ഡോക്ടറെ കണ്ടതിനുശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു രോഗി. വഴിയില്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്തും കയറി. മന്ത്രവാദി ആഭിചാരപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പക്ഷേ, ഒന്നും ശരിയാകുന്നില്ല. പരാജയം തുടര്‍ന്നപ്പോള്‍, അയാള്‍ രോഗിയുടെയും ഡ്രൈവറുടെയും കൈവശമുള്ളതെല്ലാം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. കത്തോലിക്കനായ ഡ്രൈവറിന്റെ പോക്കറ്റിലുണ്ടായിരുന്ന ജപമാലയും ഒപ്പം പുറത്തെടുത്തു. അതു കണ്ടനിമിഷം മന്ത്രവാദി ഞെട്ടലോടെ പുറകോട്ട് മാറി. അയാള്‍ അലറിപ്പറഞ്ഞു: ‘നിങ്ങള്‍… Read More
Tag Archives: October 2025
ഉച്ചയ്ക്ക് ചൊല്ലിയ ജപമാല
2020-ലെ ഒരു ദിവസം. ഉച്ചക്ക് 12 മണി കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു പ്രേരണ കടന്നുവന്നു, ‘എത്രയും വേഗം മാതാവിന്റെ തിരുസ്വരൂപം പ്രത്യേകം എടുത്തുവച്ച് ജപമാല ചൊല്ലുക.’സാധാരണയായി അങ്ങനെ തോന്നിയാല്‍ അതിന് അത്ര പ്രാധാന്യം കൊടുക്കാത്ത ഞാന്‍ അന്ന് വേഗംതന്നെ മക്കളെയും കൂട്ടി മാതാവിന്റെ മുന്‍പില്‍ തിരികള്‍ കത്തിച്ചു ജപമാല ചൊല്ലി. ആദ്യ ത്തെ… Read More
മറക്കരുത് തല്ലുകൊണ്ട പന്ത്!
ആവേശം നിറഞ്ഞ ക്രിക്കറ്റ് കളിയുടെ അവസാനത്തില്‍ പന്ത് തൊട്ടടുത്തുള്ള പറമ്പില്‍ പോയി. വിജയത്തിന്റെ ആരവത്തില്‍ പന്ത് ചെന്നുവീണ സ്ഥലം ഞങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. വേഗം പോയി എടുത്തതുമില്ല. കുറച്ചുനേരം നോക്കിയെങ്കിലും പുതിയ പന്തു ലഭിച്ചപ്പോള്‍ പഴയതിനെ മറന്നു. പിന്നീടങ്ങോട്ട് കൂടുതല്‍ തിരയാനോ മെനക്കടാനോ ആരും തുനിഞ്ഞില്ല. കളിക്കിടെ ആ പറമ്പിന്റെ ഭാഗത്തേക്ക് പോയാല്‍ പഴയതിനെക്കുറിച്ച് ചിന്തിക്കും.… Read More
സ്വര്‍ഗം തുറക്കാന്‍ താക്കോല്‍വചനം!
മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തെത്തന്നെ തനിക്ക് മുമ്പും ശേഷവും എന്ന നാമകരണത്തില്‍ വിഭജിച്ചുകൊണ്ട് മനുഷ്യപുത്രന്‍ കടന്നുവന്നത് സാത്താന്റെ തന്ത്രത്താല്‍ വിഭജിക്കപ്പെട്ട മനുഷ്യകുലത്തെ യോജിപ്പിക്കുവാനായിരുന്നു. ആദ്യം പിതാവായ ദൈവത്തോട് തന്നിലൂടെ യോജിപ്പിക്കുവാനും പിന്നീട് സഹോദരനിലേക്ക് അത് വളര്‍ത്തുവാനും അവിടുന്ന് സ്വന്തം ശരീരവും രക്തവും വിഭജിച്ചു നല്‍കി. എന്നാല്‍ കുരിശില്‍ പിടയുന്ന, ത്രിത്വത്തില്‍ ഒരുവനായ, ക്രിസ്തുവിനെപ്പോലും ത്രിത്വത്തില്‍നിന്ന് വേര്‍പെടുത്തുവാന്‍ ശ്രമിച്ച് സാത്താന്‍… Read More
സാമ്പത്തിക പ്രതിസന്ധിയും വലതുകൈയിലെ കുറിപ്പും
സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മുന്‍പോട്ട് ഒരു വഴിയും ഇല്ല. കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയാറുള്ളത് കൂടെക്കൂടെ നീറുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടിരുന്നു. എന്റെ കുടുംബം എന്നാണ് അത്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്നു ഓരോ നിമിഷവും ചിന്തിച്ചു ഭയപ്പെട്ടിരുന്ന നാളുകള്‍. നഴ്‌സിംഗ് പഠനം അവസാന വര്‍ഷം എത്തി നില്‍ക്കുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ… Read More
ബിസിനസുകാരന്‍ യുവാവ് വിളി മനസിലാക്കിയത് എങ്ങനെ ?
