ചു. ബന്ധുക്കളോ കുഞ്ഞുമക്കളോ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വീട്ടില്‍ വരുന്നതുതന്നെ സന്തോഷമാണെന്നും അവര്‍ പറഞ്ഞു.… Read More
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലുള്ള ഗുണം
ഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സഹോദരി തന്റെ ഉദരത്തിലുള്ള കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചു. സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം (Down syndrome) ഉള്ളതായി ജനിക്കും. അതിനാല്‍ അബോര്‍ഷന് താല്പര്യം ഉണ്ടെങ്കില്‍ ചെയ്യാം എന്നാണ്. മാനസികമായി തകര്‍ന്ന അവര്‍ തീരുമാനം എടുക്കാന്‍ കഴിയാതെ നീറി. ജീവന്‍ എടുക്കാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവരോട് എന്ത്… Read More
ഉപേക്ഷിച്ചതിന്റെ കാരണം…
ചീട്ടുകള്‍ ഉപയോഗിച്ചുള്ള കളിയില്‍ ഞാന്‍ വിദഗ്ധനൊന്നുമായിരുന്നില്ല. പക്ഷേ പലപ്പോഴും വിജയിക്കുമായിരുന്നു. കളി തീരുമ്പോള്‍ കൈനിറയെ പണം കിട്ടുകയും ചെയ്യും. കൂട്ടുകാരുടെ മുഖത്താകട്ടെ അപ്പോള്‍ ദുഃഖമായിരിക്കും. അതെന്നിലേക്കും പടരുമായിരുന്നു. മാത്രവുമല്ല, പഠിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴുമെല്ലാം കാര്‍ഡിലെ ചിഹ്നങ്ങളും രൂപങ്ങളുമായിരുന്നു മനസില്‍. ഒടുവില്‍ രണ്ടാം വര്‍ഷ തത്വശാസ്ത്രപഠനകാലത്ത് ചീട്ടുകളി എന്നെന്നേക്കുമായി ഉപേക്ഷിച്ചു…. ഈശോയെ സ്വന്തമാക്കാന്‍ എനിക്ക് ഇഷ്ടമുള്ളവയൊക്കെ ഞാന്‍ ബലികഴിച്ചുകൊണ്ടിരുന്നു.… Read More
വിരമിക്കുംമുമ്പ് സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള വഴികള്‍!
2021 മെയ്മാസത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനുമുമ്പുള്ള വളരെ കുറഞ്ഞ ഒരു കാലഘട്ടത്തിലാണ് കോളജ് പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിക്കുവാന്‍ അവസരം ലഭിച്ചത്. അത് കോവിഡ് കാലം ആയിരുന്നുവെങ്കിലും രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30വരെ കോളജില്‍ ഉണ്ടാകുമായിരുന്നു. ഏറ്റവും സന്തോഷകരമായ കാര്യം, നിര്‍ബന്ധം ഇല്ലായിരുന്നെങ്കില്‍പ്പോലും, മിക്കവാറും എല്ലാ അധ്യാപകരും കോളേജില്‍ വന്നിരുന്ന് കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നു… Read More
ഷോപ്പിങ് സെന്ററിലൂടെയും ആത്മാക്കളെ കൊയ്യാം
മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില്‍ ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നില്‍ എല്ലാ ബുധനാഴ്ചയും ആയിരങ്ങള്‍ പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു. ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്റെ ലക്ഷ്യം. ഈ… Read More