ദക്ഷിണ കൊറിയ: ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള (ഐക്യു 276), ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. യങ്ഹൂണ്‍ കിം, ജൂണ്‍ 17ലെ എക്‌സ് പോസ്റ്റില്‍ എഴുതി; ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു റെക്കോര്‍ഡ് ഉടമ എന്ന നിലയില്‍, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഗവേഷണം ചെയ്യുന്ന അതിബുദ്ധിമാനായ ശാസ്ത്രജ്ഞനാണ് തെല്ലും സംശയമില്ലാതെ യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞത്!
14 ദശലക്ഷം ആളുകളാണ് ഈ സന്ദേശം രണ്ട് ദിവസത്തിനുള്ളില്‍ കണ്ടത്. ഗിഗാ സൊസൈറ്റി, മെന്‍സ, ഓഫീഷ്യല്‍ വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് മെമ്മറി ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര ബുദ്ധിപരിശോധനാ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ഐക്യു റെക്കോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നത് നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കാന്‍ വേണ്ടിയായിരിക്കും. ‘ക്രിസ്തു എന്റെ യുക്തിയാണ്’ എന്നാണ് ഒരു ഫോളോവറുടെ ചോദ്യത്തിന് മറുപടിയായി കിം കുറിച്ചിരിക്കുന്നത്. ഫെബ്രുവരിയിലൊരു പോസ്റ്റില്‍ അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്; ‘ദൈവം ഉണ്ട്. 100%.’
മനുഷ്യന് യുക്തിയിലൂടെ ദൈവത്തിന്റെ അസ്തിത്വം മനസ്സിലാക്കാന്‍ കഴിയുമെന്ന് കാറ്റെക്കിസം ഓഫ് ദി കാത്തലിക് ചര്‍ച്ച് (നമ്പര്‍ 36) പഠിപ്പിക്കുന്നു.