Article – Page 9 – Shalom Times Shalom Times |
Welcome to Shalom Times

സൗഖ്യം, വേര്‍പാടിന്റെ വേദനയില്‍നിന്ന്…

ബാംഗ്ലൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഞാന്‍ ഒന്നാം വര്‍ഷ ദൈവശാസ്ത്ര പഠനം നടത്തിയിരുന്ന നാളുകള്‍. 1990 ജൂണ്‍ 15-നാണ് അവിടെ എത്തിയത്. ഒരു മാസത്തോളം കഴിഞ്ഞ് ജൂലൈ 25 ആയപ്പോള്‍ സെമിനാരിയിലേക്ക് ഒരു ടെലഗ്രാം വന്നു. എന്റെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചുവെന്നായിരുന്നു ടെലഗ്രാം സന്ദേശം. ഞാന്‍ നാട്ടില്‍ വന്ന് പിതാവിന്റെ മൃതസംസ്‌കാരശുശ്രൂഷയില്‍ സംബന്ധിച്ച് മൂന്ന്… Read More

മൈഗ്രെയ്‌നും ‘ഹാപ്പി ബര്‍ത്ത്‌ഡേ’യും

നഴ്‌സിംഗ് പഠനത്തിന്റെ രണ്ടാം വര്‍ഷം. അതികഠിനമായ തലവേദനയാല്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയ നാളുകള്‍. എല്ലാ ദിവസവും വൈകിട്ട് കോളേജ് കഴിഞ്ഞു മുറിയില്‍ എത്തുന്നത് ചെറിയ തലവേദനയുടെ ആരംഭത്തോടെ ആണ്. തുടര്‍ന്ന് വേദനയുടെ കാഠിന്യം കൂടാന്‍ തുടങ്ങും. മുറിയില്‍ പ്രകാശം ഉണ്ടാകാതിരിക്കാന്‍ ജനലുകള്‍പോലും തുണി കൊണ്ടു മറയ്ക്കുകയാണ് ചെയ്തിരുന്നത്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ വാതിലുകളും ജനലുകളും അടയ്ക്കും. ഒരു… Read More

മാന്ത്രികനെ വിറപ്പിച്ച മാലാഖ

ദൈവഭക്തനായ ഗവര്‍ണറുടെ മകനായിരുന്നെങ്കിലും ആ യുവാവ് തിന്മയ്ക്ക് അടിമയായിരുന്നു. മാതാപിതാക്കള്‍ അവന് വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നല്കി. ക്രിസ്തുവിശ്വാസത്തില്‍ അടിയുറച്ച അവരുടെ പ്രാര്‍ത്ഥനയും അപേക്ഷകളും വകവയ്ക്കാതെ അവന്‍ മന്ത്രവാദത്തിനും പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെ പോയി. ഏഴു വര്‍ഷത്തോളം പിശാചിന്റെ കീഴില്‍ പഠിച്ചു. തന്റെ ആത്മാവിനെ പിശാചിന് അടിയറവയ്ക്കണമെന്നും സ്വന്തം രക്തംകൊണ്ട് ഒപ്പിട്ട്, ജീവിതംമുഴുവന്‍ സാത്താന് തീറെഴുതികൊടുക്കണമെന്നും… Read More

ജപമാലയും അമ്മയുടെ പുഞ്ചിരിയും

എന്റെ മകന്‍ യൂഹാനോന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുമായിരുന്നു. പല ഡോക്ടര്‍മാരെയും മാറിമാറി കണ്ടു. അവരെല്ലാം മൈഗ്രയ്ന്‍ ആണെന്ന് പറഞ്ഞ് മരുന്നുകള്‍ നല്‍കും. താത്കാലികമായി ആശ്വാസം ലഭിക്കും. ആദ്യമൊക്കെ മാസത്തില്‍ ഒരു തവണ വന്നിരുന്ന തലവേദന മാസത്തില്‍ രണ്ടായി. പിന്നീട് ആഴ്ചതോറും രണ്ടുദിവസം കൂടുമ്പോഴും വരാന്‍ തുടങ്ങി. തലവേദന വരുമ്പോള്‍ പ്രകാശം അടിക്കുവാനോ… Read More

ആരോ എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ട്!

