JULY 2025 – Page 2 – Shalom Times Shalom Times |
Welcome to Shalom Times

തീയില്‍ നശിക്കില്ല; പുതിയ ദൈവാലയം

ഭുവനേശ്വര്‍: വിശ്വസം ത്യജിക്കാന്‍ സമ്മതിക്കാത്തതിനാല്‍ കാണ്ഡമാല്‍ കലാപത്തിനിടെ മാത്യു നായക് എന്ന അധ്യാപകനെ തീകൊളുത്തി വധിച്ചിടത്ത് പുതിയ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്തു. 2008-ല്‍ കാണ്ഡമാലില്‍ നടന്ന കലാപത്തില്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) സഭാംഗമായ മാത്യുവിനെ ഗുഡ്രിക്കിയയിലെ കത്തോലിക്കാദൈവാലയത്തിലേക്ക് വലിച്ചിഴച്ച് അവിടെവച്ചാണ് തീകൊളുത്തിയത്. വിശ്വാസം ഉപേക്ഷിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും മാത്യു യേശുവിനെ… Read More

തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കിലേ അവര്‍ രക്ഷപ്പെടൂ…

ഒരിക്കല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ദിനത്തിന്റെ തലേ രാത്രി ഒരു ശുദ്ധീകരണാത്മാവ് മരിയ സിമ്മയെ സമീപിച്ച് പറഞ്ഞു, ”ഈ തിരുനാള്‍ദിനത്തില്‍ വൊറാല്‍ബെര്‍ഗില്‍ രണ്ട് പേര്‍ മരിക്കും. രണ്ടുപേരും നിത്യമായി നരകാഗ്നിയില്‍ തള്ളപ്പെടാന്‍ സാധ്യതയുള്ളവരാണ്. ആരെങ്കിലും തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കില്‍മാത്രമേ അവര്‍ രക്ഷപ്പെടുകയുള്ളൂ.” ഇതുകേട്ട് മറ്റുള്ളവരുടെകൂടി സഹായത്തോടെ മരിയ സിമ്മ ആ ആത്മാക്കള്‍ക്കായി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അടുത്ത രാത്രി ശുദ്ധീകരണാത്മാവ്… Read More

ഇതാണ് ട്രിക്ക്… വഴി തുറക്കാന്‍!

പ്ലസ് ടു കഴിഞ്ഞ് പുതിയ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് ശ്രമിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം, ചെല്ലുന്ന ക്യാമ്പസില്‍ ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു. എനിക്കുമുന്‍പേ കോളേജില്‍ പഠിക്കാന്‍ പോയ ചേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ ജീസസ് യൂത്തില്‍ ചേര്‍ന്നതിനെക്കുറിച്ചും അവിടത്തെ പരിപാടികളെക്കുറിച്ചുമൊക്കെ പറയുന്നതുകേട്ടപ്പോഴാണ് എനിക്കും അങ്ങനെ എന്തെങ്കിലുമൊക്കെ ഈശോയ്ക്ക് വേണ്ടി ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ ഞാന്‍ പഠിക്കാനായി മലബാറിലുള്ള… Read More

ദൈവഹിതത്തിന്റെ മധുരം അറിഞ്ഞപ്പോള്‍…

ഒരു സുഹൃത്ത് പങ്കുവച്ച അനുഭവം. പരിശുദ്ധാത്മാവിന്റെ വരങ്ങളുള്ള ഒരു സ്പിരിച്വല്‍ കൗണ്‍സിലര്‍ ഇദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. കടബാധ്യത മാറുന്നതിനും ദൈവാനുഗ്രഹം സ്വീകരിക്കുന്നതിനുമായി അദ്ദേഹം അപ്പോള്‍ താമസിക്കുന്ന സ്ഥലവും വീടും വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നതായിരുന്നു ആ കൗണ്‍സിലറിലൂടെ ലഭിച്ച ദൈവിക സന്ദേശം. പക്ഷേ ഒരു പ്രശ്‌നം. സുഹൃത്തിന്റെ പറമ്പില്‍ നല്ലൊരു മാവുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അതില്‍ മധുരമുള്ള മാമ്പഴം… Read More

സ്‌നാക്‌സ് ബോക്‌സിലെ കത്ത്‌

എന്റെ മകന്റെ മൂന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷാസമയം. പഠിച്ച് നല്ല മാര്‍ക്ക് വാങ്ങാനുള്ള അവന്റെ പരിശ്രമങ്ങള്‍ കണ്ട് എനിക്ക് വളരെയേറെ സന്തോഷം തോന്നി. അവസാനത്തെ പരീക്ഷയുടെ ദിവസം ഞാന്‍ ഒരു പേപ്പറില്‍ ഇങ്ങനെ എഴുതി: ”എന്റെ മോനേ… നീ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട്… ഇതൊക്കെ കാണുമ്പോള്‍ അമ്മയ്ക്ക് നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. ദൈവം നിന്നെ സമൃദ്ധമായി… Read More

