News – Shalom Times Shalom Times |
Welcome to Shalom Times

വിവാഹവിശുദ്ധിയുടെ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

അറ്റ്‌ലാന്റ/യുഎസ്എ: വിവാഹബന്ധത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ നിലകൊണ്ടതിന്റെ പേരിൽ വധിക്കപ്പെട്ട അഞ്ച് ഫ്രാൻസിസ്‌കൻ സന്യാസിമാരെ ഒക്ടോബർ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് വച്ച് രക്തസാക്ഷിത്വം വരിച്ച ഇവർ ജോർജിയ രക്തസാക്ഷികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫാ. പെഡ്രോ ഡി. കോർപ്പ, ഫാ. ബ്ലാസ് റോഡ്രിഗസ്, ഫാ. മിഗുവേൽ ഡി. അനിയോൺ, ബ്രദർ അന്റോണിയോ ഡി.… Read More

പാശ്ചാത്യലോകത്ത് ബൈബിൾ വില്പന കുതിക്കുന്നു, ജെൻ സി ബലത്തിൽ

ലണ്ടൻ/ന്യൂയോർക്ക്:   ജെൻ സി യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ പാശ്ചാത്യ രാജ്യങ്ങളിൽ അച്ചടിച്ച ബൈബിളുകളുടെ വിപണിയിൽ വിസ്മയിപ്പിക്കുന്ന വളർച്ച. 2019 നും 2025 നും ഇടയിലുള്ള ആറ് വർഷത്തിനുള്ളിൽ യു.കെയിലും അമേരിക്കയിലും ബൈബിൾ വിൽപ്പന ഇരട്ടിയിലധികമായി വർധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ബ്രിട്ടനിലെ പ്രമുഖ ക്രൈസ്തവ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019-ൽ 2.69 ദശലക്ഷം… Read More

അറേബ്യയുടെ ‘അമ്മദൈവാലയം’

കുവൈറ്റ്: അഹ്‌മദിയിലുള്ള പരിശുദ്ധ മറിയത്തിന്റെ ദൈവാലയത്തെ അറേബ്യയുടെ മാതാവിന്റെ പേരിലുള്ള മൈനർ ബസിലിക്കയായി മാർപ്പാപ്പ ഉയർത്തി. അറേബ്യൻ ഗൾഫ് പ്രദേശത്തെ പ്രഥമ ബസിലിക്കയാണിത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അഹ്‌മദിയിലെത്തിയാണ് ഔദ്യോഗികമായി ബസിലിക്ക പദവിപ്രഖ്യാപനം നടത്തിയത്. ഈ ദൈവാലയം കുവൈറ്റിന്റേതുമാത്രമല്ല, മുഴുവൻ അറേബ്യയുടേതുമാണെന്ന് കർദിനാൾ എടുത്തുപറഞ്ഞു. 1948-ൽ കാർമലൈറ്റ് മിഷനറിമാരാണ് ഈ ദൈവാലയം… Read More

റെക്കോര്‍ഡ് സൃഷ്ടിച്ച് തീര്‍ഥാടകര്‍

മെക്‌സിക്കോ സിറ്റി: ഗ്വാഡലൂപെ മാതാവിന്റെ ബസിലിക്കയില്‍ തിരുനാളിനോടനുബന്ധിച്ച് എത്തിച്ചേര്‍ന്നത് റെക്കോര്‍ഡ് തീര്‍ഥാടകര്‍. ഒരു കോടി 28 ലക്ഷത്തോളം പേരാണ് തിരുനാള്‍ദിനങ്ങളില്‍ ബസിലിക്ക സന്ദര്‍ശിച്ചത്. തലേ വര്‍ഷം വന്നത് ഒരു കോടി 24 ലക്ഷം പേരായിരുന്നു. 11 ലക്ഷത്തില്‍ താഴെയാണ് ഈ പ്രദേശത്തെ ജനസംഖ്യ. ടെപയാക് കുന്നില്‍ വിശുദ്ധ ജുവാന്‍ ഡിയാഗോക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയിലാണ്… Read More

‘വൈറല്‍’അല്ല ഈ രഹസ്യം!