നല്ല വരുമാനമുള്ള ജോലി, നല്ല രണ്ട് വീടുകള്‍, രണ്ട് കാറുകള്‍, ബോട്ട് – എല്ലാം സ്വന്തമായുണ്ട്. പോരാത്തതിന് സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹവും നിശ്ചയിച്ചിരിക്കുന്നു. ഒരു യുവാവിനെ സംബന്ധിച്ച് ഇതില്‍ക്കൂടുതല്‍ എന്ത് വേണം? പക്ഷേ യു.എസിലെ നോര്‍ത്ത് കരോലിന സ്വദേശിയായ ക്രിസ് ഏലറിന് അപ്പോഴും എന്തോ ശൂന്യത അനുഭവപ്പെട്ടുകൊണ്ടിരുന്നു. ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദം ലഭിക്കുന്നില്ലെന്നുള്ള ഒരു… Read More
അമ്മാമ്മയുടെ വീട്ടിലെ ഈശോ
വര്‍ഷങ്ങള്‍ക്കുമുമ്പാണ്, അപ്രതീക്ഷിതമായ അച്ഛന്റെ മരണം ഞങ്ങളെ വല്ലാതെ പിടിച്ചുലച്ച നാളുകള്‍. ഒറ്റപ്പെട്ട പ്രദേശത്തെ വീട്ടില്‍ അമ്മയും അനിയത്തിയും തനിച്ചാണ്. പകല്‍സമയം അനിയത്തി ജോലിക്ക് പോയിക്കഴിഞ്ഞാല്‍ അമ്മ തീര്‍ത്തും ഒറ്റപ്പെടും. അച്ഛന്റെ മരണശേഷം ഒരു വല്ലാത്ത ഭയം അമ്മയെ ഗ്രസിച്ചിരുന്നു, വീട്ടില്‍ തനിച്ചാകുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലുള്ള അനുഭവം. പലപ്പോഴും വീടിന് പുറത്തായിരുന്നു അനിയത്തി വരുന്നതും കാത്ത് അമ്മ… Read More
അത്ഭുത സ്വാതന്ത്ര്യം ക്ഷമ
തങ്ങള്‍ക്ക് ആരോടും ക്ഷമിക്കാനില്ല എന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ മറിച്ചാണ് എന്റെ അനുഭവം. നമുക്കെല്ലാവര്‍ക്കുംതന്നെ പലരോടും ക്ഷമിക്കേണ്ടതായുണ്ട്. വേദനകള്‍, മുറിവുകള്‍, സ്‌നേഹിക്കുന്നവരുടെ വേര്‍പാട്, വിഫലമായ പ്രാര്‍ത്ഥനകള്‍ എന്നിവമൂലം നമ്മുടെ ഉപബോധമനസില്‍ ദൈവത്തോടു സംഭവിച്ചുപോയ വെറുപ്പിന് നമുക്ക് നമ്മോടുതന്നെ ക്ഷമിക്കേണ്ടതുണ്ടാവാം. നമ്മുടെ മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടും ബന്ധുജനങ്ങളോടും ജീവിതപങ്കാളിയോടും നിരന്തരം ക്ഷമിക്കേണ്ടതായുണ്ട്. ദൈവത്തിലും സഭയിലും നിന്നകന്നുമാറി ജീവിക്കുന്ന മക്കളോട്… Read More
BTS കൊറിയന്‍ മ്യൂസിക് അപകടമോ?
കണ്ണിനുമുന്നിലേക്ക് ഒഴുകിവീഴുന്ന വിവിധനിറങ്ങളുള്ള മുടിയിഴകളുമായി ഇന്നത്തെ കൗമാരക്കാര്‍ നടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത ചില പാട്ടുകളും ഈണങ്ങളും അവര്‍ പാടിനടക്കുന്നില്ലേ? അവര്‍ കാണുന്ന വീഡിയോകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ കാര്യം മനസിലാകും. ഇന്നത്തെ തലമുറയില്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്ന കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബി.ടി.എസിന്റെ വീഡിയോകളാണ് അത്തരത്തില്‍ അവര്‍ ചെയ്യുന്ന പലതിന്റെയും പിന്നിലെ പ്രചോദനം. എന്താണ്… Read More
സഹായി മിക്കു
ഗെയിം ഡിസൈനിങ്ങ് കോഴ്‌സ് പഠിക്കണമെന്ന മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എങ്ങനെ പണം കണ്ടെത്തും എന്ന ആധിയിലായിരുന്നു ഞാന്‍. ഏകദേശം അഞ്ചുലക്ഷം രൂപ വേണ്ടിവരും. നല്ല വിലയുള്ള കമ്പ്യൂട്ടറും വാങ്ങണം. വീടുപണി കഴിഞ്ഞ് കീശ കാലിയായിരിക്കുന്ന സമയമാണ്. ആ സമയത്താണ് ആന്‍ മരിയ ക്രിസ്റ്റീന എഴുതിയ ‘മിക്കുവിനെപ്പോലുള്ള സഹായകരെ വിളിക്കൂ’ എന്ന ലേഖനം 2023 ആഗസ്റ്റ് ലക്കം… Read More