JULY 2025 – Shalom Times Shalom Times |
Welcome to Shalom Times

സൗന്ദര്യം വര്‍ധിക്കണോ നിത്യയൗവനം വേണോ..?

‘സൗന്ദര്യം വര്‍ധിക്കണോ..? നിത്യ യൗവനം വേണോ…? ഇതു ചെയ്താല്‍ മതി..’ ഒരുപക്ഷേ, നവമാധ്യമ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്റുള്ള വാക്കുകളാണിവയെന്നു തോന്നുന്നു. കാരണം, സൗന്ദര്യത്തിന് ശക്തരെ കീഴടക്കാന്‍ കഴിയും, രാജ്യങ്ങളെയും അധിപതികളെയും വീഴ്ത്തിട്ടുണ്ട്, ലോകത്തെ ആകര്‍ഷിക്കാന്‍ മാത്രം പവര്‍ഫുള്‍ ആണ് സൗന്ദര്യത്തിന്റെ വശ്യശക്തി. ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുകയാണ്. അതില്‍, ഏറ്റവും സുന്ദരനെയും സുന്ദരിയെയും കണ്ടെത്തുന്ന… Read More

സ്വര്‍ഗവും നരകവും ഇവിടെത്തന്നെയാണോ?

”സ്വര്‍ഗവും നരകവും ഒക്കെ ഈ ലോകത്തില്‍ത്തന്നെയാണ്, ഈ മതക്കാരൊക്കെ വെറുതെ ഓരോന്നു പറഞ്ഞ് പേടിപ്പിക്കുന്നതാണെന്നേ. നല്ല രീതിയില്‍ ജീവിച്ചാല്‍ ഇവിടം സ്വര്‍ഗമാക്കാം….” ഇത്തരം ചിന്തകള്‍ എപ്പോഴെങ്കിലും ഉള്ളിലൂടെ വന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ നിരീക്ഷണം ശരിയാണ് കേട്ടോ. പക്ഷേ അതിന്റെ നിഗമനവുംകൂടി (conclusion) ശരിയാക്കണം. അതായത്, ഈ ലോകത്തില്‍ ഉള്ളത് ഇവ രണ്ടിന്റെയും മുന്നനുഭവമാണ്. മരണശേഷം ഏതെങ്കിലും ഒന്ന്… Read More

ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് എന്ത്?

പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ ഒരു യുവാവിനെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. അവന് സുവിശേഷം പ്രഘോഷിക്കാന്‍ വലിയ ആഗ്രഹം. പക്ഷേ, യാത്ര ചെയ്യാനോ പ്രസംഗിക്കാനോ കഴിയില്ല. എന്നാലും അവന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”കര്‍ത്താവേ, എങ്ങനെയാണ് എനിക്ക് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രസംഗിക്കാന്‍ കഴിയുക?” അവന്റെ ആഗ്രഹം അത്ര വലുതായിരുന്നു. ദൈവം അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കിക്കൊണ്ടണ്ട്… Read More

അന്ന് ബസില്‍വച്ച് മനസിലായി വീട് ഏതാണെന്ന് !

സ്വാതന്ത്ര്യത്തോടെ വിശുദ്ധബലിക്ക് പോകാന്‍ സാധിക്കാതിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. കാരണം ജനിച്ച നാളുകള്‍മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റാസല്‍ ഖൈമയിലായിരുന്നു ജീവിതം. അപ്പച്ചനും അമ്മയും വിവാഹശേഷം അധികം താമസിയാതെ ജോലിസംബന്ധമായി റാസല്‍ ഖൈമയിലെത്തിയതാണ്. അന്ന് അവിടെ പരസ്യമായ ആരാധന ക്രൈസ്തവര്‍ക്ക് അനുവദനീയമായിരുന്നില്ല. മാസത്തിലൊരിക്കല്‍ കത്തോലിക്കര്‍ ഏതെങ്കിലും വീടുകളില്‍ ഒരുമിച്ച് ചേരും. അന്ന് ഒരു വൈദികനെയും ക്ഷണിച്ചിട്ടുണ്ടാകും. ലത്തീന്‍,… Read More

പച്ചിലകളുംആരാധനയും

ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യം പ്രതീകാത്മകം മാത്രമാണെന്ന് വാദിച്ച പാഷണ്ഡതയ്‌ക്കെതിരെ 11-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രൂപം പ്രാപിച്ചതാണ് ദിവ്യകാരുണ്യഭക്തി. കത്തോലിക്കാ സഭയ്ക്ക് ലഭിച്ച പ്രത്യേക സമ്മാനവും അവളുടെ ശക്തിയുടെ രഹസ്യവും ദിവ്യകാരുണ്യസ്ഥിതനും ആരാധ്യനുമായ ഈശോയാണെങ്കില്‍, ഈ സമ്മാനത്തെ സര്‍വോപരി വിലമതിക്കുക സുപ്രധാനമായ കാര്യമാണ്. ബഥനിയിലെ മറിയം, ഗുരുപാദത്തിങ്കലിരുന്നതുപോലെ (ലൂക്കാ 10/39) ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ആരാധിക്കുക ഇക്കാലഘട്ടത്തിന്റെ വലിയ ആവശ്യമത്രേ.… Read More

തെറ്റിദ്ധരിക്കപ്പെടുന്ന ചില ഡോക്ടര്‍മാര്‍!

