October 2023 – Shalom Times Shalom Times |
Welcome to Shalom Times

ആ പേര് കണ്ടുപിടിക്കാമോ?

‘ഒലിവര്‍ ട്വിസ്റ്റ്’ എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിന് വിധേയനാകുന്ന ഒരു പൊലീസ് മജിസ്‌ട്രേറ്റുണ്ട്. നീരസത്തോടെ ഇടപെടുകയും സംസാരിക്കുകയും നിയമത്തിന് യാതൊരു പ്രാധാന്യവും കല്പിക്കാതെ നിഷ്‌കളങ്കരെപ്പോലും കുറ്റം വിധിക്കുകയും ചെയ്യുന്ന വ്യക്തിത്വം. അയാളുടെ പേരാണ് ‘മിസ്റ്റര്‍ ഫാങ്ങ് ‘. വിഷപ്പല്ല്, തേറ്റ, ദംഷ്ട്രം എന്നൊക്കെയാണ് ഈ പേരിനര്‍ത്ഥം. നീതിരഹിതനും ക്രൂരനുമായ ആ ന്യായാധിപന്റെ സ്വഭാവം… Read More

അതിഥികളും പെണ്‍കുട്ടിയും

ഒരു വൈദികന്‍ കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒരു പെണ്‍കുട്ടി സീനിലേക്ക് വരുന്നതും ‘നിങ്ങള്‍ വൈദികനാണോ’ എന്ന് അച്ചനോട് വന്ന് ചോദിക്കുന്നതും. ‘അതെ’ എന്ന് പറഞ്ഞപ്പോള്‍, ഉടനടി അവള്‍ ചോദിച്ചു, ”എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?” ‘ഒരു അഞ്ച് മിനിറ്റ് കാക്കാമോ’ എന്ന്… Read More

വൈകിവന്നപ്പോള്‍ കിട്ടിയ നിധി

സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ്റലിയില്‍നിന്ന് സ്‌പെയിനിലെ ബാഴ്‌സിലോണയിലേക്കുള്ള ടിക്കറ്റ് എടുത്തുതന്നതും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിച്ചതുമെല്ലാം ധ്യാനം ഏര്‍പ്പാടാക്കിയ സിസ്റ്റേഴ്‌സ് ആണ്. അവര്‍ നല്കിയ നിര്‍ദേശപ്രകാരം നിശ്ചിതദിവസം ഞാന്‍ ഇറ്റലിയില്‍നിന്ന് യാത്ര തിരിച്ച് ബാഴ്‌സിലോണയിലെ എയര്‍പോര്‍ട്ടിലെത്തി. ഇറങ്ങിയ ഉടനെ എന്നെ… Read More

കുഞ്ഞുകൂട്ടുകാരുടെ വിശ്വാസവും പല്ലുവേദനയും

അന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട് കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ കണക്കിന്റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കരച്ചില്‍! കുഞ്ഞുകൂട്ടുകാരന്‍ ആഷിക്കാണ്, ”ടീച്ചറേ, പല്ല് വേദനിക്കുന്നു…” ക്ലാസെടുക്കുന്നതിനിടയില്‍ ഇതുപോലെ തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കൊച്ചുകൂട്ടുകാര്‍ കരയാറുണ്ട്. അപ്പോള്‍, ടീച്ചര്‍ വേദനിക്കുന്ന കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും, മറ്റ് കുട്ടികള്‍ കൈകളുയര്‍ത്തി… Read More

മറിയത്തോട് കോപിച്ച് യേശുവിനോട് തര്‍ക്കിച്ചപ്പോള്‍…

(കഴിഞ്ഞ ലക്കം തുടര്‍ച്ച) ആ വര്‍ഷത്തെ ഡിസംബര്‍മാസമെത്തി, ക്രിസ്മസ് കാലം. മറിയം എന്നെ യേശുവിലേക്ക് തിരിച്ചതിനുശേഷം എനിക്ക് യേശുവിനെ തിരസ്‌കരിക്കാന്‍ സാധിക്കുന്നില്ലായിരുന്നല്ലോ. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയധികമായി യേശുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് യേശുവില്‍നിന്നുതന്നെ ഉത്തരം കിട്ടാനായി ശ്രമിച്ചു. ദൈവാലയമാണല്ലോ യേശുവിന്റെ ഭവനം. അതിനാല്‍ വീടിനടുത്തുള്ള ദൈവാലയത്തില്‍ പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. തന്റെ ദൈവാലയത്തിലേക്ക് എന്നെ ക്ഷണിച്ച ക്രിസ്ത്യന്‍… Read More

കറുത്ത ബലൂണ്‍

കടല്‍ക്കരയില്‍ എന്നും ഒരു ബലൂണ്‍വില്പനക്കാരന്‍ എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും. ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, ”കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ… Read More

ഒരു ഡോക്ടറുടെ അസാധാരണ അനുഭവങ്ങള്‍

  നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്റെ ജീവിതത്തില്‍… Read More

മഹത്വം സ്വന്തമാക്കിയതിനുപിന്നില്‍…

വിശുദ്ധ ഡോസിത്തിയൂസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഗുരുവായ വിശുദ്ധ ഡോറോത്തിയൂസ് പറഞ്ഞ സംഭവമാണിത്. ശാരീരികമായി വളരെ ദുര്‍ബലനായിരുന്നു ഡോസിത്തിയൂസ്. അതിനാല്‍ത്തന്നെ തന്റെ സമൂഹത്തിലുള്ളവരോടൊപ്പമുള്ള പതിവ് ഭക്താഭ്യാസങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഡോസിത്തിയൂസ് മറ്റൊരു കാര്യം സ്വയം തീരുമാനിച്ചു. അവര്‍ക്കൊപ്പം ഭക്താഭ്യാസങ്ങളെല്ലാം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതുവഴി ഒരു പുണ്യവും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ ഇഷ്ടങ്ങള്‍ പൂര്‍ണമായും പരിത്യജിക്കുക; മേലധികാരികളോടും അതുവഴി ദൈവത്തോടും… Read More

കുമ്പസാരിച്ചപ്പോള്‍ കണ്ടത്…

പാപികളുടെ മാനസാന്തരത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുമായിരുന്നു വിശുദ്ധ മറിയം ത്രേസ്യ. അതിനുള്ള ഒരു വഴിയായിരുന്നു ദൈവാലയത്തില്‍ നേരത്തേ എത്തി അപ്പോള്‍ കുമ്പസാരിക്കുന്നവര്‍ക്കായി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക എന്നത്. അങ്ങനെ ഒരിക്കല്‍ അപ്പോള്‍ കുമ്പസാരിച്ചിരുന്ന ആള്‍ക്കുവേണ്ടി ആ സമയംതന്നെ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അയാള്‍ നല്ല കുമ്പസാരം കഴിച്ചതോടെ ഒരു സര്‍പ്പം അയാളില്‍നിന്ന് ഇറങ്ങിപ്പോകുന്നത് ത്രേസ്യ കണ്ടു. അത് ത്രേസ്യയുടെ അടുത്ത്… Read More

ചോദിക്കാത്ത അനുഗ്രഹം

കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ സഹോദരന്‍ പഠിച്ചിരുന്ന കോളേജിലെ പ്രെയര്‍ ഗ്രൂപ്പിന്റെ വിശേഷങ്ങള്‍ എന്നെ ഇക്കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര്‍ ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന്‍ കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്‍ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല്‍ ഫലമോ ശൂന്യം.… Read More