മാരക രോഗേങ്ങള്‍ സുഖപ്പെട്ടതിന്റെ പിന്നില്‍… – Shalom Times Shalom Times |
Welcome to Shalom Times

മാരക രോഗേങ്ങള്‍ സുഖപ്പെട്ടതിന്റെ പിന്നില്‍…

എന്റെ മകള്‍ വര്‍ഷങ്ങളായി സൗദിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കിവരികയായിരുന്നു. അതിനിടയില്‍ അവള്‍ക്ക് ബിപിയും ഷുഗറും കൊളസ്‌ട്രോളുമെല്ലാം കൂടി പല മാരകമായ രോഗങ്ങളുമുണ്ടായി. ഒരു കിഡ്‌നിയുടെയും പ്രവര്‍ത്തനം നിലച്ചു. അവള്‍ സൗദിയില്‍ത്തന്നെ നിന്നു. പല മരുന്നുകളും കഴിച്ചുനോക്കി. എന്നിട്ടും കാര്യമായ കുറവൊന്നുമുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ വിഷമിച്ചപ്പോള്‍ ഞാന്‍ ശാലോം മാസികയിലെ ഒരു സാക്ഷ്യം കണ്ടു. രോഗത്താല്‍ കഷ്ടപ്പെടുന്ന പലര്‍ക്കും മാതാവിന്റെ അനുഗ്രഹത്താല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ സുഖം പ്രാപിക്കുന്നു. അപ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു. എന്റെ മാതാവേ എന്റെ കുഞ്ഞിനെയും രോഗത്തില്‍നിന്ന് സുഖപ്പെടുത്തിയാല്‍ ഞാനും ശാലോമില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം.
അതിനുശേഷം അവളുടെ അസുഖം പടിപടിയായി മാതാവ് അത്ഭുതകരമായി സുഖപ്പെടുത്തിത്തന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ് എനിക്ക് ശാലോമില്‍ സാക്ഷ്യപ്പെടുത്തുവാന്‍ സാധിച്ചത്. അതിന് ഞാന്‍ മാതാവിനോട് ക്ഷമ ചോദിക്കുന്നു.
തങ്കമ്മ ജോസഫ് ഇടമനക്കുന്നത്ത്‌