പാപികളുടെ മാനസാന്തരത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുമായിരുന്നു വിശുദ്ധ മറിയം ത്രേസ്യ. അതിനുള്ള ഒരു വഴിയായിരുന്നു ദൈവാലയത്തില്‍ നേരത്തേ എത്തി അപ്പോള്‍ കുമ്പസാരിക്കുന്നവര്‍ക്കായി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക എന്നത്. അങ്ങനെ ഒരിക്കല്‍ അപ്പോള്‍ കുമ്പസാരിച്ചിരുന്ന ആള്‍ക്കുവേണ്ടി ആ സമയംതന്നെ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.
അയാള്‍ നല്ല കുമ്പസാരം കഴിച്ചതോടെ ഒരു സര്‍പ്പം അയാളില്‍നിന്ന് ഇറങ്ങിപ്പോകുന്നത് ത്രേസ്യ കണ്ടു. അത് ത്രേസ്യയുടെ അടുത്ത് വന്നുപറഞ്ഞു, ”നീ കാരണം എനിക്ക് അയാളില്‍ ഇരിക്കാന്‍ വയ്യ! ഞാന്‍ നിന്നെ ആക്രമിക്കും.” പക്ഷേ ഈശോയില്‍ ആശ്രയിക്കുന്നവരെ പിശാചിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ടായിരുന്ന ത്രേസ്യ നിശ്ചയദാര്‍ഢ്യത്തോടെ ദൈവത്തില്‍ ഉറച്ചുനിന്നു.