
യുഎസ്എ: ക്രിസ്തു നല്കിയ ശക്തിയാല്‍ പ്രിയമകളുടെ കൊലപാതകിക്ക് മാപ്പ് നല്‍കുന്നുവെന്ന് വ്യക്തമാക്കി അമ്മയുടെ വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്‌മെന്റ്. ഇഡാഹോ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരിക്കേ കൊല്ലപ്പെട്ട ക്‌സാനയുടെ അമ്മ കാര കെര്‍ണോഡില്‍ ആണ് മകളുടെ ഘാതകന് കോടതിയില്‍വച്ച് പരസ്യമായി മാപ്പ് നല്‍കിയത്. 2022 നവംബര്‍ 13-ന് 30കാരനായ ബ്രയാന്‍ കോബര്‍ഗര്‍ ക്‌സാന ഉള്‍പ്പടെ നാല് വിദ്യാര്‍ത്ഥികളെ അവരുടെ താമസസ്ഥലത്തുവച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്‌സാനയെ 50-ലധികം തവണ കത്തികൊ് കുത്തിയിട്ടുെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
ക്‌സാന കാരണമാണ് താന്‍ യേശുവിനെ അറിഞ്ഞത്, അവളിലൂടെ മറ്റു പലരും കര്‍ത്താവിനെ അറിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്, കാര പറഞ്ഞു. ഈ ജീവിതം അവസാനിക്കുന്നതിനുമുമ്പ്, നമ്മുടെ രക്ഷകനായ യേശുവിനെ സ്വീകരിക്കാന്‍ ബ്രയാന്‍ ഹൃദയത്തില്‍ ആഗ്രഹിക്കുന്നതിനും ദൈവം അയാളോട് ക്ഷമിക്കുന്നതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കാര കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കര്‍ത്താവിന്റെ മുമ്പാകെ നില്‍ക്കേിവരുമെന്നും സ്വര്‍ഗവും നരകവും യഥാര്‍ത്ഥ സ്ഥലങ്ങളാണെന്നും ഈ അമ്മ തന്റെ മകളുടെ ഘാതകനെ ഓര്‍മിപ്പിച്ചു. എഫേസോസ് ആറാം അധ്യായത്തില്‍നിന്ന്, വിശ്വാസത്തില്‍ ശക്തരായിരിക്കുന്നതിനെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ വാക്കുകളും കാര കോടതിയില്‍ ഉദ്ധരിച്ചു.