സങ്കടങ്ങള്‍ക്ക് മരുന്ന് കിട്ടിയപ്പോള്‍…

ദൈവം വളര്‍ത്തിയ കുട്ടിയാണ് ഞാന്‍. ഇടുക്കിയിലെ സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ചു. കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഏതൊരാളുടെയുംപോലെ അനിശ്ചിതത്വവും കഷ്ടപ്പാടും പട്ടിണിയും ഒക്കെ ഞങ്ങളെയും ബാധിച്ചിരുന്നു. ഒപ്പം ഉരുള്‍പൊട്ടലിന്റെയും കാട്ടുതീയുടെയും വന്യമൃഗങ്ങളുടെയും ഭീഷണിയും. 1992-ല്‍ പതിനേഴാമത്തെ വയസില്‍ പ്രീഡിഗ്രികൊണ്ട് പഠനം അവസാനിപ്പിച്ച് ഞാന്‍ എന്റെ കുടുംബത്തിന്റെ നാഥനാകേണ്ടിവന്നു. അപ്പന്‍ രോഗിയായിരുന്നു. വിശപ്പ്, രോഗം എന്ന… Read More

പ്രലോഭനങ്ങളല്ല പരീക്ഷണങ്ങള്‍

വിശുദ്ധ ബൈബിളില്‍ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയുംപറ്റി പറയുന്നുണ്ട്. ആദത്തെ ദൈവം പരീക്ഷിക്കുകയാണ് ചെയ്തത്. സാത്താനാണ് അതിനെ ഒരു പ്രലോഭനമാക്കിമാറ്റിയത്. ദൈവം തന്റെ മക്കളെ പലവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് അവര്‍ വിശുദ്ധിയില്‍ വളരുന്നതിനും വിശ്വാസത്തില്‍ ഉറയ്ക്കുന്നതിനുംവേണ്ടിയാണ്. ക്രിസ്തീയ വളര്‍ച്ചയുടെ ഒരവശ്യഘട്ടമാണ് ദൈവം അയക്കുന്ന പരീക്ഷകള്‍. സഹനങ്ങളും ക്ലേശങ്ങളും രോഗങ്ങളും വേദനകളുമെല്ലാം പരീക്ഷകളാണ്. അവയെ അതിജയിക്കാന്‍ നാം പരിശ്രമിക്കണം. ക്രിസ്തുവിനുപോലും… Read More

സ്ത്രീകളോടുള്ള ഈശോയുടെ സമീപനം?

സ്ത്രീകളോടുള്ള ഈശോയുടെ സമീപനം വിശുദ്ധ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. യഹൂദ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനോ ഏതെങ്കിലും വിധത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയുമായിരുന്നില്ല. കോടതികളില്‍പ്പോലും അവരുടെ വാക്കുകള്‍ക്കു സ്വീകാര്യത ലഭിച്ചിരുന്നില്ല. പുരുഷ മേധാവിത്വത്തിന് കീഴില്‍ അടയ്ക്കപ്പെട്ട നിസ്സഹായ ജീവിതങ്ങള്‍ ആയിരുന്നു യഹൂദ സ്ത്രീകളുടേത് എന്നുപറയാം. യഹൂദ റബ്ബിമാര്‍ സ്ത്രീകളുമായി സംസാരിക്കുക പതിവല്ല. എന്നിട്ടും യേശു പലപ്പോഴും പൊതുസ്ഥലങ്ങളില്‍… Read More

ഡാന്റ്‌സിഗിന്റെ ചെങ്കടല്‍

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1939-ല്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ജോര്‍ജ് ഡാന്റ്‌സിഗ്. ഗണിതശാസ്ത്രക്ലാസ് നടക്കുന്നതിനിടെ എന്തോ കാരണത്താല്‍ അവന് അല്പസമയം ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ പോയി. ശ്രദ്ധ മാറിയ സമയത്ത് അധ്യാപകന്‍ ബോര്‍ഡില്‍ രണ്ട് ചോദ്യങ്ങള്‍ എഴുതിയിട്ടിരുന്നു. അത് ഹോംവര്‍ക്കായി നല്കിയതായിരിക്കും എന്ന് കരുതി പിന്നീട് ഉത്തരം കണ്ടെത്താമെന്ന ചിന്തയോടെ ജോര്‍ജ് അത് പകര്‍ത്തിയെടുത്തു. പിന്നീട് ആ… Read More