ഒരു സുഹൃത്ത് പങ്കുവച്ച അനുഭവം. പരിശുദ്ധാത്മാവിന്റെ വരങ്ങളുള്ള ഒരു സ്പിരിച്വല്‍ കൗണ്‍സിലര്‍ ഇദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. കടബാധ്യത മാറുന്നതിനും ദൈവാനുഗ്രഹം സ്വീകരിക്കുന്നതിനുമായി അദ്ദേഹം അപ്പോള്‍ താമസിക്കുന്ന സ്ഥലവും വീടും വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നതായിരുന്നു ആ കൗണ്‍സിലറിലൂടെ ലഭിച്ച ദൈവിക സന്ദേശം. പക്ഷേ ഒരു പ്രശ്‌നം. സുഹൃത്തിന്റെ പറമ്പില്‍ നല്ലൊരു മാവുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അതില്‍ മധുരമുള്ള മാമ്പഴം കായ്ക്കും. അതുപേക്ഷിച്ച് പോകാന്‍ വിഷമം. അങ്ങനെ ഒരു വര്‍ഷത്തോളം അദ്ദേഹം സ്ഥലംവില്പന നീട്ടിനീട്ടിവച്ചു. ഒടുവില്‍ ദൈവികസന്ദേശം അനുസരിക്കാന്‍ വീണ്ടണ്ടും മുന്നറിയിപ്പു ലഭിച്ചപ്പോള്‍ ആ സ്ഥലവും വീടും വിറ്റ് മറ്റൊന്ന് വാങ്ങി.
അവിടെ താമസമാരംഭിച്ചപ്പോഴാണ് ദൈവികസന്ദേശത്തിന്റെ മാധുര്യം തെളിഞ്ഞത്. ആ പറമ്പില്‍ വര്‍ഷം മുഴുവന്‍ മധുരമൂറും മാമ്പഴം കായ്ക്കുന്ന ഒരു ബഡ് മാവ് ഉണ്ട്! പഴയതിനെക്കാള്‍ മധുരമുള്ള മാമ്പഴം വര്‍ഷം മുഴുവന്‍ കഴിക്കാം. ദൈവത്തെ അനുസരിക്കുന്നത് എത്രയോ മധുരതരമാണെന്നത് അപ്പോള്‍ അദ്ദേഹം മനസിലാക്കി.
”അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം
ആസ്വദിക്കും” (ഏശയ്യാ 1/19).
കുര്യന്‍ ജോണ്‍