പരാജയവേളകളില്‍ വിനീതരാവുകയെന്നത് താരതമ്യേന എളുപ്പമെന്ന് തോന്നാം. പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രയാസമേറിയ കാര്യമാണത്. പരാജയങ്ങള്‍ നമ്മുടെ അഹങ്കാരത്തെ മുറിപ്പെടുത്തുന്നു. വ്രണിതമായ അഹങ്കാരം, പരാജയത്തിന് കാരണമായിത്തീര്‍ന്നവരോടുള്ള കോപം, പ്രതികാരചിന്ത എന്നിവയിലൂടെയൊക്കെ അതിന്റെ വിദ്വേഷം പ്രകടിപ്പിക്കാം. നേരേ മറിച്ച് നാം തീര്‍ത്തും മ്ലാനചിത്തരും നിരുന്‍മേഷരുമായിത്തീര്‍ന്ന് തുടര്‍ന്നുള്ള പരിശ്രമങ്ങള്‍ ഉപേക്ഷിച്ചുകളയാന്‍ സന്നദ്ധരായെന്നും വരാം. പരാജയങ്ങള്‍ ആത്മാവിന് വളരെയേറെ പ്രയോജനകരമാണ്. അവയുടെ സ്വാധീനത്തില്‍, നമ്മെപ്പറ്റി താണ ഒരു അഭിപ്രായം പുലര്‍ത്താന്‍ നമുക്ക് കഴിയും.
* നമ്മുടെ പരാജയത്തിന് വഴിതെളിച്ചവരെ കുറ്റപ്പെടുത്തുന്നതില്‍ നാം കരു തലുള്ളവരായിരിക്കണം.
* പരാജയങ്ങള്‍ നമ്മുടെ വൈകല്യങ്ങളുടെയോ പഴയ പാപങ്ങളുടെ പേരില്‍ നമ്മെ ശിക്ഷിക്കുന്ന ദൈവത്തിന്റെ നീതിയുക്തമായ വിധിയുടെയോ ഫലമാണെന്ന് കരുതണം.
* പരാജയങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നമ്മെ കൂടുതല്‍ വിനീതരാക്കാന്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കണം.
* ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് പരാജയം എന്നൊന്നില്ല. എല്ലാ കാര്യങ്ങളും നന്മയ്ക്കായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
‘ഏറ്റം പ്രയാസകരമായ സുകൃതം’