കൊച്ചി: സച്ചിന്‍ ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ പൗരോഹിത്യാഭിഷേകവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ സമയം പാഴാക്കുന്ന ഇടമാണെന്ന് വിശ്വസിച്ച് അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചയാളായിരുന്നു സച്ചിന്‍ എന്ന രഹസ്യം അധികം ആര്‍ക്കുമറിയില്ല. ആ തീരുമാനമനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്ന സെമിനാരി പരിശീലനകാലത്ത് ഒരു കൗണ്‍സിലിങ്ങ്… Read More

സാഹോദര്യത്തിലേക്കുള്ള മടക്കയാത്ര

മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച് എന്നറിയപ്പെടുന്ന അമലോത്ഭവനാഥ ദൈവാലയവും ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട Our Lady of the Hour ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭവനാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു. ചടങ്ങില്‍… Read More

കൊലപാതകിക്ക് മാപ്പ്, ക്രിസ്തുവില്‍

യുഎസ്എ: ക്രിസ്തു നല്കിയ ശക്തിയാല്‍ പ്രിയമകളുടെ കൊലപാതകിക്ക് മാപ്പ് നല്‍കുന്നുവെന്ന് വ്യക്തമാക്കി അമ്മയുടെ വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്‌മെന്റ്. ഇഡാഹോ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരിക്കേ കൊല്ലപ്പെട്ട ക്‌സാനയുടെ അമ്മ കാര കെര്‍ണോഡില്‍ ആണ് മകളുടെ ഘാതകന് കോടതിയില്‍വച്ച് പരസ്യമായി മാപ്പ് നല്‍കിയത്. 2022 നവംബര്‍ 13-ന് 30കാരനായ ബ്രയാന്‍ കോബര്‍ഗര്‍ ക്‌സാന ഉള്‍പ്പടെ നാല് വിദ്യാര്‍ത്ഥികളെ അവരുടെ താമസസ്ഥലത്തുവച്ച്… Read More

ഈഫല്‍ ഗോപുരത്തിനും ‘മേലെ’ നോട്ടര്‍ഡാം കത്തീഡ്രല്‍

പാരീസ്: 2025 അന്ത്യമാകുമ്പോഴേക്കും നോട്ടര്‍ഡാം കത്തീഡ്രല്‍, സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈഫല്‍ ഗോപുരത്തെയും മറികടക്കുമെന്ന് സൂചനകള്‍. 2019-ലെ തീപിടുത്തത്തിനുശേഷം 2024 ഡിസംബര്‍ 7-നാണ് കത്തീഡ്രല്‍ വീണ്ടും തുറന്നത്. ആറ് മാസത്തിനകം സന്ദര്‍ശിച്ചത് അറുപത് ലക്ഷത്തിലധികം പേര്‍. ഫ്രഞ്ച് പത്രം ‘ലാ ട്രിബ്യൂണ്‍ ഡിമാഞ്ചെ’യുടെ റിപ്പോര്‍ട്ടുപ്രകാരം, ശരാശരി 35,000 ആളുകളാണ് ഓരോ ദിവസവും കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നത്. ഈ കണക്കനുസരിച്ച്… Read More

യേശു ക്രിസ്തു ദൈവമാണെന്ന് പ്രഘോഷിച്ച് ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍

ദക്ഷിണ കൊറിയ: ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള (ഐക്യു 276), ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. യങ്ഹൂണ്‍ കിം, ജൂണ്‍ 17ലെ എക്‌സ് പോസ്റ്റില്‍ എഴുതി; ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു റെക്കോര്‍ഡ് ഉടമ എന്ന നിലയില്‍, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഗവേഷണം ചെയ്യുന്ന… Read More

തീയില്‍ നശിക്കില്ല; പുതിയ ദൈവാലയം

ഭുവനേശ്വര്‍: വിശ്വസം ത്യജിക്കാന്‍ സമ്മതിക്കാത്തതിനാല്‍ കാണ്ഡമാല്‍ കലാപത്തിനിടെ മാത്യു നായക് എന്ന അധ്യാപകനെ തീകൊളുത്തി വധിച്ചിടത്ത് പുതിയ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്തു. 2008-ല്‍ കാണ്ഡമാലില്‍ നടന്ന കലാപത്തില്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) സഭാംഗമായ മാത്യുവിനെ ഗുഡ്രിക്കിയയിലെ കത്തോലിക്കാദൈവാലയത്തിലേക്ക് വലിച്ചിഴച്ച് അവിടെവച്ചാണ് തീകൊളുത്തിയത്. വിശ്വാസം ഉപേക്ഷിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും മാത്യു യേശുവിനെ… Read More