”നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞാന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഈ വരുന്ന വെള്ളിയാഴ്ച ഞാന്‍ മരണപ്പെടുമെന്ന് ഷെറിഫ് പറഞ്ഞിട്ടുണ്ട്. എന്റെ ശരീരം ഇതുകേട്ട് ചിലപ്പോള്‍ അസ്വസ്ഥമായിപ്പോകുമെങ്കിലും എന്റെ ആത്മാവ് അതിലധികമായി ദൈവസ്‌നേഹത്താല്‍ സന്തോഷിക്കുന്നു.” മാര്‍ഗരറ്റ് എഴുതി. മരണം മുന്നില്‍ കാണുന്ന നേരത്തും ഇപ്രകാരം എഴുതാന്‍ സാധിച്ചതെങ്ങനെ എന്ന് അറിയണമെങ്കില്‍ മാര്‍ഗരറ്റിന്റെ ജീവിതവഴികള്‍ അറിയണം. ഇംഗ്ലണ്ടിലെ യോര്‍ക്കില്‍… Read More
Tag Archives: Saints
സല്‍പ്പേര് കളഞ്ഞ വിശുദ്ധന്‍
ദൈവസ്‌നേഹത്തെപ്രതി ഏതറ്റം വരെയും പോകാന്‍ പ്രാപ്തിയും അതിനുള്ള മനസുമുള്ളവന്‍, അദ്ദേഹമാണ് ഗാസയിലെ വിശുദ്ധ വിറ്റാലിസ്. ഒരുപക്ഷേ, നമുക്ക് അനുകരിക്കാന്‍ കഴിയുന്ന ഒരു വിശുദ്ധനൊന്നുമല്ല അദ്ദേഹം. പക്ഷേ ഇങ്ങനെയും വിശുദ്ധരുണ്ട് എന്ന് അറിയുന്നത് ഒരു ആനന്ദവും അഭിമാനവുമായിരിക്കും. ഏഴാം നൂറ്റാണ്ടാണ് വിറ്റാലിസിന്റെ ജീവിതകാലം. ആദ്യകാലത്ത് ഈജിപ്തിലെ മരുഭൂമിയില്‍ തികച്ചും താപസനായിട്ടാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ഏതാണ്ട് 60… Read More
ചൈനയില്‍നിന്ന് ഒരു ചുവന്ന പൂവ്
ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള്‍ വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന… Read More