ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിന്റെ വിജയാഹ്‌ളാദത്തില്‍ താരം പറഞ്ഞു, ‘ഞാന്‍ യേശുവിന്റെ സ്വന്തം!’ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന് പിന്നിലെ ഗോള്‍ നേടിയ ലിവര്‍പൂള്‍ ഫോര്‍വേഡ് താരം ഡച്ചുകാരനായ കോഡി ഗാക്‌പോയാണ് ഇത്തരത്തില്‍ ആഹ്‌ളാദപ്രകടനം നടത്തിയത്. ഗോള്‍ നേടിയ ഉടനെ തന്റെ ലിവര്‍പൂള്‍ ജഴ്‌സി മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന വെള്ളവസ്ത്രം പ്രദര്‍ശിപ്പിച്ചു. ഐ ബിലോംഗ് റ്റു ജീസസ്- ഞാന്‍ യേശുവിന് സ്വന്തം എന്നാണ് അതില്‍ ചുവന്ന നിറത്തില്‍ എഴുതിയിരുന്നത്.
ആ പ്രകടനത്തിന് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും അദ്ദേഹം തന്റെ വിശ്വാസം പ്രകടിപ്പിക്കുന്നതില്‍ മടി കാണിച്ചില്ല എന്നത് ശ്രദ്ധേയമായിരുന്നു. വിജയത്തിനുശേഷം സ്റ്റേഡിയത്തിന് വലംവച്ചപ്പോഴും അദ്ദേഹം അതേ വെള്ളവസ്ത്രം ധരിച്ചിരുന്നു. ആയിരിക്കുന്ന മേഖലകളില്‍ യേശുവിന് സാക്ഷികളാകുന്നതില്‍ ഗാക്‌പോ നല്ലൊരു മാതൃകയാണ് സമ്മാനിച്ചിരിക്കുന്നത്.