ഉന്നത വിദ്യാഭ്യാസവും സമ്പത്തും സുഹൃദ്‌വലയവുമെല്ലാമുള്ള ഒരു യുവാവ്. പക്ഷേ, അയാള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍മാത്രമുള്ള അറിവുണ്ടായിരുന്നില്ല. ഒരിക്കല്‍ ഇദ്ദേഹം വലിയൊരു കല്ലുമായി വികാരിയച്ചന്റെ അടുത്തു ചെന്നു പറഞ്ഞു: ‘ഏകസത്യ ദൈവമായ യേശുക്രിസ്തുവാണ് എല്ലാം സൃഷ്ടിച്ചത്, യേശു എല്ലായിടത്തും ഉണ്ട് എന്ന് അച്ചന്‍ പറയാറുണ്ടല്ലോ. എന്നാല്‍ വികൃതരൂപമുള്ള ഈ കരിമ്പാറയില്‍ എവിടെയാണ് യേശു? ഇതില്‍ ദൈവത്തെ കാണിച്ചു തന്നാല്‍… Read More
Tag Archives: August 2025
എന്തിനെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം കിട്ടി!
ഫാ. ഡാന്‍ റീഹില്‍ പങ്കുവച്ച സംഭവം. ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്തുന്നതിനുള്ള ഇഗ്നേഷ്യന്‍ ധ്യാനത്തിനായി ഒരു വൈദികന്‍ വന്നു. ഡാനച്ചനാണ് അദ്ദേഹത്തെ സഹായിക്കേണ്ടിയിരുന്നത്. ദൈവസ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കാന്‍ സഹായിക്കുന്നതിനിടയിലെപ്പോഴോ ഡാനച്ചന്‍ ചോദിച്ചു, ”ജീവിതത്തിലെ ഏറ്റവും മോശം നിമിഷം ഏതായിരുന്നു?” ആ വൈദികന്‍ പെട്ടെന്നാണ് ഉത്തരം നല്കിയത്, ”ഓ, ആ ചോദ്യത്തിന് ഉത്തരം പറയാന്‍ എളുപ്പമാണ്. എന്റെ കുടുംബം മുഴുവന്‍… Read More
വീണ്ടും അഭിഷേകം ചെയ്യും
പുറംലോകം കണ്ടിട്ടില്ലാത്ത ഒരു സന്യാസിനി. അവര്‍ ഒരിക്കലും മഠത്തിന്റെ സുപ്പീരിയര്‍ ആയിട്ടില്ല. നന്നായി എഴുതാനും വായിക്കാനുംപോലും അറിയില്ല. ഇങ്ങനെയുള്ള ഫൗസ്റ്റീന എന്ന സന്യാസിനിയെയാണ് ദൈവം അവിടുത്തെ വലിയ ദൗത്യത്തിനായി കണ്ടെത്തിയത്. എന്നിട്ട് അവിടുന്ന് പറയുകയാണ്: ‘എനിക്ക് വളരെ അത്യാവശ്യമായി ദൈവകരുണയുടെ സന്ദേശം ലോകം മുഴുവന്‍ അറിയിക്കാനുണ്ട്, നീ അത് അറിയിക്കണം.’ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലിനെയാണ് ഇക്കാര്യം… Read More
ഇരട്ടി ശക്തി നേടാനുള്ള മാര്‍ഗം…
അന്ന് മോര്‍ണിംഗ് ഡ്യൂട്ടി ആണ്. പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റ്. രോഗികളുടെ ഉത്തരവാദിത്വം ഹാന്‍ഡ് ഓവര്‍ ചെയ്ത് നൈറ്റ് ഷിഫ്റ്റിലെ നഴ്‌സുമാര്‍ പോയി. ഇനി രോഗികളുടെ മുറികളില്‍ ചെന്ന് അവരോടു ഗുഡ് മോര്‍ണിംഗ് പറഞ്ഞു എന്നെ പരിചയപ്പെടുത്തണം. അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയണം. തുടര്‍ന്ന് ലഭിക്കാനിരിക്കുന്ന ചികിത്സാകാര്യങ്ങള്‍ വ്യക്തമായി പറയണം. നാല് രോഗികളെയാണ് എനിക്കു ലഭിച്ചിരിക്കുന്നത്. മൂന്ന് രോഗികളുമായി… Read More
മാരക രോഗേങ്ങള്‍ സുഖപ്പെട്ടതിന്റെ പിന്നില്‍…
എന്റെ മകള്‍ വര്‍ഷങ്ങളായി സൗദിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കിവരികയായിരുന്നു. അതിനിടയില്‍ അവള്‍ക്ക് ബിപിയും ഷുഗറും കൊളസ്‌ട്രോളുമെല്ലാം കൂടി പല മാരകമായ രോഗങ്ങളുമുണ്ടായി. ഒരു കിഡ്‌നിയുടെയും പ്രവര്‍ത്തനം നിലച്ചു. അവള്‍ സൗദിയില്‍ത്തന്നെ നിന്നു. പല മരുന്നുകളും കഴിച്ചുനോക്കി. എന്നിട്ടും കാര്യമായ കുറവൊന്നുമുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ വിഷമിച്ചപ്പോള്‍ ഞാന്‍ ശാലോം മാസികയിലെ ഒരു സാക്ഷ്യം കണ്ടു. രോഗത്താല്‍… Read More
സുഖിപ്പിക്കാത്ത ‘സുവിശേഷം’
സുവിശേഷം എന്നാല്‍ സദ്‌വാര്‍ത്തയാണ് എന്ന് നമുക്കറിയാം. സുവിശേഷം എന്നതിന്റെ ഗ്രീക്ക് പദമാണ് ഏവന്‍ഗേലിയോന്‍. ഈ വാക്ക് ഏവന്‍ഗേലിയം എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്താണ് ഏവന്‍ഗേലിയം? ക്രിസ്തുവിന്റെ മനുഷ്യാവതാരകാലത്ത് ലോകം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാര്‍ പുറപ്പെടുവിക്കുന്ന കല്പനയുടെ തലക്കെട്ടാണ് ‘ഏവന്‍ഗേലിയം.’ അതിന്റെ അടിക്കുറിപ്പായി തുടര്‍ന്ന് വായിക്കേണ്ടത് ‘രാജ്യം ഭരിക്കുന്ന ചക്രവര്‍ത്തിയുടെ വിളംബരം! അത് തിരുത്തുവാനോ കൂട്ടുവാനോ… Read More
ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം?
ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതം നയിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ എങ്ങനെയാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നത്? അത് ബാഹ്യമായ ചില പ്രവൃത്തികള്‍മൂലമോ അനുഷ്ഠാനങ്ങള്‍കൊണ്ടോ അല്ല, പ്രത്യുത മനസിന്റെ നവീകരണംവഴി രൂപാന്തരീകരണം പ്രാപിച്ച ശരീരങ്ങളെത്തന്നെ ദൈവത്തിന് ഒരു സജീവബലിയായി സമര്‍പ്പിക്കുമ്പോഴാണ് സംഭവിക്കുന്നത്. ഇക്കാര്യം വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ടല്ലോ (റോമാ… Read More
‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വാഴ്ത്തപ്പെട്ട എലേന ഗുയേര
ബ്രസീലില്‍നിന്നുള്ള പൗലോ മസ്തിഷ്‌കമരണത്തിലേക്ക് നീങ്ങുന്ന സമയം. അവിടത്തെ കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മയിലെ അംഗങ്ങള്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേകമാധ്യസ്ഥ്യവും അവര്‍ തേടി. മരത്തില്‍നിന്ന് വീണതിന്റെ ഫലമായി മുമ്പേതന്നെ കോമയിലായിരുന്നു പൗലോ. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുതുടങ്ങിയപ്പോഴാണ് പ്രാര്‍ത്ഥനയുടെ ഫലം വെളിപ്പെട്ടത്. അതിവേഗം ആരോഗ്യസ്ഥിതിയില്‍ പുരോഗതി പ്രാപിച്ച പൗലോ ഒരു മാസത്തിനുള്ളില്‍ത്തന്നെ ആശുപത്രി വിട്ടു. പൗലോയുടെ രോഗസൗഖ്യമെന്ന… Read More
ടെലിവിഷന്‍ അഭിമുഖവും സൗഖ്യകാരണവും
നമ്മുടെ ഈ കാലഘട്ടത്തിന്, ഒരു പുതിയ സുവിശേഷമല്ല ആവശ്യം; ഒരു പുതിയ സുവിശേഷവത്കരണ രീതിയാണ്. വായിച്ചതും കേട്ടിട്ടുള്ളതുമായ സിദ്ധാന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടല്ല; നമ്മുടെ സ്വന്തം സാക്ഷ്യം നല്‍കികൊണ്ട് തന്നെ, ഉറച്ച ബോധ്യത്തോടും ശക്തിയോടുംകൂടെ ”യേശുക്രിസ്തു ഇന്നും ജീവിക്കുന്നു”വെന്ന് നാം പ്രഘോഷിക്കണം. സുവിശേഷ പ്രഘോഷണത്തിന്റെ, സ്വാഭാവിക പരിണത ഫലങ്ങളാകേണ്ട, അത്ഭുതങ്ങളും അടയാളങ്ങളും അകമ്പടി സേവിച്ചുകൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നാം… Read More
പുസ്തകത്തില്‍നിന്ന് അരികിലെത്തിയ ‘പൂജാരി!’
ഞങ്ങള്‍ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ മുന്‍വശത്തുള്ള അയല്‍വാസി മദ്യം വിറ്റിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മദ്യപിക്കുവാന്‍ വരുന്നവരെ കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകുമായിരുന്നു. എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിക്കും. പക്ഷേ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. മരുന്നുകടയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ തുച്ഛശമ്പളത്തില്‍ നല്ല വീട് പണിയുവാന്‍ കഴിയുമായിരുന്നില്ല. മക്കള്‍ക്ക് നല്ല ഭക്ഷണം, വിദ്യാഭ്യാസം- ഒന്നും നല്‍കുവാനും സാധിച്ചില്ല.… Read More