News – Page 2 – Shalom Times Shalom Times |
Welcome to Shalom Times

ആത്മാക്കളെ പരിഗണിക്കുന്ന സ്‌കൂള്‍

യു.എസ്: മികച്ച വിദ്യാഭ്യാസവും സ്‌പോര്‍ട്‌സ് പരിശീലനവും നല്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ ആത്മാക്കള്‍ക്കും മികച്ച പരിഗണന നല്കുകയാണ് ടാംപായിലുള്ള ജസ്യൂട്ട് സ്‌കൂള്‍. ഫ്‌ളോറിഡയിലെ ഏറ്റവും നല്ല സ്‌പോര്‍ട്‌സ് സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഇവിടെ ക്യാംപസ് മിനിസ്ട്രി സജീവമാണ്. ദിവസവും സ്‌കൂള്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ പത്തോളം വിദ്യാര്‍ത്ഥികളുടെ ഒരു സംഘം സഹപാഠികളോട് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പങ്കുവയ്ക്കും. കത്തോലിക്കാവിശ്വാസം… Read More

രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്‌സി’ന് അവാര്‍ഡ്

യു.എസ്: കുട്ടികളെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കാന്‍ രസകരമായ വീഡിയോകള്‍ തയാറാക്കുന്ന സ്പിരിറ്റ് ജ്യൂസ് കിഡ്‌സിന് ഈ വര്‍ഷത്തെ ഗബ്രിയേല്‍ അവാര്‍ഡ്. ഇവരുടെ ‘ജ്യൂസ് ബോക്‌സ്’ കിഡ്‌സ് ഷോയിലെ ‘ഹൗ റ്റു പ്രേ’ (എങ്ങനെ പ്രാര്‍ത്ഥിക്കാം) എന്ന 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള എപ്പിസോഡാണ് അവാര്‍ഡിന് അര്‍ഹമായത്. സംഗീതവും ആനിമേഷനും വ്യക്തമായ വിശദീകരണങ്ങളുമെല്ലാം ചേര്‍ത്ത് അവതാരകരായ മെലിന്‍ഡാ സൈമണിന്റെയും സ്റ്റീവ്… Read More

ഉറങ്ങാത്ത നഗരത്തിന് ചേര്‍ന്ന ചാപ്പല്‍

ന്യൂയോര്‍ക്ക്: ഉറങ്ങാത്ത നഗരമായ ന്യൂയോര്‍ക്കില്‍ ആദ്യത്തെ നിത്യാരാധനാചാപ്പല്‍ തുറന്നു. ഇങ്ങനെയൊരു ചാപ്പല്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കര്‍ത്താവ് തന്നോട് ആവശ്യപ്പെടുന്നുവെന്ന് ബോധ്യപ്പെട്ട ഫാ. ബോണിഫസ് എന്‍ഡോര്‍ഫ് ആണ് ചാപ്പല്‍നിര്‍മാണത്തിന് മുന്‍കൈയെടുത്തത്. ഗ്രീന്‍വിച്ച് വില്ലേജിലെ സെന്റ് ജോസഫ്‌സ് ദൈവാലയത്തില്‍ വികാരിയാണ് അദ്ദേഹം. അതിനാല്‍ത്തന്നെ തന്റെ ഇടവകയുടെ കീഴില്‍ മാന്‍ഹട്ടനില്‍ നിത്യാരാധനാചാപ്പല്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. തീര്‍ത്തും ലളിതവും അനാകര്‍ഷകവുമായ ഒരു… Read More

വീഡിയോ കണ്ടു, കത്തോലിക്കയായി!

ദുബായ്: ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ പ്രഭാഷണം കണ്ട ഇന്ത്യന്‍ ഹൈന്ദവ കുടുംബത്തില്‍നിന്നുള്ള പൂജ ഘോഷ് ഇന്ന് കത്തോലിക്കാസഭാംഗവും ഒപ്പം വേദോപദേശ അധ്യാപികയും. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കേയാണ് പൂജ സത്യദൈവത്തെത്തേടിയുള്ള യാത്ര ആരംഭിക്കുന്നത്. ആദ്യം ആകൃഷ്ടയായത് ബുദ്ധമതവിശ്വാസത്തിലേക്ക്. പിന്നീട് ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച വേളയില്‍ യേശു ദൈവമാണെങ്കില്‍ ഒരു അടയാളം തരണമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. പതിവായി കാണുന്ന… Read More

അമ്മയെ കാണാന്‍ നടന്നുനടന്ന്…

പോളണ്ട്: ഫാത്തിമ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്ത് പോളണ്ടില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരന്‍ ജാകുബ് കാര്‍ലോവിക്‌സ്. 5600 കിലോമീറ്ററാണ് ഈ തീര്‍ത്ഥാടനത്തിനായി ജാകുബ് 221 ദിവസംകൊണ്ട് നടന്നത്. എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കുചേരുമായിരുന്നു. ദിവ്യബലിക്ക് അത്രമാത്രം പ്രാധാന്യം ജാകുബ് നല്കുന്നു. ഓരോ പുതിയ കിലോമീറ്റര്‍ താണ്ടുമ്പോഴും ലോകസമാധാനത്തിനും പ്രിയപ്പെട്ടവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കുംവേണ്ടി ഒരു ‘നന്മനിറഞ്ഞ… Read More

ആകാംക്ഷനിമിത്തം ദൈവാലയത്തില്‍ കയറിയപ്പോള്‍…

വിയറ്റ്‌നാം: എന്താണ് ദൈവാലയത്തില്‍ നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷയോടെയാണ് 2016-ലെ ആ ദിവസം ലെ ഡാക് മയി ആ ദൈവാലയത്തിലേക്ക് കയറിച്ചെന്നത്. അന്ന് വിയറ്റ്‌നാമില്‍ ലൂണാര്‍ പുതുവത്സരാഘോഷങ്ങളുടെ ദിവസമായിരുന്നു. ദൈവാലയത്തിലെല്ലാവരും ആപ്രിക്കോട്ട് മരത്തില്‍ തൂക്കിയിട്ടിരുന്ന ‘വിശുദ്ധ മൊട്ടുകള്‍’ അഥവാ ദൈവവചനസന്ദേശം എടുക്കുന്ന തിരക്കിലാണ്. മയിയും ഒരു സന്ദേശവചനം എടുത്തു. ”ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ… Read More

പീഡാനുഭവങ്ങള്‍ക്കുശേഷമുള്ള കാഴ്ചകളുമായി മെല്‍ ഗിബ്‌സണ്‍

ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2004-ല്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ഒന്നാം ഭാഗം ലോകം മുഴുവന്‍ മുഴുഹൃദയത്തോടെ ഏറ്റുവാങ്ങിയ ഹോളിവുഡ് ചിത്രമായിരുന്നു. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങളെ ചിത്രം സ്വാധീനിച്ചു. ഒന്നാം ഭാഗത്തിന് തിരക്കഥ തയാറാക്കിയ രാന്‍ഡല്‍ വാലസ് തന്നെയായിരിക്കും രണ്ടാം… Read More