എന്റെ ചെറുപ്പകാലത്താണ് ഈ സംഭവം നടന്നത്, ഏകദേശം 55 വര്‍ഷങ്ങള്‍ക്കുമുമ്പ്. എന്റെ സ്വന്തക്കാരില്‍പെട്ട ഒരു മേരിയാന്റി (അവിവാഹിത) രോഗിയായി. കടുത്ത ശാരീരിക ക്ഷീണം. തലചുറ്റല്‍, വിളര്‍ച്ച, വയറ് കാരണംകൂടാതെ വീര്‍ത്തുവീര്‍ത്തു വരുന്നു. ഞങ്ങളുടെ നാട്ടില്‍ അന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയുണ്ടായിരുന്നു. ആന്റിയെ വീട്ടുകാര്‍ ആരുടെയോ നിര്‍ദേശപ്രകാരം ചീഫ് ഫിസിഷ്യനെ കാണിച്ചു. ഫിസിഷ്യന്‍ ഒരു… Read More

ഈ കസേര നന്നാക്കിയെടുത്തുകൂടേ?

റോബര്‍ട്ട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ പഴയ കസേര വലിച്ചെറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ചു. കാര്‍ നിര്‍ത്തി സൂക്ഷിച്ചുനോക്കിയ റോബര്‍ട്ട് ആ കസേരയില്‍ ‘ആന്‍ രാജ്ഞി’ എന്നെഴുതിയിരിക്കുന്നത് കണ്ടു. ഒരുപക്ഷേ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ആനി ഉപയോഗിച്ചിരുന്നതായിരിക്കണം ആ കസേര. പോളിഷ് ചെയ്‌തെടുത്ത് പുരാവസ്തുവായി സൂക്ഷിക്കുന്നതിനായി റോബര്‍ട്ട് ചോദിച്ചു, ”അതെനിക്കു തരാമോ? ഞാനതു നന്നാക്കി സൂക്ഷിച്ചുകൊള്ളാം.” എന്തുകൊണ്ടോ അയാള്‍ക്ക്… Read More

പരാജയത്തെ നേരിടുന്നതെങ്ങനെ?

പരാജയവേളകളില്‍ വിനീതരാവുകയെന്നത് താരതമ്യേന എളുപ്പമെന്ന് തോന്നാം. പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രയാസമേറിയ കാര്യമാണത്. പരാജയങ്ങള്‍ നമ്മുടെ അഹങ്കാരത്തെ മുറിപ്പെടുത്തുന്നു. വ്രണിതമായ അഹങ്കാരം, പരാജയത്തിന് കാരണമായിത്തീര്‍ന്നവരോടുള്ള കോപം, പ്രതികാരചിന്ത എന്നിവയിലൂടെയൊക്കെ അതിന്റെ വിദ്വേഷം പ്രകടിപ്പിക്കാം. നേരേ മറിച്ച് നാം തീര്‍ത്തും മ്ലാനചിത്തരും നിരുന്‍മേഷരുമായിത്തീര്‍ന്ന് തുടര്‍ന്നുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിച്ചുകളയാന്‍ സന്നദ്ധരായെന്നും വരാം. പരാജയങ്ങള്‍ ആത്മാവിന് വളരെയേറെ പ്രയോജനകരമാണ്. അവയുടെ സ്വാധീനത്തില്‍,… Read More

മക്കളെ ഈശോയുടെ ചങ്ക് ഫ്രണ്ട്‌സ് ആക്കണോ..?

ആറ് മക്കളുടെ അമ്മയാണ് ഞാന്‍. എല്ലാ മാതാപിതാക്കളെയുംപോലെതന്നെ എന്റെ മക്കള്‍ ആത്മീയമായി വളരണമെന്ന് ഞാനും ആഗ്രഹിച്ചു. അവര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന് വെളിച്ചവും ക്രിസ്തുവിന്റെ പരിമളവുമാകണം… അവരെല്ലാവരും വിശുദ്ധരാകണം. എന്റെ ഏറ്റവും വലിയ ആഗ്രഹം ”ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും” (ജോഷ്വാ 24/15). മാതാപിതാക്കളെന്ന നിലയില്‍ അവരെ ദൈവഭയത്തില്‍ വളര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഞാനും… Read More

പരിശുദ്ധ ത്രിത്വത്തില്‍ നിശ്ചലമായ ഭക്തി

ദിവ്യസ്‌നേഹത്തിന്റെ മൂലസ്രോതസായ പരിശുദ്ധ ത്രിത്വം – പിതാവും പുത്രനും പരിശുദ്ധാത്മാവും – ഇത് ഒരു മതപരമായ സിദ്ധാന്തമല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയസ്പന്ദനമാണ്. ഹൃദയതാളമാണ്. ഈ ദിവ്യസംഗമം മനുഷ്യന്റെ ഹൃദയത്തില്‍ പതിയുമ്പോള്‍, അത് ആ ആത്മാവിനെ ദൈവത്താല്‍ നിറയുന്ന ഒരു ഉപാസനാകേന്ദ്രമാക്കി മാറ്റുന്നു. ആത്മാവില്‍ ജീവിച്ചുകൊണ്ട് കഴിയുന്ന ഒരു ദിവ്യാനുഭവം. ഇത്തരം ദൈവിക അനുഭവങ്ങളുടെ ഉജ്വലമായ… Read More