ഉപേക്ഷിച്ചതിന്റെ കാരണം… – Shalom Times Shalom Times |
Welcome to Shalom Times

ഉപേക്ഷിച്ചതിന്റെ കാരണം…

ചീട്ടുകള്‍ ഉപയോഗിച്ചുള്ള കളിയില്‍ ഞാന്‍ വിദഗ്ധനൊന്നുമായിരുന്നില്ല. പക്ഷേ പലപ്പോഴും വിജയിക്കുമായിരുന്നു. കളി തീരുമ്പോള്‍ കൈനിറയെ പണം കിട്ടുകയും ചെയ്യും. കൂട്ടുകാരുടെ മുഖത്താകട്ടെ അപ്പോള്‍ ദുഃഖമായിരിക്കും. അതെന്നിലേക്കും പടരുമായിരുന്നു. മാത്രവുമല്ല, പഠിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴുമെല്ലാം കാര്‍ഡിലെ ചിഹ്നങ്ങളും രൂപങ്ങളുമായിരുന്നു മനസില്‍. ഒടുവില്‍ രണ്ടാം വര്‍ഷ തത്വശാസ്ത്രപഠനകാലത്ത് ചീട്ടുകളി എന്നെന്നേക്കുമായി ഉപേക്ഷിച്ചു…. ഈശോയെ സ്വന്തമാക്കാന്‍ എനിക്ക് ഇഷ്ടമുള്ളവയൊക്കെ ഞാന്‍ ബലികഴിച്ചുകൊണ്ടിരുന്നു.
വിശുദ്ധ ഡോണ്‍ ബോസ്‌കോ