അന്ന് എനിക്ക് ഏതാണ്ട് പതിനേഴ് വയസ് പ്രായം, എന്‍ജിനീയറിംഗ് പഠനം നടത്തുന്നു. കോളേജില്‍വച്ച് നടത്തിയ ഒരു മെഡിക്കല്‍ ചെക്കപ്പില്‍ ഡോക്ടര്‍ പറഞ്ഞു, ”നിങ്ങളുടെ ഹൃദയത്തിന് എന്തോ തകരാറുണ്ട്, കാര്‍ഡിയോളജിസ്റ്റിനെ കാണണം.” ഞാന്‍ ആകെ വിഷമത്തിലായി. കാരണം ചെറുപ്പംമുതല്‍ പലപ്പോഴും നെഞ്ചുവേദന വരാറുള്ളതാണ്. അപ്പോഴൊക്കെ ആരും കാണാതെ വേദന സഹിച്ച് കരയുകയാണ് പതിവ്. കാരണം എന്റെ ആറാമത്തെ… Read More

വിശുദ്ധീകരണത്തിന്റെ അപൂര്‍വവഴികള്‍

ഫ്രാന്‍സിലെ ഒരു പാവപ്പെട്ട ഒരു കുടുംബത്തിലാണ് വിന്‍സെന്റ് എന്ന ആ ബാലന്‍ ജനിച്ചുവളര്‍ന്നത്. പിതാവ് ചെറുപ്പത്തിലേ മരണമടഞ്ഞു. വളര്‍ന്നുവന്നപ്പോള്‍ അമ്മയെയും സഹോദരങ്ങളെയും സഹായിക്കാന്‍ അവന് വളരെ ആഗ്രഹം. പില്ക്കാലത്ത് അവന്‍ വൈദികനായിത്തീര്‍ന്നു. അപ്പോഴൊന്നും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമായി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കേയാണ് ടുളൂസിലുള്ള നല്ലവളായ ഒരു സ്ത്രീ അവരുടെ സ്വത്തെല്ലാം മരണശേഷം വിന്‍സെന്റച്ചന് നല്കാന്‍… Read More

എനിക്കും വേണം, നിങ്ങളുടെ ദൈവത്തെ!

നഴ്‌സായ ഒരു ചേച്ചി പങ്കുവച്ച അനുഭവം പറയാം. ആശുപത്രിയില്‍ പല തരത്തിലുള്ള രോഗികള്‍ ഉണ്ടാവുമല്ലോ. കടുത്ത അവിശ്വാസിയായ ഒരു അപ്പച്ചന്‍ ഈ ചേച്ചിയുടെ പരിചരണത്തിന്‍കീഴില്‍ ഉണ്ടായിരുന്നു. ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നത് കണ്ടാല്‍ ഉടന്‍ അദ്ദേഹത്തിന് ദേഷ്യം വരും. പാവം, മുമ്പ് ഉണ്ടായ എന്തെങ്കിലും മുറിവുകളായിരിക്കാം കാരണം. എന്തായാലും അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഈ ചേച്ചി ഒരിക്കല്‍ ചെന്നപ്പോള്‍, ചേച്ചി… Read More

എന്തിനും ഏതിനും ആദ്യം പരിശുദ്ധാത്മാവ്

ക്ലീനിങ് ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇക്കാര്യത്തില്‍ എന്റെ കണ്ണുതുറപ്പിച്ചത്. സാധനങ്ങള്‍ എല്ലാം പുറത്തേക്ക് എടുത്ത് വീടിന്റെ അകം വൃത്തിയാക്കാനുണ്ട്. കൂടാതെ പുറത്ത് മരപ്പണി കഴിഞ്ഞതിന്റെ പൊടിയും മറ്റും അടിച്ചുവാരി കളയാനുമുണ്ട്. രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ക്ലീനിങ് ആരംഭിക്കാന്‍ പോവുകയായി. ആദ്യം ഏത് ചെയ്യണം? ഉടനെ മുമ്പത്തെ ദിവസം ഞങ്ങളുടെ ഗുരു അച്ചനില്‍ നിന്നും കേട്ട… Read More

മക്കള്‍ ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവരാകാന്‍

മക്കള്‍ ദൈവത്തിന്റെ സ്വന്തമാണ്. അവരെ ദൈവത്തോടു ചേര്‍ത്തുപിടിച്ചു വളര്‍ത്താന്‍ ദൈവം നിയോഗിച്ച കാര്യസ്ഥന്‍മാര്‍ മാത്രമാണ് മാതാപിതാക്കള്‍. ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം. ദൈവത്തോട് കൂടുതല്‍ അടുക്കുന്തോറും നമ്മുടെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും മാറും. ദൈവം തന്ന അഞ്ച് കുട്ടികളെയും ഒരേ സമയം… Read More

പ്രലോഭകന്റെ മുന്നില്‍ പതറാതെ!

യേശുക്രിസ്തു തന്റെ പരസ്യജീവിതം തുടങ്ങുന്നതിനുമുമ്പ് കടന്നുപോയ മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാം. മരുഭൂമിയിലെ പരീക്ഷ എന്ന പേരില്‍ അവ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മൂന്നു പരീക്ഷകളെയും യേശു അതിജീവിച്ചശേഷം ”പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി” (ലൂക്കാ 4/13) എന്നും എഴുതപ്പെട്ടിരിക്കുന്നു. മുന്‍പറഞ്ഞ വചനത്തില്‍നിന്നും ഒരു കാര്യം നമുക്ക് വ്യക്തമാണ്. പിശാച് നിശ്ചിത… Read More